മേലാറ്റൂർ-ചെമ്മാണിയോട് പാലം

മലപ്പുറം ജില്ലയിലെ മേലാറ്റൂർ-ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴയുടെ പോഷക നദിയായ വെള്ളിയാർ പുഴക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലമാണ് മേലാറ്റൂർ-ചെമ്മാണിയോട് പാലം. 400 ദിവസങ്ങൾക്കുള്ളിൽ 100 പാലങ്ങൾ എന്ന കേരള സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി 7.10 കോടി ചെലവഴിച്ച് നിർമിച്ച പാലത്തിന് 77.28 മീറ്റർ നീളമുണ്ട്. 2016 ജനുവരി 28 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഈ പാലം വന്നതോടെ മേലാറ്റൂർ ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് നാല് കിലോമീറ്റർ ദൂരം കുറയും.[1] [2] [3]

മേലാറ്റൂർ-ചെമ്മാണിയോട് പാലം

അവലംബം തിരുത്തുക

  1. http://www.keralanews.gov.in/index.php/mlp/5820-2016-01-29-08-21-33
  2. http://www.madhyamam.com/local-news/malappuram/2016/jan/29/174628
  3. http://www.thejasnews.com/%E0%B4%AE%E0%B5%87%E0%B4%B2%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9F.html/[പ്രവർത്തിക്കാത്ത കണ്ണി]