മേരി ഹണ്ടർ ആസ്റ്റിൻ
മേരി ഹണ്ടർ ആസ്റ്റിൻ ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. തെക്കുപടിഞ്ഞാറേ അമേരിക്കയിലെ ആദ്യകാല പരിസ്ഥിതി എഴുത്തുകാരിയായിരുന്നു അവർ. അവരുടെ ജീവിതകാലം 1868 മുതൽ 1934 വരെയായിരുന്നു. ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങളെ സംബന്ധിച്ചുള്ള അവരുടെ ഒരു ക്ലാസിക് നോവലായിരുന്നു 1903ൽ എഴുതപ്പെട്ട "ദ ലാന്റ് ഓഫ് ലിറ്റിൽ റെയ്ൻ". ദക്ഷിണ കാലിഫോർണിയയിലെ ഹൈ സിയേറയുടെയും മൊജാവെ മരുഭൂമിയുടെയും ഇടയിലുള്ള പ്രദേശത്തെ നിഗൂഢതയുടേയും അദ്ധ്യാത്മികതയുടേയും സ്‌മരണയുണർത്തുന്ന ഒരു നോവലായിരുന്നു ഇത്.
മേരി ഹണ്ടർ ആസ്റ്റിൻ | |
---|---|
ജനനം | മേരി ഹണ്ടർ സെപ്റ്റംബർ 9, 1868 |
മരണം | ഓഗസ്റ്റ് 13, 1934 | (പ്രായം 65)
ദേശീയത | American |
കലാലയം | Blackburn College |
തൊഴിൽ | Writer |
ജീവിതപങ്കാളി(കൾ) | Stafford Wallace Austin |
ജീവിതരേഖ
തിരുത്തുകമേരി ഹണ്ടർ ആസ്റ്റിൻ 1868 സെപ്റ്റംബർ 9 ന് ഇല്ലിനോയിയിലെ കാർലിൻവില്ലെയിൽ മാതാപിതാക്കളുടെ 6 മക്കളിൽ നാലാമത്തെയാളായി ജനിച്ചു. മാതാപിതാക്കൾ ജോർജ്ജും സൂസന്ന ഗ്രഹാം ഹണ്ടറുമായിരുന്നു. ബ്ലാക്ക്ബേൺ കോളജിൽ നിന്ന് 1888 ൽ ബിരുദമെടുത്തു. അവരുടെ കുടുംബം അതേ വർഷം കാലിഫോർണിയയിലേയ്ക്കു താമസം മാറ്റുകയും സാൻ ജോക്വിന് താഴ്വരയിൽ തറവാട് പടുത്തുയർത്തുകയും ചെയ്തു. 1891 മെയ് മാസം 18 ന് കാലിഫോർണിയയിലെ ബർക്കിലിയിൽ വച്ച് മേരി ആസ്റ്റിൻ, സ്റ്റാഫോർഡ് വാലെയ്സ് ആസ്റ്റിനെ വിവാഹം കഴിച്ചു.
17 വർഷങ്ങൾ മേരി ആസ്റ്റിൻ, മൊജാവെ മരുഭൂമിയിലെ തദ്ദേശീയ ഇന്ത്യൻ ജീവിതത്തെക്കുറിച്ച് പ്രത്യേക പഠനങ്ങൾ നടത്തിയിരുന്നു. അവർ ഒരു നല്ല നോവലെഴുത്തുകാരിയും കവിയും, നിരൂപകയും നാടകകൃത്തും അതുപോലെ തന്നെ ഒരു സ്ത്രീവിമോചനവാദിയുമായിരുന്നു. തദ്ദേശീയ ഇന്ത്യാക്കാരുടേയും സ്പാനീഷ്-അമേരിക്കക്കാരുടേയും അവകാശങ്ങൾക്കു വേണ്ടി അവർ എല്ലായ്പ്പോഴും വാദിച്ചിരുന്നു. കാലിഫോർണിയൻ മരുഭൂമിയെക്കുറിച്ചു പ്രതിപാദിക്കുന്ന " ദ ലാന്റ് ഓഫ് ലിറ്റിൽ റെയ്ൻ" എന്ന നോവലിലൂടെയാണ് മേരി ആസ്റ്റിൻ കൂടുതലായി ഓർമ്മിക്കപ്പെടുന്നത്. തദ്ദേശീയ ഇന്ത്യൻ ജീവിതം പ്രതിപാദിക്കുന്ന അവരുടെ ദ ആറോ മേക്കർ എന്ന നാടകം ന്യൂയോർക്കിലെ ന്യൂ തീയേറ്ററിൽ 1911 ൽ അവതരിപ്പിച്ചിരുന്നു.
1934 ആഗസ്റ്റ് 13 ന് ന്യൂ മെക്സിക്കോയിലെ സാൻറാ ഫിയിൽ വച്ച് മേരി ആസ്റ്റിൻ ഇഹലോകവാസം വെടിഞ്ഞു. അവരെ ആദരിക്കുന്നതിനായി സിയേറാ നിവാദായിലെ പർവ്വതത്തിന് മൌണ്ട് മേരി ആസ്റ്റിൻ എന്നു നാമകരണം ചെയ്യപ്പെട്ടിരുന്നു. കാലിഫോർണിയയിൽ അവർ വളരെക്കാലം ജീവിച്ചിരുന്ന വീടിന് 8.5 മൈൽ അകലെയാണ് ഈ പർവ്വതത്തിന്റെ സ്ഥാനം. 1939 ൽ അവരുടെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
എഴുത്തുജോലികളുടെ പട്ടിക
തിരുത്തുക- The Land of Little Rain (1903), an account of the California Desert. 1512203 full-text edition (Internet Archive)
- The Basket Woman (1904), a book of Indian myths and fanciful tales for children. 2555698
- Isidro (book)[പ്രവർത്തിക്കാത്ത കണ്ണി] (1905), a romance of Mission days. 3717385
- The Flock (1906), an account of the shepherd industry of California. 2555575
- Santa Lucia (1908), a novel. 1512269
- Lost Borders, the people of the desert (1909). 814150
- The Arrow Maker – A Drama in Three Acts (1911). 4451334[1]
- A Woman of Genius (1912). 8017340
- Fire: a drama in three acts (1914)[1][2][3]
- The Ford (1917). 45843360
- The Trail Book (1918). 986472
- The Young Woman Citizen (1918). 2065042
- No. 26 Jayne Street (1920). 10214415
- The American Rhythm (1923). 1511998
- The Land of Journeys' Ending (1924). 1079532
- Everyman's Genius (1925). 1512126
- Lands of the Sun (1927). 1260910
- താവോസ് പ്യൂബ്ലോ (1930). 3244279
- എക്സ്പിരിയൻസസ് ഫേസിംഗ് ഡെത്ത് (1931). 1196907
- സ്റ്റാറി അഡ്വഞ്ചർ (1931). 985871
- എർത്ത് ഹൊറൈസൺ (1932), autobiography. 283674
- നോൺ-ഇംഗ്ലീഷ് റൈറ്റിംഗ്സ് II: Aboriginal The Cambridge History of American Literature Volume III Chapter XXXII pp. 610–34 (1933)
- ക്യാൻ പ്ലെയർ ബി ആൻസ്വേർഡ്? (1934). 1512050
- വൺ-സ്മോക്ക സ്റ്റോറീസ് (1934). 3740559
- വൺ ഹണ്ട്രഡ് മൈൽസ് ഓണ് ഹോർസ്ബാക്ക് (1887, 1963) (first published essay 1887, re-published posthumously). 5176720
- കാക്റ്റസ് തോൺ (1927, 1988) (written ca. 1927, the novella was published posthumously). 17767275
പുറമേനിന്നുള്ള കണ്ണികൾ
തിരുത്തുക- Mary Hunter Austin എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about മേരി ഹണ്ടർ ആസ്റ്റിൻ at Internet Archive
- മേരി ഹണ്ടർ ആസ്റ്റിൻ public domain audiobooks from LibriVox
- The Austins' house, now California Historical Landmark 229
- Mary Austin page, with links to works and reviews.
- Mary Austin at Find a Grave
- The Land of Little Rain at the Library of Congress (scanned images and text)
- Mary Hunter Austin Collection at the Autry National Center
- മേരി ഹണ്ടർ ആസ്റ്റിൻ at Goodreads
അവലംബം
തിരുത്തുക- ↑ 1.0 1.1 From 1921 through 1930 Fire and The Arrow Maker were produced outdoors in Tahquitz Canyon near Palm Springs, California. See: Browne, Renee (August 8, 2015). "History: 'Ramona' inspired early Palm Springs plays". The Desert Sun. Gannett.
- ↑ "Fire: a drama in three acts". Playbook. 2 (5–7). Oct–Dec 1914.OCLC 17287569 and 593527817
- ↑ Performed as an outdoor pageant at Tahquitz Canyon, Palm Springs, California in 1921. Culver, Lawrence (2010). The Frontier of Leisure: Southern California and the Shaping of Modern America. Oxford University Press. p. 162. ISBN 978-0199891924. OCLC 464581464 and 811404022