മെറ്റിൽഡ ബെതാം എന്ന് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഇടയിൽ അറിയപ്പെട്ടിരുന്ന മേരി മെറ്റിൽഡ ബെതാം (ജീവിതകാലം: 16 നവംബർ 1776 - സെപ്റ്റംബർ 30, 1852),[1]:143 ഒരു ഇംഗ്ലീഷ് ദിനക്കുറിപ്പുകാരി, കവയിത്രി, വനിതാ എഴുത്തുകാരി, ചിത്രരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[2] 1804 മുതൽ 1816 വരെയുള്ള കാലഘട്ടത്തിൽ റോയൽ അക്കാദമി ഓഫ് ആർട്‌സിൽ അവരുടെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിരുന്നു. 1797-ൽ അവളുടെ നാല് ഖണ്ഡകാവ്യ പുസ്തകങ്ങളിൽ ആദ്യത്തേത് പ്രസിദ്ധീകരിച്ചു. ആറുവർഷത്തോളം, ലോകമെമ്പാടുമുള്ള പ്രശസ്തരായ ചരിത്ര വനിതകളെക്കുറിച്ച് ഗവേഷണം നടത്തി എ ബയോഗ്രഫി ഡിക്ഷ്ണറി ഓഫ് ദ സെലിബ്രേറ്റഡ് വിമൻ ഓഫ് എവിരി ഏജ് ആന്റ് കണ്ട്രി ' എന്ന ഗ്രന്ഥം 1804 ൽ അവർ പ്രസിദ്ധീകരിച്ചു.

മേരി മെറ്റിൽഡ ബെതാം
Matilda Betham, estimate 1794–1820
ജനനം(1776-11-16)16 നവംബർ 1776
മരണം30 സെപ്റ്റംബർ 1852(1852-09-30) (പ്രായം 75)
London, England
അന്ത്യ വിശ്രമംHighgate Cemetery, London
ദേശീയതBritish
വിദ്യാഭ്യാസം
അറിയപ്പെടുന്നത്Poet, woman of letters, and miniature portrait painter

ആദ്യകാലം

തിരുത്തുക

സഫോൾക്കിലെ[2] സ്റ്റോൺഹാം അസ്പാലിൽ റവ. വില്യം ബെതാമിനും സഫോക്കിലെ ഐയിലെ.[3]:91 മേരി ഡാമന്റിനും ജനിച്ച പതിനാലു മക്കളിൽ മൂത്തയാളായിരുന്നു അവർ. അവളുടെ പിതാവ് രാജകീയ, ഇംഗ്ലീഷ് ബാരനെറ്റേജ് റാങ്കിലുള്ളവരുടെ വംശാവലിയെക്കുറിച്ച് ഗവേഷണം നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയും ചെയ്തിരുന്നു. സ്കൂൾ അദ്ധ്യാപകനും ഹെർ‌ഫോഡ്ഷയറിലെ സ്റ്റോക്ക് ലാസിയിലെ ആംഗ്ലിക്കൻ പാതിരിയുംകൂടിയായിരുന്നു അദ്ദേഹം.[2][3]:91

1777[4] ജനുവരി 1-ന് ബെതാം സ്‌നാനമേൽക്കുകയും സ്റ്റോൺഹാം അസ്പാലിൽ വളരുകയും ചെയ്തു. മോശം ആരോഗ്യം മൂലം അവൾക്ക് ഒരു സന്തോഷകരമല്ലാത്ത ബാല്യകാലമാണുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.[1]:143–144 അവൾ പിതാവിന്റെ ലൈബ്രറിയിൽനിന്നു  കൂടുതലായും സ്വയം വിദ്യാഭ്യാസം നേടുകയും ചരിത്രത്തിലും സാഹിത്യത്തിലും കൂടുതലായി താൽപ്പര്യം കാണിക്കുകയും ചെയ്തു.[2] ഒരു സ്കൂളിൽ ചേരാത്തതിന്റെ പ്രധാന നഷ്ടം, സ്വയം പ്രതിരോധിക്കാനുള്ള കല താൻ പഠിച്ചിട്ടില്ല എന്നതാണെന്ന് അവർ അവകാശപ്പെട്ടിരുന്നു. ചെറുപ്പം മുതലേ ബെതാം കവിതകൾ ചൊല്ലുകയും നാടകങ്ങളും ചരിത്രവും വായിക്കുന്നതിൽ അത്യുത്സുകത കാണിക്കുകയും ചെയ്തു..[1]:144 പുസ്തകങ്ങളിലേക്ക് വളരെ കൂടുതലായി അടുക്കുന്നതു തടയാൻ തയ്യൽ പഠിക്കുന്നതിനായി അവൾ അയക്കപ്പെട്ടു.[5] ലണ്ടനിലേക്കുള്ള യാത്രകളിൽ ബതാം ഫ്രഞ്ച് ഭാഷ സംസാരിക്കാൻ പഠിച്ചു.n.[3]:91 വില്യം ബെതാം (1779–1853) അവളുടെ ഇളയ സഹോദരനായിരുന്നു.[4]

കുടുംബം വളർന്നപ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കുടുംബവസ്തുക്കൾ വിറ്റിരുന്നു. അവൾ‌ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നില്ലെങ്കിലും സ്വയം പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത[1]:144 ബെതാമിന് ബോധ്യപ്പെടുകയും ലഘു ചിത്രങ്ങൾ വരയ്ക്കാൻ സ്വയം പഠിക്കുകയും ചെയ്തു.[2] ലണ്ടനിൽ അവളുടെ അമ്മാവൻ എഡ്വേർഡ് ബീതാമിനടുത്തേയ്ക്കുള്ള[a] ഒരു യാത്രയാണ് ചിത്രകല പിന്തുടരാനും തന്റെ സാഹിത്യപരമായ കഴിവുകളിൽ പര്യവേക്ഷണം ചെയ്യാനും അവൾക്കു പ്രചോദനമായത്. സാഹിത്യ-കലാപരമായ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രത്തിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ബീതാംസ് കുടുംബത്തിലേയ്ക്കുള്ള സന്ദർശനത്തിൽ,  അവളുടെ കസിൻ ജെയ്ൻ ബീതാമിന് പരിശീലനം നൽകിയിരുന്ന ജോൺ കപ്പി എന്ന കലാകാരനെ കണ്ടുമുട്ടുകയും അവിടെ താമസിക്കുന്ന സമയത്ത്  അദ്ദേഹത്തിൽനിന്ന്  പാഠങ്ങൾ ഗ്രഹിക്കുകയും ചെയ്തു. ഒരു  പ്രസാധകനായിരുന്ന അമ്മാവൻ അവളുടെ സാഹിത്യ കഴിവുകൾ പര്യവേക്ഷണം ചെയ്യാൻ ബെതാമിനെ പ്രോത്സാഹിപ്പിച്ചു..[1]:143 അവൾ വില്യം വേഡ്സ്വർത്തിനൊപ്പം പഠിക്കുകയും 1796 ൽ കേംബ്രിഡ്ജിലെ അഗോസ്റ്റിനോ ഐസോളയ്‌ക്കൊപ്പം ഇറ്റാലിയൻ ഭാഷ പഠിക്കുകയും ചെയ്തു.[3]:91[6]

1797-ൽ ബെതാം വിലാപകാവ്യങ്ങളും മറ്റു ചെറു കവിതകളും എഴുതി. അതിൽ ഇറ്റാലിയൻ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും ഒരു ഗോത്ര പ്രവാചക വീരഗാഥയായ ആർതർ & ആൽബിനയും ഉൾപ്പെട്ടിരുന്നു. 1802-ൽ[6]ടു മറ്റൽഡ് ഫ്രം എ സ്ട്രേഞ്ചർ’ എഴുതിയ സാമുവൽ ടെയ്‌ലർ കോളറിഡ്ജിൽ നിന്ന് അവൾക്ക് ഒരു ശ്രദ്ധാഞ്ജലി ലഭിക്കുകയും ഗ്രീക്ക് കവി സഫോയുമായി അവളെ താരതമ്യപ്പെടുത്തിയ അദ്ദേഹം കവിതയെഴുതുന്നത് തുടരാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു..[1]:144 അവളെ പ്രോത്സാഹിപ്പിച്ച പ്രമുഖരിൽ  ലേഡി ഷാർലറ്റ് ബെഡിംഗ്ഫീൽഡും അവരുടെ കുടുംബവും ഉൾപ്പെടുന്നു.[6]

ഹൃദ്യവും അതിമനോഹരവുമായ ഛായാചിത്രങ്ങൾ രചിച്ച അവർ 1804 മുതൽ 1816[7][b] വരെയുള്ള കാലഘട്ടത്തിൽ അവ റോയൽ അക്കാദമി ഓഫ് ആർട്‌സിൽ[2] പ്രദർശിപ്പിക്കുകയും, വളരെയധികം കുട്ടികളുള്ള അവളുടെ മാതാപിതാക്കളിൽ നിന്ന് സ്വതന്ത്രമാകുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തത നേടാനുമുള്ള ഒരു മാർഗ്ഗമായി ഇതിനെ കാണുകയും ചെയ്തു..[1]:144 ഇത്തരത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഡസൻ കണക്കിന് ഛായാചിത്രങ്ങളിൽ ഹാരിയറ്റ് ബ്യൂക്ലർക്ക്, സെന്റ് ആൽബൻസിലെ പ്രഭ്വി, കവി ജോർജ്ജ് ഡയർ, ഡിസാർട്ടലെ പ്രഭ്വി, ബെതാമിന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളുടേയും ഛായാചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു.[8]

1804-ൽ, ആറുവർഷത്തെ ഗവേഷണത്തിന്റെ പരിസമാപ്തിയായി ‘എ ബയോഗ്രഫിക്കൽ ഡിക്ഷ്ണറി ഓഫ് ദ സെലിബ്രേറ്റഡ് വിമൻ ഓഫ് എവരി ഏജ് ആന്റ് കണ്ട്രി’[2]എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.[3]:91 ഇതിൽ മേരി മഗ്ദലീൻ, ക്ലിയോപാട്ര, ഈസ്റ്റ് ഇന്ത്യൻ ബോവാനി, മാഡം റോളാണ്ട് എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് ശ്രദ്ധേയരായ ചരിത്ര വനിതകളുടെ ഹ്രസ്വ ജീവചരിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു.[6] നാലുവർഷത്തിനുശേഷം അവൾ തന്റെ രണ്ടാമത്തെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു.[2] റോബർട്ട് സൌത്തെയും അദ്ദേഹത്തിന്റെ പത്നിയുമായും അന്ന ലെയ്റ്റീഷ്യ ബാർബൗളും അവരുടെ ഭർത്താവുമായും, ചാൾസ് ലാമ്പും അദ്ദേഹത്തിന്റെ സഹോദരി മേരി ലാമ്പുമായും ബെതാം അടുത്ത സൌഹൃദം പങ്കുവച്ചിരുന്നു. ഓപ്പി, ഫ്രാൻസെസ് ഹോൾക്രോഫ്റ്റ്, ഹന്നാ മോർ, ജെർമെയ്ൻ ഡി സ്റ്റായെൽ, സാമുവൽ ടെയ്‌ലർ കോളറിഡ്ജ് എന്നിവരായിരുന്നു അക്കാലത്തെ അവരുടെ മറ്റ് പരിചയക്കാർ.[3] കോളറിഡ്ജസ്, സൌത്തിസ് എന്നിവരുടെ ഛായാചിത്രങ്ങൾ നിർമ്മിച്ച അവൾ ലാമ്പിന്റെ ദത്തുപുത്രി എമ്മ ഐസോളയും എഡ്വേർഡ് മോക്സനുമായുള്ള വിവാഹവേളയിൽ ഒരു ഖണ്ഡകാവ്യം രചിക്കുകയും ചെയ്തു ചെയ്തു.[6]

മറ്റ് കൃതികൾ ബെതാം അജ്ഞാതയായി ചില മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.[9]  മധ്യകാല കവയിത്രിയായിരുന്ന മാരി ഡി ഫ്രാൻസിന്റെ[3] കഥയെ ആസ്പദമാക്കിയുള്ള ലേ ഓഫ് മാരി (1816) ആയിരുന്നു അവളുടെ ഏറ്റവും മികച്ച കവിത. ഈരടികളായി എഴുതിയ ഇതിൽ, സൌത്തി നിർദ്ദേശിച്ചതുപോലെ[6] ഒരു പണ്ഡിതോചിതമായ അനുബന്ധവും ഉൾപ്പെടുത്തിയിരുന്നു. സൌത്തി അവളെക്കുറിച്ചു പറഞ്ഞത്  "അവളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കവിയാകാൻ സാധ്യതയുണ്ട്" എന്നായിരുന്നു.[10]

എന്നിരുന്നാലും, തുടർച്ചയായ പ്രകോപനം, ആരോഗ്യത്തിന്റെ തകർച്ച, നിർഭാഗ്യങ്ങൾ, കുടുംബ സാഹചര്യങ്ങൾ എന്നിവയ്ക്ക് ശേഷം ബെതാം തന്റെ സാഹിത്യജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.[2] അവളുടെ പുസ്തകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്യങ്ങളിൽ അവളുടെ നായികയുടെ പേര് മരിയോ എന്ന് എഴുതുകയും, അവളുടെ പേര് തെറ്റായി എഴുതുകയും ചെയ്തത്, അച്ചടിച്ച പല പുസ്തകങ്ങളും കുത്തൽ വീണത്, പരസ്യ, പ്രസിദ്ധീകരണ ചെലവുകളുടെ ഫലമായി സാമ്പത്തിക ദുരിതത്തിലായത് തുടങ്ങിയ സാഹചര്യങ്ങളാൽ അവൾ നിരാലംബയായിത്തീർന്നു. ഛായാചിത്രങ്ങൾ രചിച്ച് ജോലി തുടരാൻ അവൾ ശ്രമിച്ചുവെങ്കിലും വസ്ത്രങ്ങൾ ജീർണ്ണിച്ചുതുടങ്ങിയതിനാൽ അത് ബുദ്ധിമുട്ടായിരുന്നു.[1]:146

മാനസിക തകർച്ചയെത്തുടർന്ന് 1819 ജൂൺ 17 ആയപ്പോഴേക്കും ബെതാമിനെ അവളുടെ കുടുംബം ഒരു മാനസികാരോഗ്യകേന്ദ്രത്തിലാക്കിയിരുന്നു, എന്നാൽ 1820 ൽ അവൾ സാധാരണനിലയിലേയ്ക്കു തിരിച്ചുവന്നു..[1]:145[11] ലേ ഓഫ് മാരി എന്ന കൃതി പ്രസിദ്ധീകരിക്കാനുള്ള കഠിനാധ്വാനത്തിനും വൈകാരിക സമ്മർദ്ദത്തിനും ശേഷം തനിക്ക് നാഡീസംബന്ധമായ പനി ബാധിച്ചതായി ബെതാംപ്രസ്താവിച്ചിരുന്നു. പരിശോധനയോ ചികിത്സയോ കൂടാതെ തന്നെ അന്യായമായി ഒരു മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവൾക്ക് തോന്നി.[1]:145 മോചിതയായപ്പോൾ ബെതാം ലണ്ടനിലേക്ക് മാറുകയും അവളുടെ വിലാസം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. 1790 ൽ എഴുത്തുകാരെ സഹായിക്കുന്നതിനായി ഡേവിഡ് വില്യംസ് സ്ഥാപിച്ച റോയൽ ലിറ്റററി ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായി ജോർജ്ജ് ഡയർ അവർക്കുവേണ്ടി വിജയകരമായി അപേക്ഷിച്ചു.[1]:145

കുറിപ്പുകൾ

തിരുത്തുക
  1. Edward Beetham changed his surname from Betham to Beetham.[1]:143
  2. The 1804 to 1815 exhibitions have been attributed to her cousin Jane Beetham,[8] but were really shows by Mary Matilda Betham.[7]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 Elaine Bailey, University of Ottawa (Summer 2007). "Matilda Betham: A New Biography" (PDF). Wordsworth Circle. 38 (3): 143–146. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 5 മാർച്ച് 2015 – via Fatih Universities.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 "Betham, Mary Matilda" . Dictionary of National Biography. London: Smith, Elder & Co. 1885–1900.   This article incorporates text from this source, which is in the public domain.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Feldman, Paul R. (1997). "Matilda Betham". British women poets of the romantic era: an anthology. Johns Hopkins U. Press. pp. 91–102. ISBN 0-8018-6640-5.
  4. 4.0 4.1 "Mary Matilda Betham". Lord Byron and His Times. Center for Applied Technologies in the Humanities, Department of English, Virginia Tech University. Retrieved 6 March 2015.
  5. The Feminist Companion to Literature in English, eds Virginia Blain, Patricia Clements and Isobel Grundy (London: Batsford, 1990), pp. 89–90.
  6. 6.0 6.1 6.2 6.3 6.4 6.5 Laura Dabundo (15 October 2009). Encyclopedia of Romanticism (Routledge Revivals): Culture in Britain, 1780s-1830s. Routledge. pp. 38–40. ISBN 978-1-135-23234-4.
  7. 7.0 7.1 Algernon Graves (1906). The Royal Academy of Arts: A Complete Dictionary of Contributors and Their Work from Its Foundation in 1769 to 1904. H. Graves and Company, Limited. pp. 464–465.
  8. 8.0 8.1 Algernon Graves (1905). The Royal Academy of Arts: A Complete Dictionary of Contributors and Their Work from Its Foundation in 1769 to 1904. H. Graves and Company, Limited. p. 165.
  9. "Mary Matilda Betham". Orlando Project, Cambridge. Archived from the original on 2016-07-27. Retrieved 5 March 2015.
  10. Carol Bolton and Tim Fulford, ed. (11 July 1808). "Letter 1479. Robert Southey to William Taylor, 11 July 1808 ⁠". The Collected Letters of Robert Southey, Romantic Circles. University of Maryland. Archived from the original on 2016-03-04. Retrieved 5 March 2015.
  11. Carol Bolton and Tim Fulford (ed.). "Biographies: Betham, (Mary) Matilda". The Collected Letters of Robert Southey, Romantic Circles. University of Maryland. Archived from the original on 2017-11-13. Retrieved 5 March 2015.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേരി_മെറ്റിൽഡ_ബെതാം&oldid=4006851" എന്ന താളിൽനിന്ന് ശേഖരിച്ചത്