1858-1860 നും ഇടയിൽ ഫ്രെഡറിക് സാൻഡിസ് ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് മേരി മഗ്ദലീൻ. സാൻഡിസ് വരച്ച ബൈബിളിൽ നിന്നുള്ള ഏക ചിത്രം മഗ്ദലനമറിയം ആയിരുന്നു. ലിസി സിദ്ദാലിനെ അനുസ്മരിപ്പിക്കുന്ന തീക്ഷ്ണമായ സവിശേഷതയോടെ (മോഡൽ അജ്ഞാതമാണെങ്കിലും)[1]പാറ്റേൺ ചെയ്ത വന-പച്ച മേശപ്പൂത്തുണിക്ക് മുന്നിലാണ് മേരിയെ ചിത്രീകരിച്ചിരിക്കുന്നത്. അവൾ ഒരു അലബസ്റ്റർ ലേപനവസ്തു കപ്പ് കൈവശം വച്ചിട്ടുണ്ട്. ഇത് ലൂക്കാ 7: 37-ൽ യേശുവിന്റെ പാദങ്ങളിൽ അഭിഷേകം ചെയ്ത പേരിടാത്ത പാപിയായ സ്ത്രീയുമായി അവളെ ബന്ധപ്പെടുത്തുന്നു. മറ്റ് പ്രീ-റാഫലൈറ്റ് ചിത്രകാരന്മാരെപ്പോലെ, ഫ്രെഡറിക് സാൻഡിസും മഗ്ദലീന് ഒരു ലൗകികമായ രൂപം നൽകി.

Mary Magdalene
കലാകാരൻAnthony Frederick Augustus Sandys
വർഷംca. 1858–1860
തരംOil on panel
അളവുകൾ33.5 cm × 28 cm (13+14 in × 11 in)
സ്ഥാനംDelaware Art Museum, Wilmington, Delaware

ദാന്തെ ഗബ്രിയൽ റോസെറ്റി സാൻഡിസിന്റെ ചിത്രം സാഹിത്യചോരണം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. കാരണം അദ്ദേഹത്തിന്റെ മേരി മഗ്ദലീൻ ലീവിംഗ് ദി ഹൗസ് ഓഫ് ഫീസ്റ്റിംഗ് മേരി മഗ്ദലീൻ ചിത്രവുമായി സാമ്യമുണ്ടായിരുന്നു. [2] എന്നാൽ ഇരുപത് വർഷത്തിന് ശേഷം റോസെറ്റി മഗ്ദലീൻ വരയ്ക്കാൻ വന്നപ്പോൾ, സാൻഡിസിനോട് സാമ്യമുള്ളത് അദ്ദേഹത്തിന്റെ ചിത്രമാണ്. ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം ആണ് റോസെറ്റി സാൻഡിസിന്റെ ചിത്രവുമായി സാമ്യമുള്ള ഈ ചിത്രം ചിത്രീകരിച്ചത്. [1]

1894-ൽ പ്രീ-റാഫലൈറ്റ് കലയുടെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ സമാഹർത്താവ് സാമുവൽ ബാൻക്രോഫ്റ്റ് മേരി മഗ്ദലീൻ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന്റെ ശേഖരം ഡെലവെയർ ആർട്ട് മ്യൂസിയത്തിലേക്ക് 1935-ൽ സംഭാവന ചെയ്തു. പ്രീ-റാഫലൈറ്റ് സർക്കിളിലെ ചാൾസ് ഫെയർഫാക്സ് മുറെ എന്ന കലാകാരനിൽ നിന്ന് ആണ് ബാൻക്രോഫ്റ്റ് ചിത്രം വാങ്ങിയത്.

സെന്റ് ലൂയിസ് ആർട്ട് മ്യൂസിയം, സാൻ ഡീഗോ മ്യൂസിയം ഓഫ് ആർട്ട്, പിറ്റ്സ്ബർഗിലെ ഫ്രിക് ആർട്ട് & ഹിസ്റ്റോറിക്കൽ സെന്റർ, നോട്ടിംഗ്ഹാം കാസ്റ്റിൽ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാൻക്രോഫ്റ്റ് കളക്ഷന്റെ ടൂറിംഗ് എക്സിബിഷന്റെ ഭാഗമായി ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരിക്കൽ സാൻ അന്റോണിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു വലിയ പരസ്യത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[3]

  1. 1.0 1.1 "Shadowlight: The Pre-Raphaelite Goddess". Retrieved 2007-10-02.
  2. The watercolor, dated 1857, is at the Tate Gallery; it was exhibited at the Walker Art Gallery Archived 2008-07-08 at the Wayback Machine..
  3. "Delaware Art Museum". Archived from the original on 2007-06-26. Retrieved 2007-10-02.
"https://ml.wikipedia.org/w/index.php?title=മേരി_മഗ്ദലീൻ_(സാൻഡിസ്)&oldid=3484150" എന്ന താളിൽനിന്ന് ശേഖരിച്ചത്