മേരി മക്ലെയ്ൻ
കനേഡിയൻ വംശജയായ ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു മേരി മക്ലെയ്ൻ (ജീവിതകാലം, മെയ് 1, 1881 - ഓഗസ്റ്റ് 6, 1929). .[1] "വൈൽഡ് വുമൺ ഓഫ് ബ്യൂട്ട്" എന്നാണ് മക്ലെയ്ൻ അറിയപ്പെട്ടിരുന്നത്. [2]
മേരി മക്ലെയ്ൻ | |
---|---|
![]() MacLane in 1918 | |
ജനനം | May 1, 1881 വിന്നിപെഗ്, മാനിറ്റോബ, കാനഡ |
മരണം | ഓഗസ്റ്റ് 6, 1929 ചിക്കാഗോ, ഇല്ലിനോയിസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് | (പ്രായം 48)
ദേശീയത | കനേഡിയൻ-അമേരിക്കൻ |
തൊഴിൽ | writer |
മക്ലെയ്ൻ അവരുടെ കാലത്തെ വളരെ ജനപ്രിയ എഴുത്തുകാരിയായിരുന്നു.[3] ഏറ്റവും കൂടുതൽ വിറ്റുപോയ അവരുടെ ആദ്യ ഓർമ്മക്കുറിപ്പും ഒരു പരിധിവരെ അവരുടെ രണ്ട് പുസ്തകങ്ങളും ജനങ്ങൾക്കിടയിൽ ബഹുജനധാർമികരോഷമുണർത്തുന്നു. അവർ വളർത്തിയെടുത്ത പ്രശസ്തി പരസ്യമായി ബൈസെക്ഷ്വൽ, വോക്കൽ ഫെമിനിസ്റ്റ് എന്നിവയായിരുന്നു. തന്റെ രചനകളിൽ, മക്ലെയ്ൻ ജനിച്ച് ഏതാനും വർഷങ്ങൾക്കുശേഷം മരണമടഞ്ഞ തുറന്നു സംസാരിക്കുന്ന മറ്റൊരു യുവ മെമ്മൊറിസ്റ്റ് മാരി ബാഷ്‌കിർട്ട്സെഫുമായി അവരെ സ്വയം താരതമ്യം ചെയ്യുകയും [4] എച്ച്. എൽ. മെൻകെൻ അവരെ "ബ്യൂട്ട് ബാഷ്കിർസെഫ്" എന്ന് വിളിക്കുകയും ചെയ്തു.[2]
ആദ്യകാല ജീവിതവും കുടുംബവുംതിരുത്തുക
1881-ൽ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിലാണ് മക്ലെയ്ൻ ജനിച്ചത്.[4] എന്നാൽ അവരുടെ കുടുംബം മിനസോട്ടയിലെ റെഡ് റിവർ പ്രദേശത്തേക്ക് താമസം മാറ്റി. അവരുടെ പിതാവ് വികസനത്തിന് സഹായിച്ച ഫെർഗസ് ഫാൾസിൽ താമസമാക്കി. 1889-ൽ അദ്ദേഹത്തിന്റെ മരണശേഷം അമ്മ ഒരു കുടുംബസുഹൃത്തും അഭിഭാഷകനുമായ എച്ച്. ഗിസ്ബെർട്ട് ക്ലെൻസെ വീണ്ടും വിവാഹം കഴിച്ചു. താമസിയാതെ, കുടുംബം മൊണ്ടാനയിലേക്ക് താമസം മാറ്റി. ആദ്യം ഗ്രേറ്റ് ഫാൾസിലും ഒടുവിൽ ബ്യൂട്ടിലും താമസമാക്കി. അവിടെ ഖനനത്തിനും മറ്റ് സംരംഭങ്ങൾക്കും വേണ്ടിയുള്ള കുടുംബ ഫണ്ടുകൾ ക്ലെൻസെ നശിപ്പിച്ചു. മക്ലെയ്ൻ തന്റെ ജീവിതകാലം മുഴുവൻ അമേരിക്കയിൽ ചെലവഴിച്ചു. 1898 ൽ അവർ സ്കൂൾ പേപ്പറിനായി എഴുതിത്തുടങ്ങി.[5]
എഴുത്തുതിരുത്തുക
തുടക്കം മുതൽ, മക്‌ലെയ്‌നിന്റെ എഴുത്ത് നേരിട്ടുള്ള, ഉജ്ജ്വലമായ, വളരെ വ്യക്തിഗത ശൈലിയാണ്. എന്നിരുന്നാലും, ജോൺ ടൗൺസെൻഡ് ട്രോബ്രിഡ്ജ് (അവരുമായി അവൾ കുറച്ച് കത്തുകൾ കൈമാറി), മരിയ ലൂയിസ് പൂൾ, ഹാംലിൻ ഗാർലൻഡ് തുടങ്ങിയ അമേരിക്കൻ പ്രാദേശിക റിയലിസ്റ്റുകളും അവളെ ശക്തമായി സ്വാധീനിച്ചു.
1901-ൽ, മാക്ലെയ്ൻ തന്റെ ആദ്യ പുസ്തകം എഴുതി. അതിന്റെ യഥാർത്ഥ പേര് ഐ വെയ്റ്റ് ദ ഡെവിൾസ് കമിംഗ് എന്നാണ്. അടുത്ത വർഷം കയ്യെഴുത്തുപ്രതി അച്ചടിക്കുന്നതിന് മുമ്പ്, മാക്‌ലെയ്‌നിന്റെ പ്രസാധകനായ ഹെർബർട്ട് എസ്. സ്റ്റോൺ ആൻഡ് കമ്പനി തലക്കെട്ട് ലളിതമായി ദി സ്റ്റോറി ഓഫ് മേരി മക്‌ലെയ്‌ൻ എന്നാക്കി മാറ്റി. പ്രത്യേകിച്ച് യുവതികൾക്കിടയിൽ പുസ്തകം പെട്ടെന്നുള്ള വിജയമായി മാറി. റിലീസ് ചെയ്ത ആദ്യ മാസത്തിൽ തന്നെ 100,000 കോപ്പികൾ വിറ്റു.[6] എന്നിരുന്നാലും, യാഥാസ്ഥിതിക വിമർശകരും വായനക്കാരും അതിനെ എതിർത്തു. കൂടാതെ എച്ച്. എൽ. മെൻകെൻ പോലും നിസാരമായി പരിഹസിക്കുകയും ചെയ്തു.
അവലംബംതിരുത്തുക
- ↑ The Chicagoan, obituary editorial, August 1929. Quoted in Tender Darkness, Introduction.
- ↑ 2.0 2.1 Watson, Julia Dr. (2002). "Introduction", The Story of Mary MacLane. ISBN 1-931832-19-6.
- ↑ New York Times obituary article, 9 August 1929
- ↑ 4.0 4.1 Story of Mary MacLane (1902 and 1911), first entry.
- ↑ Tender Darkness, bibliography
- ↑ Tender Darkness, introduction
പുറംകണ്ണികൾതിരുത്തുക
- Website with biography, photos, private letters, reviews
- Encyclopædia Britannica article by Julia Watson
- 2013 Atlantic article by Hope Reese
- 2013 New Yorker article
- Mary MacLane എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about മേരി മക്ലെയ്ൻ at Internet Archive
- മേരി മക്ലെയ്ൻ public domain audiobooks from LibriVox
- Mary Maclane at Women Film Pioneers Project
- Mary MacLane in Spanish: Deseo que venga el diablo [1]