മേരി ആൻ ബാർലോ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും ശബ്ദ കലാകാരിയുമാണ് മേരി ആൻ ബാർലോ [1] (ജനനം: 21 നവംബർ 1973 (അല്ലെങ്കിൽ ചില ഉറവിടങ്ങൾ പ്രകാരം 1974 ജനുവരി 1)[2].ജനപ്രിയ പരമ്പരകളായ മാമാ ജാക്ക്, വൈൽഡ് അറ്റ് ഹാർട്ട്, പ്രൈ എന്നിവയിലെ കഥാപാത്രങ്ങളുടെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[3]
മേരി ആൻ ബാർലോ | |
---|---|
ജനനം | മേരി-ആൻ ബാർലോ നവംബർ 21, 1973 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി |
സജീവ കാലം | 1997–present |
ഉയരം | 1.68 മീ (5 അടി 6 ഇഞ്ച്) |
സ്വകാര്യ ജീവിതം
തിരുത്തുക1973 നവംബർ 21 ന് സിംബാബ്‌വെയിലെ ഹരാരെയിലാണ് ബാർലോ ജനിച്ചത്.[3]പ്രൈസ് കുടുംബ ഗോത്രപിതാവായ സെബാസ്റ്റ്യൻ പ്രൈസിന് ആദ്യ ഭാര്യയിൽ നിന്ന് ഫെലിസിറ്റി, എലിസബത്ത്, അലക്സാണ്ട്ര "ലെക്സി" എന്നീ മൂന്ന് പെൺമക്കളുണ്ട്. [4]1995-ൽ നാടക കലയിൽ ഡിപ്ലോമ പഠനം ആരംഭിക്കുകയും പിന്നീട് 1997-ൽ ബിരുദം നേടുകയും ചെയ്തു. [5]
കരിയർ
തിരുത്തുക1997-ൽ എസ്‌കോർട്ട്സ് എന്ന ജനപ്രിയ നാടകം പ്രിട്ടോറിയയിലെ മാണ്ടി ബ്രൈറ്റൻബാക്ക് തിയേറ്ററിലും 2003-ൽ ദി വജൈന മോണോലോഗ് എക്സർപ്റ്റുകളിലും അവതരിപ്പിച്ചു. 2006-ൽ ഷാഡോ എന്ന ടെലിവിഷൻ പരമ്പരയിലും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ഡോ. ജേക്കബ്സ് ക്രോസ് എന്ന പരമ്പരയുടെ സീസൺ 4 ൽ സാം ജോൺസ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]
1997-2003 കാലഘട്ടത്തിലെ പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ എഗോലി: പ്ലേസ് ഓഫ് ഗോൾഡിലെ 'കോറിൻ മക്കെൻസി എഡ്വേർഡ്സ്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. നിരവധി അന്താരാഷ്ട്ര ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചു. 2009 മുതൽ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ വൈൽഡ് അറ്റ് ഹാർട്ടിൽ വനേസ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസേജ്, കേപ് ഓഫ് ഗുഡ് ഹോപ്പ് എന്നീ ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തു. 2004-ൽ റോക്സി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. തുടർന്ന് ലിയോൺ ഷസ്റ്ററിനൊപ്പം 2005-ൽ പുറത്തിറങ്ങിയ മാമാ ജാക്ക് എന്ന സിനിമയിലും അഭിനയിച്ചു.[2]
നിരവധി ടെലിവിഷൻ പരമ്പരകളായ ഇസിഡിംഗോ, ബിന്നെലാൻഡേഴ്‌സ്, ഇഹാവു, റോയർ ജൗവോട്ട്, സ്നിച്ച് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. 2016-ൽ കേപ് ടൗൺ ടെലിവിഷൻ ലഘുപരമ്പരയിൽ 'മാർഗരറ്റ് വാലസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3]2020 ജൂലൈയിൽ ലെഗസി എന്ന ടെലിവിഷൻ പരമ്പരയിൽ അവർ അഭിനയിച്ചു. അതിൽ 'ഫെലിസിറ്റി പ്രൈസ്' എന്ന വേഷം ചെയ്തു.[4]
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Genre | Ref. |
---|---|---|---|---|
1991 | എഗോലി: പ്ലേസ് ഓഫ് ഗോൾഡ് | കോറിൻ മക്കെൻസി എഡ്വേർഡ്സ് | TV Series | |
2004 | സ്നിച്ച് | ഫ്രാൻസിൻ കുള്ളിനൻ | TV സീരീസ് | |
2004 | കേപ്പ് ഓഫ് ഗുഡ് ഹോപ്പ് | ലിസ വാൻ ഹെർൺ | ഫിലിം | |
2005 | റോക്സി | റോക്സി/ രണ്ടാനമ്മ | TV സിനിമ | |
2005 | മാമാ ജാക്ക് | ഏഞ്ചല | ഫിലിം | |
2006 | നമ്പർ 10 | ഏഞ്ചല | ഫിലിം | |
2007 | പ്രേ | റേഞ്ചർ ഇൻ റേഡിയോ റൂം | ഫിലിം | |
2007 | ദി ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസ്സേജ് | ട്രേസി | ഹ്രസ്വചിത്രം | |
2009 | ഡയമണ്ട്സ് | വിക്കി ഡോയൽ | TV സിനിമ | |
2009 | ദി ഫിലാന്ത്രോപിസ്റ്റ് | ഇന്റർവ്യൂവർ | TV സീരീസ് | |
2011 | വൈൽഡ് അറ്റ് ഹാർട്ട് | വനേസ | TV സീരീസ് | |
2011 | വിന്നി മണ്ടേല | TRC റിപ്പോർട്ടർ | ഫിലിം | |
2015 | ഷീല | ഏഞ്ചല | ഹ്രസ്വചിത്രം | |
2016 | കേപ് ടൗൺ | മാർഗരറ്റ് വാലസ് | TV ലഘുപരമ്പര | |
2017 | ബ്ലാക്ക് സെയിൽസ് | മാർഗരറ്റ് അണ്ടർഹിൽ | TV സീരീസ് | |
2017 | തുലാസ് വൈൻ | സൂസെന്നെ | TV സീരീസ് | |
2017 | ടാറിൻ & ഷാരോൺ | ലോറി | TV സീരീസ് | |
2018 | ഫെയർവെൽ എല്ല ബെല്ല | സാറാ | ഫിലിം | |
2020 | ലെഗസി | ഫെലിസിറ്റി പ്രൈസ് | TV സീരീസ് | |
2020 | Heks | കെല്ലി/ ലിസ | ഫിലിം | |
2018 | ദി റിവർ | ഗെയിൽ മതബത | TV സീരീസ് |
അവലംബം
തിരുത്തുക- ↑ "Mary-Anne Barlow filmography". APM. 2020-11-27. Retrieved 2020-11-27.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 2.0 2.1 "Mary-Ann Barlow career". moviefone. 2020-11-27. Retrieved 2020-11-27.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 3.0 3.1 3.2 3.3 3.4 "Mary-anne Barlow career". tvsa. 2020-11-27. Retrieved 2020-11-27.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 4.0 4.1 "Three sisters will turn heads on M-Net's first telenovela Legacy". independent. 2020-11-27. Retrieved 2020-11-27.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Mary-Anne Barlow bio" (PDF). Artist Connection. 2020-11-27. Retrieved 2020-11-27.
{{cite web}}
:|archive-date=
requires|archive-url=
(help)