മോഹിനിയാട്ടം കലാകാരിയാണു മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഡോ. മേതിൽ ദേവിക
Methil Devika Photo.jpg
ജനനം1976 (1976) (44 വയസ്സ്)
ദുബായ്, യു.എ.ഇ.
ദേശീയതIndian
തൊഴിൽ
 • Dancer
 • Academic
പങ്കാളി(കൾ)
 • രാജീവ് നായർ
  (വി. 2002; div. 2004)
 • മുകേഷ് (വി. 2013)
കുട്ടികൾദെവാംഗ് രാജീവ്

പാലക്കാട്‌ രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും നേടി. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. സിനിമാനടൻ മുകേഷിനെ 2013 ഒക്ടോബർ 24-നു വിവാഹം ചെയ്തു[1] .മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട് ദേവിക. കേരള സംഗീത നാടക അക്കാദമി ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

 • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2011)
 • കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ്‌ ബിസ്‌മില്ലാ ഖാൻ യുവ പുരസ്‌ക്കാരം(2007)[2]
 • ദേവദാസി ദേശീയപുരസ്‌കാരം (2010)[3]
 • പശ്ചിമ ബംഗാളിൽനിന്നുള്ള നിരോധ് ബാരൻ അവാർഡ് (2000)

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. "മുകേഷ് വിവാഹിതനായി; വധു മേതിൽ ദേവിക". Asianet News. ശേഖരിച്ചത് 2013 ഒക്ടോബർ 24.
 2. "Bismillah Khan award for Methil Devika". The Hindu. ശേഖരിച്ചത് 2013 ഒക്ടോബർ 25.
 3. "Methil Devika bags Devdasi National Award". The Hindu. ശേഖരിച്ചത് 2013 ഒക്ടോബർ 25.
"https://ml.wikipedia.org/w/index.php?title=മേതിൽ_ദേവിക&oldid=3410068" എന്ന താളിൽനിന്ന് ശേഖരിച്ചത്