മേച്ചാൽ
കേരളത്തിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്കിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മേച്ചാൽ. മൂന്നിലവ് ഗ്രാപഞ്ചായത്തിൻ്റെ കീഴിലുള്ള പ്രദേശമാണിത്. കോട്ടയം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തിയിലാണ് ഈ ഗ്രാമം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 44 കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. വാളകം, കോലാനി തോട്ടം, നെല്ലാപ്പാറ, പഴുക്കാക്കാനം തലപ്പലം, തീക്കോയി, കടുവാമൂഴി, കടനാട്, നടയ്ക്കൽ എന്നിവയാണ് മേച്ചാൽ ഗ്രാമത്തിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ.
മേച്ചാൽ | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | മൂന്നിലവ് ഗ്രാമപഞ്ചായത്ത് |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-35 |