മേഘ്രി
ഇറാൻ അതിർത്തിക്ക് സമീപത്ത് തെക്കൻ അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ മേഘ്രി നഗര സമൂഹത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പട്ടണമാണ് മേഘ്രി (അർമേനിയൻ: Մեղրի). 2011-ലെ സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 4,580 ആയിരുന്നു. 2020ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം ഏകദേശം 4,500 ആണ് മേഘ്രിയുടെ നിലവിലെ ജനസംഖ്യ. തലസ്ഥാനമായ യെറിവാനിൽ നിന്ന് 376 കിലോമീറ്റർ തെക്കും പ്രവിശ്യാ തലസ്ഥാനമായ കപാനിൽ നിന്ന് ഏകദേശം 73 കിലോമീറ്റർ തെക്കുമായാണ് മേഘ്രി പട്ടണത്തിന്റെ സ്ഥാനം.
മേഘ്രി Մեղրի | |
---|---|
Coordinates: 38°54′12″N 46°14′45″E / 38.90333°N 46.24583°E | |
Country | Armenia |
Province | Syunik |
Municipality | Meghri |
Founded as Karchavan by Smbat I Bagratuni | 906 |
• ആകെ | 3 ച.കി.മീ.(1 ച മൈ) |
ഉയരം | 610 മീ(2,000 അടി) |
• ആകെ | 4,580 |
• ജനസാന്ദ്രത | 1,500/ച.കി.മീ.(4,000/ച മൈ) |
സമയമേഖല | UTC+4 (AMT) |
വെബ്സൈറ്റ് | Official website |
2016-ൽ ചുറ്റുപാടുമുള്ള സമൂഹങ്ങളുടെ ലയനത്തിന്റെ ഫലമായി അഗരാക്, അൽവാങ്ക്, അയ്‌ഗെദ്‌സോർ, ഗുഡെംനിസ്, കർചെവാൻ, കുറിസ്, ലെഹ്‌വാസ്, ലിച്ച്‌ക്, നർനാഡ്‌സർ, ഷ്വാനിഡ്‌സർ, താഷ്ടൺ, ത്ഖ്‌കട്ട്, വഹ്‌റവാർ, വർഡാനിഡ്സർ എന്നീ ഗ്രാമങ്ങൾക്കൂടി ഉൾപ്പെടുത്തി മേഘ്‌രി മുനിസിപ്പാലിറ്റി വിപുലീകരിച്ചു. [3]
ചരിത്രം
തിരുത്തുകപുരാതന, മധ്യകാല ചരിത്രം
തിരുത്തുകഇന്നത്തെ മേഘ്രിയുടെ പ്രദേശം വെങ്കലയുഗം മുതൽക്കുതന്നെ ഒരു സ്ഥിരതാമസ സ്ഥലമായിരുന്നു. ബിസി 7-ഉം 6-ഉം നൂറ്റാണ്ടുകളിലെ, ഉറാർട്ടു രാജ്യത്തിന്റെ കാലഘട്ടത്തിലുള്ള നിരവധി പുരാവസ്തു സ്ഥലങ്ങൾ പട്ടണ പരിസരത്തായി കാണപ്പെടുന്നു. ചരിത്രപരമായി, ഇത് അർമേനിയ രാജ്യത്തിന്റെ പുരാതന സ്യൂനിക് പ്രവിശ്യയിലെ അരെവിക് കന്റോണിന്റെ ഭാഗമായിരുന്നു.
എട്ടാം നൂറ്റാണ്ടിൽ ടാറ്റേവ് ആശ്രമം സ്ഥാപിതമായതോടെ ആധുനികകാല മേഘ്രി പ്രദേശം ദ്രുതഗതിയിൽ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. 906-ൽ, ബഗ്രതുനി രാജവംശത്തിലെ രാജാവായ സ്‌ബാറ്റ് I ബഗ്രതുനി കർചവാൻ എന്ന വാസസ്ഥലം സ്ഥാപിച്ചു. 987-ൽ, പുതുതായി സ്ഥാപിതമായ അർമേനിയൻ രാജ്യമായ സ്യൂനിക്കിൽ മേഘ്രി എന്നറിയപ്പെടുന്ന പട്ടണം ഉൾപ്പെടുത്തി. 1105-ൽ മേഘ്രി പ്രദേശം സെൽജൂക്കുകൾ കൈവശപ്പെടുത്തി. 1126-ലും 1157-ലും സെൽജൂക് സൈന്യത്തിന്റെ ആക്രമണത്തിൽ പട്ടണം പൂർണ്ണമായും തകർക്കപ്പെട്ടിരുന്നു.
12-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ, അർമേനിയയിലെ മറ്റ് ചരിത്രപരമായ പ്രദേശങ്ങൾക്കൊപ്പം സ്യൂനിക്കും യഥാക്രമം സെൽജൂക്ക്, മംഗോളിയൻ, അക് കോയൻലു, കാരാ കൊയൂൻലു ആക്രമണങ്ങൾക്കിരയായി.
വിദേശ ഭരണം
തിരുത്തുകപതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിദ് പേർഷ്യയ്ക്കുള്ളിലെ എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി മേഘ്രി മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിഡ് പേർഷ്യയ്ക്കും അധിനിവേശ ഓട്ടോമൻ തുർക്കികൾക്കുമെതിരെ ഡേവിഡ് ബെക്കിന്റെ നേതൃത്വത്തിൽ സ്യൂനിക്കിലെ അർമേനിയക്കാരുടെ വിമോചന പ്രചാരണത്തിൽ ഈ പ്രദേശവും പങ്കുചേർന്നു. ആയിരക്കണക്കിന് പ്രാദേശിക അർമേനിയൻ ദേശസ്‌നേഹികളുടെ സഹായത്തോടെ 1722-ൽ തന്റെ പ്രചാരണം ആരംഭിച്ച ഡേവിഡ് ബെക്ക് സ്യൂണിക്കിനെ മോചിപ്പിച്ചു.[4]
1804-13-ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെയും അനന്തരമുള്ള ഗുലിസ്ഥാൻ ഉടമ്പടിയുടേയും ഫലമായി 1813-ൽ മേഘ്രി റഷ്യൻ സാമ്രാജ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്തു. 1868-വരെ കരാബാക്ക് പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരുന്ന ഇത് പിന്നീട് എലിസബത്ത് പോൾ ഗവർണറേറ്റിലെ പുതുതായി രൂപീകരിച്ച സാംഗേസുർസ്‌കി ഉയസ്‌ദിന്റെ ഭാഗമായി.
1810-ൽ, യുവ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന വില്യം മോണ്ടീത്ത് പേർഷ്യയിലെ ബ്രിട്ടീഷ് എംബസിയിലെ സേവനത്തിന്റെ ഭാഗമായി ഈ പ്രദേശം സന്ദർശിച്ചു. മേഘ്രി താഴ്‌വരയുടെ ഉജ്ജ്വലമായ ഒരു ചിത്രം വരച്ചുകാട്ടുന്ന 1856-ലെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ ഒരു "കാൽപനിക താഴ്വര" എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ പട്ടണ "പേർഷ്യയിലെ അല്ലെങ്കിൽ മറ്റേതൊരു രാജ്യത്തിലെയും ഏറ്റവും മനോഹരമായ ഒന്നായി" അദ്ദേഹം വിലയിരുത്തുന്നു.
മേഘ്രിയുടെ വാസസ്ഥലം തന്നെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതായി വിവരിക്കുന്ന അദ്ദേഹം, ഓരോന്നും അരാസ് നദിയിൽ നിന്ന് അര മൈൽ അകലെയായി, "മുന്തിരിവള്ളികളാൽ ചുറ്റപ്പെട്ട ചെറിയ പൂന്തോട്ടങ്ങൾ" കൊണ്ട് വേർതിരിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അക്കാലത്ത് റഷ്യക്കാർ വടക്കുഭാഗത്തുള്ള വലിയ ഗ്രാമം നിയന്ത്രിച്ചിരുന്നപ്പോൾ പേർഷ്യക്കാർ ലിറ്റിൽ മെഗറി കീഴടക്കി.
1881-ൽ മേഘ്രിയിൽ ആദ്യത്തെ മിക്സഡ് സ്കൂൾ ആരംഭിച്ചു. 1901-ൽ, അർമേനിയയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായ ഒരു ഉപഭോക്തൃ സഹകരണസംഘം മേഘ്രിയിൽ ആരംഭിച്ചു.
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് ശരാശരി 610 മീറ്റർ ഉയരത്തിൽ, അർമേനിയ-ഇറാൻ അതിർത്തിക്ക് സമീപം, മേഘ്രി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റ് വടക്കുകിഴക്ക് സാംഗേസർ പർവതനിരകളും തെക്ക് പടിഞ്ഞാറ് നിന്ന് മേഘ്രി പർവതനിരകളുമാണുള്ളത്.
നഗരത്തെ പ്രധാനമായും 2 വലിയ അയൽപക്കങ്ങളായി തിരിച്ചിരിക്കുന്നു:
- മെറ്റ്സ് ടാഗ് എന്നാൽ മേഘ്രി നദിയുടെ ഇടത് കരയിൽ സ്ഥിതി ചെയ്യുന്ന വലിയ അയൽപക്കം എന്നാണ് അർത്ഥമാക്കുന്നത്, ഇത് മേഘ്രിയുടെ കിഴക്കൻ ഭാഗത്തെ ഉൾക്കൊള്ളുന്നു. പതിനേഴാം നൂറ്റാണ്ടിൽ രൂപീകൃതമായ ഇത് നഗരത്തിന്റെ 70 ശതമാനത്തെ ഉൾക്കൊള്ളുന്നു.
- മേഘ്രി നദിയുടെ വലത് കരയിൽ സ്ഥിതി ചെയ്യുന്ന ചെറിയ അയൽപക്കം എന്നാണ് പോക്ർ ടാഗ് അർത്ഥമാക്കുന്നത്, ഇത് മേഘ്രിയുടെ പടിഞ്ഞാറൻ ഭാഗം ഉൾക്കൊള്ളുന്നു. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ് കാലഘട്ടത്തിലാണ് ഇത് രൂപപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ "Հայաստանի Հանրապետության բնակավայրերի բառարան [Dictionary of settlements of the Republic of Armenia]" (PDF). Armenian State Cadaste. 2008. p. 138. Archived from the original (PDF) on 2015-09-23. Retrieved 2021-11-14.
- ↑ Statistical Committee of Armenia. "The results of the 2011 Population Census of the Republic of Armenia" (PDF).
- ↑ "Նախատեսվում է իրականացնել համայնքների խոշորացման 14 պիլոտային ծրագիր". Archived from the original on 2019-05-14. Retrieved 2021-11-14.
- ↑ "Archived copy" Капан (in റഷ്യൻ). abp.am. Archived from the original on 5 May 2010. Retrieved 28 August 2009.
{{cite web}}
: CS1 maint: archived copy as title (link)