മേഘാവതി സുകാർണോപുത്രി

(മേഗവതി സുകർണോപുത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


2001 മുതൽ 2004 വരെ ഇന്തോനേഷ്യയുടെ പ്രസിഡണ്ടായിരുന്നു മേഘാവതി സുകാർണോപുത്രി ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ പി.ഡി.ഐ-പി(Partai Demokrasi Indonesia Perjuangan)യുടെ നേതാവാണ് അവർ. ഇന്തോനേഷ്യയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന (1945 -1967) സുകാർണോവിന്റെ മകളാണ് മേഘാവതി. 1999 മുതൽ 2001 വരെ അബ്ദുൾറഹിമാൻ വഹീദ് പ്രസിഡണ്ടായിരുന്നപ്പോൾ വൈസ് പ്രസിഡണ്ടായിരുന്നു അവർ.

മേഘാവതി സുകാർണോപുത്രി
5th President of Indonesia
ഓഫീസിൽ
23 July 2001 – 20 October 2004
Vice PresidentHamzah Haz
മുൻഗാമിAbdurrahman Wahid
പിൻഗാമിSusilo Bambang Yudhoyono
8th Vice President of Indonesia
ഓഫീസിൽ
26 October 1999 – 23 July 2001
രാഷ്ട്രപതിAbdurrahman Wahid
മുൻഗാമിBacharuddin Jusuf Habibie
പിൻഗാമിHamzah Haz
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-01-23) 23 ജനുവരി 1947  (77 വയസ്സ്)
Yogyakarta, Indonesia
രാഷ്ട്രീയ കക്ഷിIndonesian Democratic Party
പങ്കാളികൾSurendro Supjarso (Deceased 1970)
Hassan Gamal Ahmad Hassan (1972)
Taufiq Kiemas (1973–2013; his death)
കുട്ടികൾMohammad Rizki Pramata
Mohammad Prananda
Puan Maharani
അൽമ മേറ്റർPadjadjaran University
University of Indonesia

ആദ്യകാല ജീവിതം

തിരുത്തുക

സുകാർണോവിന്റെ ഒൻപത് ഭാര്യമാരിലൊരാളായിരുന്ന ഫത്മാവതിയുടെ മകളായി 1947 ജനുവരി 23-ന് യോഗകാർത്തായിൽ ജനിച്ചു. സുകാർണോവിന്റെ രണ്ടാമത്തെ കുട്ടിയായ അവർ മേർഡക കൊട്ടാരത്തിലാണ് വളർന്നത്. ഒഡീഷയിലെ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായക്കാണ് മേഘാവതി എന്ന പേർ നിർദ്ദേശിച്ചത്. [1][2]

 
President Soekarno, with his children Megawati and Guntur, while receiving Indian Prime Minister Jawaharlal Nehru along with his daughter Indira Gandhi.

ഇന്തോനേഷ്യൻ പ്രസിഡണ്ട് പദവിയിൽ

തിരുത്തുക

2001 ജൂലൈ 23-ന് പീപ്പിൾസ് കൺസൽടേറ്റീവ് അസ്സംബ്ലി (MPR) വഹീദിനെ പ്രസിഡണ്ടുസ്ഥാനത്തുനിന്നും നീക്കി, അന്നുതന്നെ മേഘാവതി പ്രസിഡണ്ട് ആയി സത്യപ്രതിജ്ഞ ചെയ്തു. മുസ്ലീം രാജ്യത്തെ നയിക്കുന്ന അഞ്ചാമത്തെ വനിതയായി( ബേനസീർ ഭൂട്ടോ, ടർക്കിയുലെ തൻസു സില്ലർ, ഖാലിദാ സിയ, ഹസീന വജീദ് എന്നിവർക്കുശേഷം). പിന്നീട് 2004-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുശീലോ ബംബാങ് യുധോയോനോട് പരാജയപ്പെട്ടു.

  1. "Speech by Indian President R K Narayanan in honor of Megawati Sukarnoputri". Archived from the original on 2009-05-05. Retrieved 2016-03-30.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Article on Biju Patnaik in The Economist
"https://ml.wikipedia.org/w/index.php?title=മേഘാവതി_സുകാർണോപുത്രി&oldid=3641802" എന്ന താളിൽനിന്ന് ശേഖരിച്ചത്