ഫത്മാവതി
ഇന്തോനേഷ്യയിലെ ദേശീയ നായികയും (നാഷണൽ ഹീറോ) ആദ്യത്തെ ഇന്തോനേഷ്യൻ പ്രഥമ വനിതയുമാണ് ഫത്മാവതി - Fatmawati (ജനനം: 5 February 1923 – മരണം: 14 May 1980)[1]. ഇന്തോനേഷ്യയുടെ പ്രഥമ പ്രസിഡന്റായിരുന്ന സുകർണോയുടെ മൂന്നാമത്തെ ഭാര്യയും ഇന്തോനേഷ്യയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മേഘാവതി സുകാർണോപുത്രിയുടെ മാതാവുമാണ് ഫത്മാവതി. ഇന്തോനേഷ്യയ്ക്ക് ആദ്യമായി ദേശീയ പതാക നിർമ്മിച്ചത് ഫത്മാവതിയാണ്.[2]
ഫത്മാവതി | |
---|---|
1st First Lady of Indonesia | |
ഓഫീസിൽ 17 August 1945 – 12 March 1967 | |
രാഷ്ട്രപതി | Soekarno |
പിൻഗാമി | Tien Soeharto |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bengkulu, Dutch East Indies | 5 ഫെബ്രുവരി 1923
മരണം | 14 മേയ് 1980 Kuala Lumpur, Malaysia | (പ്രായം 57)
അന്ത്യവിശ്രമം | Karet Cemetery Jakarta, Indonesia |
ദേശീയത | Indonesian |
പങ്കാളി | Sukarno |
കുട്ടികൾ | Guntur Soekarnoputra Megawati Soekarnoputri Rachmawati Soekarnoputri Sukmawati Soekarnoputri Guruh Soekarnoputra |
ജീവിതം
തിരുത്തുക1923 ഫെബ്രുവരി അഞ്ചിന് ബെങ്ക്കുളുവിൽ ഹസൻ ദീൻ ചദിജ ദമ്പതികളുടെ മകളായി ജനിച്ചു[3]. ഇന്ദറപുര സുൽത്താനേറ്റിലെ മിനങ്ക്കബാഹു രാജവംശത്തിലെ ഒരു രാജ്ഞിയുടെ പിന്മുറക്കാരായിരുന്നു ഫത്മാവതി.[4] 53കാരിയായ ഇങ്കിറ്റ് എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്ന സുകാർണോ ഫത്മാവതിയെ വിവാഹം ചെയ്യുമ്പോൾ അവർ കൗമാര പ്രായത്തിലായിരുന്നു. ആദ്യം സുകാർണോയുടെ ഭാര്യ ഇങ്കിറ്റിന് ഭർത്താവിനെ ഒഴിവാക്കാൻ ആഗ്രഹമില്ലായിരുന്നു. എന്നാൽ, രണ്ടു വർഷത്തിന് ശേഷം അവർ വിവാഹ മോചനത്തിന് സമ്മതിച്ചു. തന്റെ പേര് നിലനിർത്താൻ പുതിയ ഭാര്യയിൽ തനിക്കൊരു കുട്ടിയെന്ന തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു സകാർണോ.[5] 1943ൽ ഫത്മാവതി സുകാർണോയുടെ മൂന്നാമത്തെ ഭാര്യയായി. അടുത്ത വർഷം ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ആൺകുട്ടിയായിരുന്നു. അവന് ഗുന്തുർ സുകർണോപുത്ര എന്ന് പേരിട്ടു. ഗുന്തുർ എന്ന വാക്കിന് അർത്ഥം 'ഇടി (Thunder)' എന്നാണ്. 1945ൽ സുകാർണോയുടെ ഭാര്യ ഫത്മാവതിയായിരുന്നു ഇന്തോനേഷ്യയെ സ്വതന്ത്രയായി പ്രഖ്യാപിച്ചത്. പുതിയ രാജ്യത്തിന്റെ ദേശീയ പതാക നിർമ്മിച്ചതും ആദ്യമായി ഉയർത്തിയതും ഫത്മാവതിയായിരുന്നു. 1967 വരെ എല്ലാ വർഷവും അതേ പതാകയാണ് ഉയർത്തിയിരുന്നത്. ഫത്മാതിയെ വിവാഹം ചെയ്യുന്നതിന് മുൻപി സുകാർണോ നിരവധി തവണ വിവാഹം ചെയ്തിരുന്നു. എന്നാൽ, അവരെ എല്ലാം രാജ്യത്തെ നിയമപരമായ വഴികളിലൂടെ വിവാഹ മോചനം ചെയ്യുകയായിരുന്നു.
ബഹുഭാര്യത്വം
തിരുത്തുകരാജ്യത്തെ വിവാഹ നിയമങ്ങൾ ഉടച്ചുവാർക്കാനായി ഇന്തോനേഷ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി നവീകരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, ഇതിന്റെ തുടക്കത്തിൽ ഈ പ്രസ്ഥാനങ്ങളോട് അനുകൂലമായ നിലപാടായിരുന്നില്ല ഫത്മാവതിക്കുണ്ടായിരുന്നത്. സുകാർണോയുടെ വീണ്ടും വിവാഹിതനാകാനുള്ള തീരുമാനമായിരുന്നു ഇതിന് കാരണം. മാത്രവുമല്ല, ഈ സമയത്ത് സുകാർണോ വീണ്ടും വിവാഹിതനാവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഫത്മാവതിയെ വിവാഹം മോചനം ചെയ്യാതെ തന്നെ രണ്ടു ഭാര്യമാരെ ഒരേ സമയം നിലനിർത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.[6] സുകാർണോ വീണ്ടും ഹാർതിനി എന്ന സ്ത്രീയെ വിവാഹം ചെയ്തപ്പോൾ ഫത്മാവതി, മുസ്ലിം നിയമപ്രകാരം അതിനെ എതിർത്തു. 1953ൽ സുകാർണോ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതോടെ, ഫത്മാവതി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് പുറത്തുപോയി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ തനിച്ച് താമസം തുടങ്ങി.[7] രാജ്യത്തെിന്റെ പ്രഥമ വനിത എന്ന പദവി സൂക്ഷിക്കാൻ അവരെ അനുവദിച്ചു[5]. ഈ പരിവർത്തനം വളരുന്ന വനിതാ പ്രസ്ഥാനത്തിന് വലിയ പ്രഹരമായി. പ്രസിഡന്റിൽ നിന്ന് വിവാഹമോചനം തേടാൻ ഫത്മാവതി തീരുമാനിച്ചിരുന്നു. എന്നാൽ സുകാർണോയുടെ താൽപര്യങ്ങളെ എതിർക്കുന്ന ഒരു മതനേതാവിനെ കണ്ടെത്താൻ ഫത്മാവതിക്ക് സാധിച്ചില്ല.[6] എന്നാൽ രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങൾ ഫത്മാവതിയെ ആശ്വസിപ്പിക്കുകയും അവരോട് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് തിരിച്ച് പോകാനും അവരുടെ അവകാശങ്ങൾ പുനസ്ഥാപിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഈ വിവരങ്ങൾ സുകാർണോ അറിയുകയും അദ്ദേഹത്തെ അലോസരപ്പെടുത്തുകയും ചെയ്തു. സുകാർണോയുടെ പുതിയ ഭാര്യയും ഫത്മാവതിയുടെ ദേഷ്യത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നു.[8] സുകാർണോയുടെ പുതിയ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ടായി. എന്നാൽ, തന്റെ പുതിയ ഭാര്യ തനിക്ക് പ്രഥമ വനിതാ പദവി കൈമാറുന്നത് പരിഗണിക്കണമെന്ന് ഒരു വനിതാ പ്രസ്ഥാനം അവരോട് ഉപദേശിച്ചതായി സുുകാർണോ അറിയാൻ ഇടയായി. എന്നാൽ ഇതിനോട് സുകാർണോ മോശമായാണ് പ്രതികരിച്ചത്. സുകാർണോ തന്റെ പുതിയ ഭാര്യയെ ഇന്തോനേഷ്യയിലെ ബോഗോറിലേക്ക് നാട് കടത്തി.[5]
സാമൂഹ്യ രംഗത്ത്
തിരുത്തുക1953ൽ ഫത്മാവതിക്ക് തന്റെ മക്കളുടെ ദുരവസ്ഥയെ കുറിച്ച് ആശങ്ക തോന്നുകയും അവർക്ക് ക്ഷയരോഗം ബാധിക്കുകയും ചെയ്തു. അവർ ഒരു ആശുപത്രി നിർമ്മാണത്തിനായി ഇബി സുകാർണോ ഫൗണ്ടേഷൻ എന്ന പേരിൽ ഫണ്ട് സ്വരൂപിച്ചു. അടുത്ത വർഷം സർക്കാർ സഹായത്തോടെ ഒരു ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഇത് മാഡം സുകാർണോ ആശുപത്രി എന്ന പേരിൽ അറിയപ്പെട്ടു. 1954ൽ ഫത്മാവതി ആണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. എന്നാൽ, ആശുപത്രിയുടെ നിർമ്മാണ പൂർത്തീകരണ പക്രിയ വളരെ നീണ്ടു. സാമ്പത്തിക പ്രയാസത്താൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നിർത്തിവെക്കേണ്ടി വന്നു. 1961വരെ തുറന്ന് പ്രവർത്തിക്കാൻ ആയില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു ആ സമയത്ത് ആശുപത്രി പ്രവർത്തിച്ചത്. ഇതൊരു ജനറൽ ആശുപത്രിയായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇവിടെ ക്ഷയരോഗത്തിനോ കുട്ടികളുടെ വിഭാഗത്തിലോ പ്രത്യേകം ചികിത്സ ലഭ്യമായിരുന്നില്ല. 1967 ആശുപത്രിയുടെ പേര് ഫത്മാവതി സെൻട്രൽ ജനറൽ ആശുപത്രി എന്ന് നാമകരണം ചെയ്തു.[9]
ഫത്മാവതിയുടെ രണ്ടാമത്തെ മകൾ മേഘാവതി സുകാർണോപുത്രി 2001ൽ ഇന്തോനേഷ്യയുടെ പ്രസിഡന്റായി.
മരണം
തിരുത്തുക1980 മെയ് 14ന് മലേഷ്യയിലെ കുലാലംപൂരിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മക്കയിൽ നിന്നും ഉംറ നിർവഹിച്ച് ജക്കാർത്തയിലേക്കുള്ള യാത്രയിലായിരുന്നു മരണം.[3] മധ്യ ജക്കാർത്തയിലെ കാരെറ്റ് ബിവാക് സെമിത്തേരിയിൽ മറവ് ചെയ്തു.
പൈതൃകം
തിരുത്തുകഇന്തോനേഷ്യയിലെ ബെങ്ക്കുലുവിലുള്ള വിമാനത്താവളത്തിന് ഫത്മാവതിയുടെ പേരാണ് നൽകിയിരിക്കുന്നത് - ഫത്മാവതി സുകാർണോ എയർപോർട്ട്. സൗത്ത് ജക്കാർത്തയിൽ ഇവരുടെ പേരിൽ ഒരു ആശുപത്രിയുമുണ്ട്.
അവലംബം
തിരുത്തുക- ↑ Tiga Putri Bung Karno Raih Penghargaan MURI Archived 2011-06-20 at Archive.is (Indonesian)
- ↑ MacDonald, Ian (2006). "Indonesia". Flags of the World. Archived from the original on 2011-07-21. Retrieved 13 March 2010.
- ↑ 3.0 3.1 Biography of Fatmawati Archived 2011-07-21 at the Wayback Machine. (Indonesian)
- ↑ Agus, Yusuf, Sejarah Pesisir Selatan, Jakarta : PT. Arina Yudi, 2001
- ↑ 5.0 5.1 5.2 Friend, Theodore (2003). Indonesian Destinies p.74 et al. Harvard University Press. p. 628. ISBN 978-0-674-01137-3. Retrieved March 2010.
{{cite book}}
: Check date values in:|accessdate=
(help) - ↑ 6.0 6.1 Wieringa, Saskia (2002). Sexual politics in Indonesia p115 et al. Palgrave Macmillan. p. 390. ISBN 978-0-333-98718-6. Retrieved March 2010.
{{cite book}}
: Check date values in:|accessdate=
(help) - ↑ Geerken, Horst H (2010). A Gecko for Luck p180. BoD – Books on Demand. p. 394. ISBN 978-3-8391-5248-5. Retrieved 28 November 2013.
- ↑ The women's movement in post-colonial Indonesia, Elizabeth Martyn, p137, 2005. Retrieved March 2010
- ↑ History of Hospital. Retrieved March 2010