മെൻഡോസിനോ ദേശീയ വനം വടക്കുപടിഞ്ഞാറൻ കാലിഫോർണിയയിലെ തീരദേശ പർവതനിരയിൽ സ്ഥിതി ചെയ്യുന്ന 913,306 ഏക്കർ (3,696 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഒരു ദേശീയ വനമാണ്. കാലിഫോർണിയ സംസ്ഥാനത്തിൽ നടപ്പാത വഴി പ്രവേശനം അസാധ്യമായ ഒരേയൊരു പ്രമുഖ ദേശീയ വനമാണിത്. ക്യാമ്പിംഗ്, ഹൈക്കിംഗ്, മൗണ്ടൻ ബൈക്കിംഗ്, പാരാഗ്ലൈഡിംഗ്, ബാക്ക്പാക്കിംഗ്, ബോട്ടിംഗ്, മത്സ്യബന്ധനം, വേട്ടയാടൽ, പ്രകൃതി പഠനം, ഫോട്ടോഗ്രാഫി, ഓഫ്-ഹൈവേ വാഹന യാത്ര എന്നിങ്ങനെ വിവിധയിനം വിനോദ അവസരങ്ങളുള്ള ദേശീയ വനമാണിത്. ആറ് കൗണ്ടികളുടെ ഭാഗങ്ങളിലായാണ് വനപ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്. ഭൂവിസ്തൃതിയുടെ അവരോഹണ ക്രമത്തിൽ അവ ലേക്ക്, ഗ്ലെൻ, മെൻഡോസിനോ, ടെഹാമ, ട്രിനിറ്റി, കൊലുസ കൗണ്ടികളിലാണ്.[1] ദേശീയ വനത്തിൻറെ ആസ്ഥാനം കാലിഫോർണിയയിലെ വില്ലോസിലാണ് സ്ഥിതി ചെയ്യുന്നത്. കോവെലോ, അപ്പർ ലേക്ക്, സ്റ്റോണിഫോർഡ് എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക റേഞ്ചർ ജില്ലാ ഓഫീസുകളുണ്ട്.[2]

മെൻഡോസിനോ ദേശീയ വനം
റാറ്റിൽസ്‌നേക്ക് ക്രീക്ക്
Map showing the location of മെൻഡോസിനോ ദേശീയ വനം
Map showing the location of മെൻഡോസിനോ ദേശീയ വനം
Map of the United States
Nearest cityWillows and Covelo California
Coordinates39°33′45″N 122°48′45″W / 39.56250°N 122.81250°W / 39.56250; -122.81250
Area913,306 ഏക്കർ (3,696.02 കി.m2)
Established1907
Governing bodyU.S. Forest Service / Department of Agriculture
WebsiteMendocino National Forest
  1. Table of acreage by state
  2. "USFS Ranger Districts by State" (PDF). Archived from the original (PDF) on 2012-01-19. Retrieved 2022-09-26.
"https://ml.wikipedia.org/w/index.php?title=മെൻഡോസിനോ_ദേശീയ_വനം&oldid=3799243" എന്ന താളിൽനിന്ന് ശേഖരിച്ചത്