മെസ (കമ്പ്യൂട്ടർ ഗ്രാഫിക്സ്)

വൾക്കൻ, ഓപ്പൺ ജിഎൽ, മറ്റ് ഗ്രാഫിക്സ് എപിഐ (API)കൾ എന്നീ സ്പെസിഫിക്കേഷനുകൾ അനുസരിച്ചുള്ള ഒരു ഓപ്പൺ സോഴ്സ് ഡിവൈസ് ഡ്രൈവറാണ് മെസ. ഇത് മെസ ത്രീഡി, മെസ ത്രീഡി ഗ്രാഫിക്സ് ലൈബ്രറി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. ഈ സ്പെസിഫിക്കേഷനുകൾ അനുസരിക്കുന്ന, ഇന്റലും എഎംഡിയും പണം മുടക്കി നിർമ്മിച്ച രണ്ട് ഗ്രാഫിക്സ് ഡ്രൈവറുകളാണ് ഇതിന്റെ ഏറ്റവും പ്രധാന ഭാഗം. നൌവ്യാവു എന്ന ജിഫോഴ്സ് ഡ്രൈവർ കമ്യൂണിറ്റിയുടെ ശ്രമഫലമായാണ് ഉണ്ടായിട്ടുള്ളത്.  ക്രോസ്-ലാംഗ്വേജ്, ക്രോസ്-പ്ലാറ്റ്ഫോം, വെന്റർ-ന്യൂട്രൽ എപിഐ മെസ നടപ്പിലാക്കിയിരിക്കുന്നു. ഇതുപയോഗിച്ച് വിവിധ തരത്തിലുള്ള വെന്റർ-സ്പെസിഫിക്കായി ഗ്രാഫിക്സ് ഹാർഡ്‍വെയർ ഡ്രൈവറുകളുമായി ആശയവിനിമയം നടത്താവുന്നതാണ്.

മെസ
Original author(s)Brian Paul
വികസിപ്പിച്ചത്Currently: Intel, AMD, VMware
Formerly: Tungsten Graphics[1]
ആദ്യപതിപ്പ്ഓഗസ്റ്റ് 1993; 31 വർഷങ്ങൾ മുമ്പ് (1993-08)[2]
Stable release
17.3.1 / ഡിസംബർ 21, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-12-21)[3]
Preview release
17.3.0 / ഡിസംബർ 8, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-12-08)[4]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, C++, Assembly[5]
ഓപ്പറേറ്റിങ് സിസ്റ്റംCross-platform (BSDs, Haiku, Linux, et al.)
തരംGraphics library
അനുമതിപത്രംMIT License[6]
വെബ്‌സൈറ്റ്www.mesa3d.org

ഗെയിമുകൾ പോലെയുള്ള 3ഡി ആപ്ലിക്കേഷനുകൾ കൂടാതെ, ആധുനിക ഡിസ്പ്ലേ സെർവറുകൾ (എക്സ്.ഓർഗി(X.org)ന്റെ ഗ്ലാമർ അല്ലെങ്കിൽ വേലാൻഡിന്റെ വെസ്റ്റൺ) ഓപ്പൺജിഎൽ/ഇജിഎൽ(OpenGL/EGL) ഉപയോഗിക്കുന്നു; അതിനാൽ എല്ലാ ഗ്രാഫിക്സുകളും സാധാരണയായി മെസയിലൂടെ കടന്നുപോകുന്നു.

freedesktop.org ആണ് മെസ ഹോസ്റ്റ് ചെയ്യുന്നത്, 1993 ഓഗസ്റ്റിൽ ബ്രയാൻ പോൾ ആരംഭിച്ചതാണ്, അദ്ദേഹം ഇപ്പോഴും ഈ പ്രോജക്ടിന് വേണ്ടി പ്രവർത്തിക്കുന്നു. മെസ വ്യാപകമായി അംഗീകരിക്കപ്പെട്ടു, ഓപ്പൺജിഎൽ സ്പെസിഫിക്കേഷൻ നിയന്ത്രിക്കുന്ന ക്രോണോസ് ഗ്രൂപ്പിന്റെ ഗ്രാഫിക്സ് ഹാർഡ്‌വെയർ നിർമ്മാതാക്കൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ വ്യക്തികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നുമുള്ള നിരവധി സംഭാവനകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ലിനക്സിനെ സംബന്ധിച്ചിടത്തോളം, ക്രൗഡ് ഫണ്ടിംഗിലൂടെ വികസനവും ഭാഗികമായി നടക്കുന്നു.[7]

അവലോകനം

തിരുത്തുക
 
വീഡിയോ ഗെയിമുകൾ തത്സമയം ഓപ്പൺജിഎൽ വഴി ജിപിയുലേക്ക് റെൻഡറിംഗ് കണക്കുകൂട്ടലുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു. ഷേഡറുകൾ ഓപ്പൺജിഎൽ ഷേഡിംഗ് ലാംഗ്വേജിലോ സ്പിർ-വി(SPIR-V)യിലോ എഴുതുകയും സിപിയുവിൽ വച്ച് കംപൈൽ ചെയ്യുകയും ചെയ്യുന്നു. കംപൈൽ ചെയ്ത പ്രോഗ്രാമുകൾ ജിപിയുവിൽ എക്സിക്യൂട്ട് ചെയ്യുന്നു.
 
ലിനക്സ് ഗ്രാഫിക്സ് സ്റ്റാക്കിന്റെ ചിത്രീകരണം: ഡിആർഎം & ലിബ്ഡിഅർഎം, മെസാ 3ഡി(DRM & libDRM, Mesa 3D). ഡിസ്പ്ലേ സെർവർ വിൻഡോയിംഗ് സിസ്റ്റത്തിന്റേതാണ്, അത് ആവശ്യമില്ല ഉദാ. ഗെയിമിംഗ്.

റെൻഡറിംഗ് എപിഐയുടെ ഇമ്പ്ലിമെന്റേഷൻ

തിരുത്തുക
 
വെയ്‌ലാൻഡിന്റെ ഫ്രീ ഇമ്പ്ലിമെന്റേഷൻ ഇജിഎല്ലിന്റെ മെസ ഇമ്പ്ലിമെന്റേഷനെ ആശ്രയിച്ചിരിക്കുന്നു. ഫ്രെയിംബഫറിലേക്കുള്ള പ്രവേശനം ഉൾക്കൊള്ളുന്നതിനായി എഴുതിയിട്ടുള്ള ലിബ്വേയ്ലാന്റ്-ഇജിഎൽ(libwayland-EGL) എന്ന പ്രത്യേക ലൈബ്രറി, ഇജിഎൽ 1.5 റിലീസ് കാലഹരണപ്പെട്ടതാണ്. 2014-ൽ ജിഡിസി(Game Developers Conference) വച്ച്, എംഎംഡി അവരുടെ ഇൻ-കേർണൽ ബ്ലോബിന് പകരം ഡിആർഎം(DRM) ഉപയോഗിക്കുന്നതിനുള്ള തന്ത്രപരമായ മാറ്റത്തിന് വേണ്ടി പര്യവേക്ഷണം ചെയ്യുകയായിരുന്നു.[8]

ഗ്രാഫിക് എപിഐകളുടെ ഹൗസ് ഇമ്പ്ലിമെന്റേഷൻ എന്നാണ് മെസ അറിയപ്പെടുന്നത്. ചരിത്രപരമായി, മെസ നടപ്പിലാക്കിയ പ്രധാന എപിഐ ഓപ്പൺജിഎൽ ആണ്, കൂടാതെ മറ്റ് ക്രോണോസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്പെസിഫിക്കേഷനുകളും (ഓപ്പൺവിജി(OpenVG), ഓപ്പൺജിഎൽ ഇഎസ്(OpenGL ES) അല്ലെങ്കിൽ ഇജിഎൽ(EGL) പോലുള്ളവ).

അവലംബങ്ങൾ

തിരുത്തുക
  1. Marshall, David (2008-12-16). "VMware's year end acquisition of Tungsten Graphics". InfoWorld. Retrieved 2011-08-06.
  2. "Mesa Introduction". Mesa Team. Archived from the original on 2015-05-04. Retrieved 8 June 2015.
  3. https://www.mesa3d.org/relnotes/17.3.1.html
  4. "[Mesa-announce] mesa 17.3.0". Retrieved 2017-12-08.
  5. "Mesa Languages Page". Open Hub. Retrieved 2015-03-02.
  6. "Mesa 3D license". Retrieved 2015-06-03.
  7. "Improve OpenGL support for the Linux Graphics Drivers - Mesa". Indiegogo. 11 December 2013. Retrieved 21 January 2015.
  8. "AMD exploring new Linux driver Strategy". 22 March 2014. Retrieved 23 March 2014.