ഇന്റൽ കോർപ്പറേഷൻ
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയും പേഴ്സണൽ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടിത്തക്കാരുമാണ് ഇൻറൽ കോർപ്പറേഷൻ. 1968 ജൂലൈ 18 നാണ് ഇൻറഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന പേരിൽ അമേരിക്കയിലെ കാലിഫോർണ്ണിയയിലുള്ള സാൻറാ ക്ലാരയിൽ ഈ കമ്പനി ആദ്യം സ്ഥാപിതമായി. മദർബോർഡുകൾ, മദർബോർഡ് ചിപ്പ്സെറ്റുകൾ, ഗ്രാഫിക് ചിപ്പ്സെറ്റുകൾ, നെറ്റ്‌വർക്ക് കാർഡുകൾ, എംബഡഡ് പ്രോസ്സസറുകൾ എന്നിവയും ഇൻറൽ കോർപ്പറേഷൻ നിർമ്മിക്കുന്നുണ്ട്.
![]() | |
പബ്ലിക് കമ്പനി | |
വ്യവസായം | അർദ്ധചാലകങ്ങൾ |
സ്ഥാപിതം | ജൂലൈ 18, 1968 |
സ്ഥാപകൻs | ഗോർഡൺ ഇ. മൂർ റോബർട്ട് നോയ്സ് |
ആസ്ഥാനം | സാന്റാ ക്ലാര, കാലിഫോർണിയ ![]() |
പ്രധാന വ്യക്തി | ഗോർഡൺ ഇ. മൂർ (ചെയർമാൻ എമരീറ്റസ്) ആൻഡി ബ്രയാന്റ് (ചെയർമാൻ) ബ്രയാൻ ക്സ്സാനിക് (സി ഇ ഒ) |
ഉത്പന്നം | മൈക്രോപ്രോസസ്സർ ഫ്ലാഷ് മെമ്മറി മതർബോർഡ് ചിപ്പ്സെറ്റ്സ് നെറ്റ്‌വർക്ക് ഇന്റർഫേസ് കാർഡ് ബ്ലൂടൂത്ത് ചിപ്പ്സെറ്റ്സ് |
വരുമാനം | ![]() |
![]() | |
![]() | |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
Number of employees | 106,000 (2016)[1] |
Subsidiaries | മൊബൈൽഐ മക്അഫി സൈബർസെക്യൂരിറ്റി |
വെബ്സൈറ്റ് | https://www.intel.com www![]() |

വ്യവസായ ചരിത്രംതിരുത്തുക
ഗോർഡൺ ഇ. മൂർ, റോബർട്ട് നോയ്സ് എന്നിവർ ചേർന്ന് 1968 ഇൻറൽ കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയർ ചൈൽഡ് സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
പേരിന്റെ ഉത്ഭവംതിരുത്തുക
പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ INTegrated ELectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[2]
കമ്പനിയുടെ കുതിച്ചുചാട്ടംതിരുത്തുക
കമ്പനി സ്ഥാപിക്കുമ്പോൾ അർദ്ധചാലകങ്ങളായിരുന്നു നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിൻറെ അർദ്ധചാലകവ്യവസായം ഉയർച്ച നേടുന്നത്.
1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റൽ 4004 നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.
മാർക്കറ്റ് ചരിത്രംതിരുത്തുക
എസ്റാമും മൈക്രോപ്രോസ്സസറുംതിരുത്തുക
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 1.3 1.4 1.5 "Intel Corporation 2016 Annual Report Form (10-K)". EDGAR. United States Securities and Exchange Commission. February 27, 2016. ശേഖരിച്ചത് February 3, 2017.
- ↑ Theo Valich (2007-09-19). "Secret of Intel name revealed". The Inquirer. ശേഖരിച്ചത് 2007-09-19.