ആകാശത്ത് പൊടുന്നനെ വെട്ടിത്തിളങ്ങുന്നതും ക്രമേണ മങ്ങുന്നതും (മാസങ്ങൾകൊണ്ട്) പ്രകാശം കുറഞ്ഞു കുറഞ്ഞ് പഴയ അവസ്ഥയിലെത്തുന്നതുമായ നക്ഷത്രമാണ് നോവ (Nova). സൂപ്പർനോവയെക്കാൾ വളരെക്കുറഞ്ഞ അളവിലുള്ള ഊർജമേ ഇത് ബഹിർഗമിപ്പിക്കുന്നുള്ളൂ. അതിനാൽ ഇതിനെ തിരിച്ചറിയാൻ പ്രയാസമില്ല. ഏറ്റവും തിളക്കമാർന്ന നോവാസൈഗ്നി(Nova Cygni-1975)ക്കുപോലും ഒരു സൂപ്പർനോവയുടെ ആയിരത്തിലൊന്ന് തിളക്കമേയുണ്ടായിരുന്നുള്ളൂ. നോവകളെ നക്ഷത്രനോവകളെന്നും കുള്ളൻ നോവകളെന്നും വേർതിരിച്ചിട്ടുണ്ട്. നക്ഷത്രനോവകൾ 10,000 മുതൽ 1,00,000 വരെ വർഷങ്ങളിൽ ഒരിക്കൽ മാത്രമേ ഉയർന്ന ശോഭ ആർജിക്കുന്നുള്ളൂ. ആ സമയത്ത് ഇവയുടെ കാന്തിമാനം പത്തിലൊന്ന് ആകുന്നതായി അതായത് ജ്യോതി 4000-ഓളം ഇരട്ടിയാകുന്നതായി കണ്ടിട്ടുണ്ട്. കുള്ളൻ നോവകളുടെ കാന്തിമാനം പകുതിയോ മൂന്നിലൊന്നോ ആയി മാത്രമേ കുറയാറുള്ളൂവെങ്കിലും അവ ഏതാനും മാസങ്ങളോളം പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും. സൂപ്പർനോവകൾ പൊട്ടിത്തെറിക്കുമ്പോൾ സംഭവിക്കുന്നതുപോലുള്ള മാറ്റങ്ങൾ നോവകളുടെ പൊട്ടിത്തെറിയിലൂടെ നക്ഷത്രങ്ങളിലുണ്ടാകുന്നില്ല. ഒരു നോവാസ്ഫോടനത്തിൽ സൂപ്പർനോവാസ്ഫോടനത്തിന്റെ ദശലക്ഷത്തിലൊരംശം (10-6)ഊർജ്ജമാണ് ബഹിർഗമിക്കുന്നത്. അതുപോലെ നോവാസ്ഫോടനം നക്ഷത്രത്തിന്റെ പുറംപാളികളെ മാത്രമാണ് ബാധിക്കുന്നത്.

ആൻഡ്രോമേഡ താരാപഥത്തിലെ ഒരു നോവ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നോവ&oldid=3654970" എന്ന താളിൽനിന്ന് ശേഖരിച്ചത്