മെനിഫീ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും ലോസ് ഏഞ്ചലസ് കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗവുമായ ഒരു പട്ടണമാണ് മെനിഫീ. സാൻഡിയേഗോ കൗണ്ടിക്കും ലോസ് ഏഞ്ചൽസ് കൗണ്ടിക്കുമിടയിലായി തെക്കൻ കാലിഫോർണിയയുടെ ഹൃദയഭാഗത്തായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ടെമെകുളയ്ക്ക് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) വടക്കായും മുറ്യെറ്റയ്ക്ക് അതിരായും ഈ പട്ടണം നിലകൊള്ളുന്നു. ഈ പട്ടണത്തിന്റെ ആകെയുള്ള വലിപ്പം 46 ചതുരശ്ര മൈൽ (100 ചതുരശ്ര കിലോമീറ്റർ) ആണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,424 അടി (434 മീറ്റർ) ഉയരത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. സംയോജിത നഗരമായ മെനിഫീയിൽ സൺ സിറ്റി, ക്വാലി വാലി, പലോമ വാലി, റോമോലാന്റ് എന്നിവിടങ്ങളിലെ സമൂഹങ്ങൾക്കൂടി ഉൾക്കൊള്ളുന്നു.
Menifee, California | |
---|---|
City of Menifee | |
Location in Riverside County and the state of California | |
Coordinates: 33°41′27″N 117°11′06″W / 33.69083°N 117.18500°W[1] | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside County |
Incorporated | October 4, 2008[2] |
• Mayor pro tempore | Lesa Sobek |
• ആകെ | 46.62 ച മൈ (120.75 ച.കി.മീ.) |
• ഭൂമി | 46.47 ച മൈ (120.36 ച.കി.മീ.) |
• ജലം | 0.15 ച മൈ (0.39 ച.കി.മീ.) 0.30% |
ഉയരം | 1,424 അടി (434 മീ) |
• ആകെ | 77,519 |
• കണക്ക് (2017)[5] | 90,595 |
• ജനസാന്ദ്രത | 1,905.04/ച മൈ (735.53/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 92584–92587, 92596 |
Area code | 951 |
FIPS code | 06-46842 |
GNIS feature IDs | 252936, 2497157 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഈ പ്രദേശത്തെ ആദിമ നിവാസികൾ ല്യൂസിനോ ജനങ്ങളായിരുന്നു; പ്രത്യേകിച്ച് ഇവരിലെ പെച്ചൻഗ ബാന്റ്. പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശം സ്പെയിനിന്റെ ഭരണത്തിന് കീഴിലായിത്തീരുകയും മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിന്റെ ഫലമായി മെക്സിക്കോ 1850 ൽ ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "City of Menifee". Geographic Names Information System. United States Geological Survey. Retrieved May 22, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
- ↑ "Population and Housing Unit Estimates". Retrieved July 29, 2018.