ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക്
പരിമിതമായ പ്രദേശത്തെ ലോക്കൽ ഏരിയ നെറ്റ്‌വർക്കുകളുടെ (ലാൻ) പരസ്പരബന്ധിതമായ ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കാണ് കാമ്പസ് നെറ്റ്‌വർക്ക്, കാമ്പസ് ഏരിയ നെറ്റ്‌വർക്ക്,കോർപ്പറേറ്റ് ഏരിയ നെറ്റ്‌വർക്ക് അല്ലെങ്കിൽ ക്യാൻ(CAN)എന്ന് വിളിക്കുന്നത്. നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളും (സ്വിച്ചുകൾ, റൂട്ടറുകൾ), ട്രാൻസ്മിഷൻ മീഡിയയും (ഒപ്റ്റിക്കൽ ഫൈബർ, കോപ്പർ പ്ലാന്റ്, Cat5 കേബിളിംഗ് മുതലായവ) ഏതാണ്ട് പൂർണ്ണമായും കാമ്പസ് ടെനന്റിന്റെ / ഉടമയുടെ ഉടമസ്ഥതയിലുള്ളതാണ് ഉദാ: ഒരു എന്റർപ്രൈസ്, യൂണിവേഴ്സിറ്റി, സർക്കാർ മുതലായവ.[1][2] ഒരു കാമ്പസ് ഏരിയ നെറ്റ്‌വർക്ക് ഒരു ലോക്കൽ ഏരിയ നെറ്റ്‌വർക്കിനേക്കാൾ വലുതാണ്, പക്ഷേ ഒരു മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്കിനേക്കാൾ (MAN) അല്ലെങ്കിൽ വൈഡ് ഏരിയ നെറ്റ്‌വർക്കിനേക്കാൾ (WAN) ചെറുതാണ്.[3]
|
യൂണിവേഴ്സിറ്റി കാമ്പസുകൾ
തിരുത്തുകകോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി കാമ്പസ് ഏരിയ നെറ്റ്‌വർക്കുകൾ പലപ്പോഴും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ, അക്കാദമിക് കെട്ടിടങ്ങൾ, യൂണിവേഴ്സിറ്റി ലൈബ്രറികൾ, ക്യാമ്പസ് അല്ലെങ്കിൽ സ്റ്റുഡന്റ് സെന്ററുകൾ, റെസിഡൻസ് ഹാളുകൾ, ജിംനേഷ്യങ്ങൾ, കോൺഫറൻസ് സെന്ററുകൾ, ടെക്നോളജി സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയ മറ്റ് ബാഹ്യ ഘടനകൾ ഉൾപ്പെടെയുള്ള വിവിധ കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി നെറ്റ്‌വർക്ക്,[4]എംഐടിയിലെ പ്രൊജക്റ്റ് അഥീന,[5] കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലെ ആൻഡ്രൂ പ്രോജക്റ്റ് എന്നിവ ആദ്യകാല ക്യാമ്പസ് നെറ്റ് വർക്കുകൾക്കുദാഹരണങ്ങളാണ്.[6]
കോർപ്പറേറ്റ് കാമ്പസുകൾ
തിരുത്തുകഒരു യൂണിവേഴ്സിറ്റി കാമ്പസ് നെറ്റ്‌വർക്ക് പോലെ, ഒരു കോർപ്പറേറ്റ് കാമ്പസ് നെറ്റ്‌വർക്ക് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഗൂഗിൾപ്ലക്സിലെ നെറ്റ്‌വർക്കുകളും മൈക്രോസോഫ്റ്റിന്റെ കാമ്പസും അത്തരം ഉദാഹരണങ്ങളാണ്. കാമ്പസ് നെറ്റ്‌വർക്കുകൾ സാധാരണയായി ജിഗാബിറ്റ് ഇഥർനെറ്റ്, 10 ഗിഗാബിറ്റ് ഇഥർനെറ്റ് തുടങ്ങിയ ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രവർത്തിക്കുന്ന ഹൈ സ്പീഡ് ഇഥർനെറ്റ് ലിങ്കുകളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഏരിയ റേഞ്ച്
തിരുത്തുകകാനിന്റെ പരിധി 1 കി.മീ മുതൽ 5 കി.മീ വരെയാണ്. രണ്ട് കെട്ടിടങ്ങൾക്ക് ഒരേ ഡൊമെയ്‌ൻ ഉണ്ടെങ്കിൽ അവ ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് കാൻ(CAN) ആയി മാത്രമേ പരിഗണിക്കൂ. കാൻ പ്രധാനമായും കോർപ്പറേറ്റ് കാമ്പസുകൾക്കാണ് ഉപയോഗിക്കുന്നതെങ്കിലും ഡാറ്റ ലിങ്ക് ഉയർന്ന വേഗതയുള്ളതായിരിക്കും.
അവലംബം
തിരുത്തുക- ↑ Edwards, Wade. CCNP Complete Study Guide (642-801, 642-811, 642-821, 642-831). Sybex. © 2005
- ↑ Long, Cormac. IP Network Design. McGraw-Hill/Osborne. © 2001.
- ↑ Gary A. Donahue (June 2007). Network Warrior. O'Reilly. p. 5.
- ↑ "Network (SUNet — The Stanford University Network)". Stanford University Information Technology Services. July 16, 2010. Retrieved May 4, 2011.
- ↑ "Athena history (1983 - present) from A to Z". MIT. Retrieved May 4, 2011.
- ↑ N. S. Borenstein (December 1996). "CMU's Andrew project: a retrospective". Communications of the ACM. 39 (12): 298. doi:10.1145/272682.272717.[പ്രവർത്തിക്കാത്ത കണ്ണി]