മെകോങ്–ഗംഗ കോഓപ്പറേഷൻ
2000 നവംബർ 10 ന് ലാവോസിലെ വിയന്റിയനിൽ വെച്ച് സംഘടിപ്പിച്ച ആദ്യത്തെ എംജിസി മന്ത്രിതല യോഗത്തിൽ മെകോങ് - ഗംഗ കൊഓപ്പറേഷൻ (എംജിസി) സ്ഥാപിതമായി. ഇന്ത്യ (ലുക്ക്-ഈസ്റ്റ് കണക്റ്റിവിറ്റി പ്രോജക്ടുകൾ), തായ്ലൻഡ്, മ്യാൻമർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ ആറ് അംഗ രാജ്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. ടൂറിസം, സംസ്കാരം, വിദ്യാഭ്യാസം, ഗതാഗതം എന്നിവയാണ് സഹകരണത്തിന്റെ നാല് മേഖലകൾ. [1] മേഖലയിലെ രണ്ട് വലിയ നദികളായ ഗംഗ, മെകോങ് എന്നിവയിൽ നിന്നാണ് നിന്നാണ് സംഘടനയുടെ പേര് സ്വീകരിച്ചത്.
അംഗരാജ്യങ്ങൾ
തിരുത്തുകവാർഷിക മന്ത്രിതല യോഗങ്ങൾ
തിരുത്തുകഎംജിസിയുടെ പ്രവർത്തന സംവിധാനം വാർഷിക മിനിസ്റ്റീരിയൽ മീറ്റിംഗ് ( ആസിയാൻ മിനിസ്റ്റീരിയൽ മീറ്റിംഗിനോട് ചേർന്ന്), സീനിയർ ഒഫീഷ്യൽസ് മീറ്റിംഗ്, അഞ്ച് വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവ ഉൾപ്പെടുന്നു;
- വർക്കിംഗ് ഗ്രൂപ്പ് ഓൺ ടൂറിസം (തായ്‌ലൻഡാണ് പ്രധാന രാജ്യം)
- വർക്കിംഗ് ഗ്രൂപ്പ് ഓൺ എഡ്യൂക്കേഷൻ (എച്ച്ആർഡി) (ഇന്ത്യയാണ് പ്രധാന രാജ്യം)
- വർക്കിംഗ് ഗ്രൂപ്പ് ഓൺ കൾച്ചർ (കംബോഡിയയാണ് പ്രധാന രാജ്യം)
- വർക്കിംഗ് ഗ്രൂപ്പ് ഓൺ കമ്മ്യൂണിക്കേഷൻ ആന്റ് ട്രാൻസ്പോട്ടേഷൻ (ലാവോസ് പിഡിആർ ആണ് പ്രധാന രാജ്യം)
- വർക്കിംഗ് ഗ്രൂപ്പ് ഓൺ പ്ലാൻ ഓഫ് ആക്ഷൻസ് (വിയറ്റ്നാം ആണ് പ്രധാന രാജ്യം)
രണ്ടാമത്തെ എംജിസി മന്ത്രിതല യോഗം
തിരുത്തുകരണ്ടാമത്തെ എംജിസി മന്ത്രിതല യോഗം 2001 ജൂലൈ 28 ന് ഹാനോയിൽ വെച്ച് സംഘടിപ്പിച്ചു. അവിടെ വെച്ച് സ്വീകരിച്ച ഹാനോയ് പ്രോഗ്രാം ഓഫ് ആക്ഷൻ നാലു മേഖലകളിൽ സഹകരിക്കാൻ അംഗരാജ്യങ്ങളുടെ പ്രതിബദ്ധത അടിവരയിട്ടു. “ഹനോയ് പ്രോഗ്രാം ഓഫ് ആക്ഷൻ” ന് 2001 മുതൽ 2007 വരെ 6 വർഷത്തെ സമയപരിധിയുണ്ടായിരുന്നു, ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി രണ്ട് വർഷത്തിലൊരിക്കൽ അവലോകനം ചെയ്യുകയും ചെയ്തു.
മൂന്നാം എംജിസി മന്ത്രിതല യോഗം
തിരുത്തുക2003 ജൂൺ 20 ന് നോം പെനിൽ നടന്ന മൂന്നാമത്തെ എംജിസി മന്ത്രിതല യോഗത്തിൽ അംഗരാജ്യങ്ങൾ എല്ലാ എംജിസി പദ്ധതികളും പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനുള്ള പദ്ധതിയായി നോം പെൻ റോഡ് മാപ്പ് സ്വീകരിച്ചു. 1997 ഡിസംബർ 15 ന് ക്വാലാലംപൂരിൽ നടന്ന രണ്ടാമത്തെ ആസിയാൻ അനൌപചാരിക ഉച്ചകോടി, ആസിയാൻ വിഷൻ 2020 അംഗീകരിച്ചു.
ദീർഘകാല വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുവാൻ തെരുമാനിച്ചു. അതിൽ ആദ്യത്തേതാണ് ഹനോയ് പ്ലാൻ ഓഫ് ആക്ഷൻ (എച്ച്പിഎ).
1999 മുതൽ 2004 വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്ന ആറ് വർഷത്തെ സമയപരിധി എച്ച്പിഎയ്ക്കുണ്ട്. ആസിയാൻ ഉച്ചകോടി യോഗങ്ങളുമായി ചേർന്ന് മൂന്ന് വർഷത്തിലൊരിക്കൽ ഇത് നടപ്പിലാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും.
മേഖലയിലെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഹരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, സാമ്പത്തിക വീണ്ടെടുക്കൽ വേഗത്തിലാക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാമൂഹിക ആഘാതം പരിഹരിക്കാനുമുള്ള ആസിയാൻ സംരംഭങ്ങൾ നടപ്പാക്കും. ഈ നടപടികൾ പ്രാദേശിക സമന്വയത്തിനായുള്ള ആസിയാൻ പ്രതിബദ്ധതകളെ ഊട്ടിയുറപ്പിക്കുന്നു, ഒപ്പം അംഗരാജ്യങ്ങളുടെ സാമ്പത്തിക അടിസ്ഥാനങ്ങളെ ഏകീകരിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
നാലാം എംജിസി മന്ത്രിതല യോഗം
തിരുത്തുകനാലാം എംജിസി മന്ത്രിതല യോഗം 2007 ജനുവരി 12 ന് സെബുവിൽ നടന്നു . ഈ യോഗത്തിൽ തായ്‌ലൻഡ് എംജിസിയുടെ ചെയർമാൻ സ്ഥാനം ഇന്ത്യക്ക് കൈമാറി. എഎംഎം യോഗം യഥാക്രമം ബ്രൂണൈയിലും ഇന്തോനേഷ്യയിലും നടന്നതിനാൽ 2002 ലും 2004 ലും എംജിസി മന്ത്രിതല യോഗം ഉണ്ടായിരുന്നില്ല.
അഞ്ചാമത്തെ എംജിസി മന്ത്രിതല യോഗം
തിരുത്തുകഅഞ്ചാമത്തെ എംജിസി യോഗം 2007 ഓഗസ്റ്റ് 1 ന് മനിലയിൽ നടന്നു.
ആറാമത്തെ എംജിസി മന്ത്രിതല യോഗം
തിരുത്തുകആറാമത്തെ മെകോങ്-ഗംഗ കൊഓപ്പറേഷൻ യോഗം 2012 സെപ്റ്റംബർ 3-4 ന് ന്യൂഡൽഹിയിൽ നടന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം സെപ്റ്റംബർ 3 നും വിദേശകാര്യ മന്ത്രിമാരുടെ യോഗം 2012 സെപ്റ്റംബർ 4 നും നടന്നു. ഇതാദ്യമായാണ് മെകോങ് ഗംഗാ സഹകരണ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. ആസിയാൻ - ഇന്ത്യാ മീറ്റിംഗുകളുടെ ഭാഗമായി ഇന്ത്യ അഞ്ചാം എംജിസി മന്ത്രിതല യോഗത്തിന് അധ്യക്ഷത വഹിച്ചിരുന്നു.
ഏഴാമത്തെ എംജിസി മന്ത്രിതല യോഗം
തിരുത്തുകഏഴാമത്തെ മെകോങ് ഗംഗ സഹകരണ മന്ത്രിസഭാ യോഗം (ഏഴാമത് എംജിസി എംഎം) ലാവോ പിഡിആറിന്റെ വിദേശകാര്യ മന്ത്രി എച്ച്ഇ ശ്രീ സാലെംക്സെ കൊമ്മസിത്തിന്റെ അധ്യക്ഷതയിൽ 2016 ജൂലൈ 24 ന് വിയന്റിയാനിൽ വെച്ച് നടന്നു. ആസിയാൻ സംയോജനത്തിനുള്ള ഓർഗനൈസേഷനും ആസിയാൻ കണക്റ്റിവിറ്റിയെക്കുറിച്ചുള്ള മാസ്റ്റർ പ്ലാനും സജീവമായി പിന്തുണയ്ക്കുന്നതിനാൽ എംജിസിയുടെ കീഴിലുള്ള സഹകരണത്തിന് അടിയന്തിരതാബോധം നൽകേണ്ടതുണ്ടെന്നും ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2025 Archived 2016-10-10 at the Wayback Machine. നടപ്പാക്കുന്നതിന് സംഭാവന നൽകണമെന്നും മന്ത്രിമാർ ഊന്നിപ്പറഞ്ഞു. പരസ്പര ഉടമ്പടികൾ പ്രധാനമായും വ്യാപാരം വർദ്ധിപ്പിക്കൽ, പദ്ധതികളിലെ നിക്ഷേപം, മറൈൻ കണക്റ്റിവിറ്റി, പാൻഡെമിക് മാനേജ്മെന്റിലെ വിവരങ്ങൾ പങ്കുവയ്ക്കലും സഹകരണവും, മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങളുടെ ശക്തമായ അടിത്തറയുമായി യോജിക്കുന്ന ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ഒൻപതാം എംജിസി മന്ത്രിതല യോഗം
തിരുത്തുകഒൻപതാമത് മെകോങ്-ഗംഗ സഹകരണ യോഗം 2018 ഓഗസ്റ്റ് 2 ന് സിംഗപ്പൂരിൽ നടന്നു. സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് പത്താമത് എംജിസി സീനിയർ ഓഫീസർമാരുടെ യോഗം (എസ്ഒഎം) നടന്നിരുന്നു.
യോഗത്തിൽ തായ്‌ലൻഡ് വിദേശകാര്യ മന്ത്രി ഡോൺ പ്രമുദ്വിനായ്, വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് (റിട്ട. ). കംബോഡിയ, ലാവോസ് പിഡിആർ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തായ്‌ലൻഡിലെ ബാങ്കോക്കിൽ പത്താമത്തെ എംജിസി -10 മകോംഗ്-ഗംഗ സഹകരണ യോഗം നടന്നു.
പന്ത്രണ്ടാമത് എംജിസി മന്ത്രിതല യോഗം
പന്ത്രണ്ടാമത് എംജിസി മന്ത്രിതല യോഗം കോവിഡ് 19 കാരണം വിർച്വൽ ആയി ആണ് നടത്തിയത്.
അവലംബം
തിരുത്തുക- ↑ "About | MGC | ASEAN India". www.mea.gov.in (in ഇംഗ്ലീഷ്). Retrieved 2017-06-21.