മൃണാൾ പാണ്ഡെ
ഭാരതീയയായ ടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമാണ് മൃണാൾ പാണ്ഡെ (ജനനം 1946). 'ഹിന്ദുസ്ഥാൻ' എന്ന ഹിന്ദി പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. പ്രസാർ ഭാരതിയുടെ ചെയർ പെഴ്സണായി 2010 ൽ നിയമിക്കപ്പെട്ടു.[1] ലോക്‌സഭ ടി.വി. യിൽ 'ബാതോം ബാതോം മെം' എന്ന പ്രതിവാര അഭിമുഖ ഷോ അവതരിപ്പിച്ചു വരുന്നു. ഹിന്ദി നോവലിസ്റ്റ് ശിവാനിയുടെ മകളാണ്.[2] ദൂരദർനിലും സ്റ്റാർ സ്പോർട്സിലും പ്രവർത്തിച്ചിരുന്നു. 1984-87 ൽ വനിതാ മാസികയായ 'വാമ' യുടെ പത്രാധിപരായിരുന്നു. ചെറുകഥകളെഴുതാറുണ്ട്. 2006 ൽ പത്മശ്രീ ലഭിച്ചു.[3]
മൃണാൾ പാണ്ഡെ | |
---|---|
ജനനം | തിക്കാംഗർ, മധ്യപ്രദേശ്, ഇന്ത്യ | 26 ഫെബ്രുവരി 1946
കലാലയം | അലഹബാദ് സർവകലാശല |
തൊഴിൽ | ടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും |
സജീവ കാലം | 1967-present |
ജീവിതരേഖ
തിരുത്തുകമധ്യപ്രദേശിൽ ജനിച്ചു. അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. [4]
കൃതികൾ
തിരുത്തുക- Devi, Tales of the Goddess in our time; 2000, Viking/Penguin.
- Daughter's Daughter, 1993. Penguin Books.[5]
- That Which Ram Hath Ordained, 1993, Seagull Books.[6]
- The Subject is Woman, 1991. Sanchar Publishing House, New Delhi.
- My Own Witness, New Delhi, Penguin, 2001, ISBN 0-14-029731-6.
- The Other Country: Dispatches from the Mofussil, New Delhi, Penguin, 2012
അവലംബം
തിരുത്തുക- ↑ Mrinal Pande[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Author Profile Mrinal Pande at sawnet.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
- ↑ Mrinal Pandey Profile www.abhivyakti-hindi.org.
- ↑ "Mrinal Pande Books". Archived from the original on 2008-11-19. Retrieved 2017-03-26.
- ↑ Mrinal Pande Books[പ്രവർത്തിക്കാത്ത കണ്ണി]