പ്രസാർ ഭാരതി നിയമ പ്രകാരം 1997 നവംബർ 23-ന്‌ ഇന്ത്യയിൽ നിലവിൽ വന്ന നിയമവിധേയമായി സ്വയം ഭരണാധികാരമുള്ള ഒരു സംഘടനയാണ്‌ പ്രസാർ ഭാരതി. പ്രസാർ ഭാരതിയുടെ കീഴിൽ ആകാശവാണി,ദൂരദർശൻ എന്നിവ പ്രവർത്തിക്കുന്നു. ദേശീയോദ്ഗ്രഥനം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുക, പൗരന്റെ അറിയാനുള്ള അവകാശത്തെ പിന്തുണക്കുക,ഗ്രാമീണ-കാർഷിക-വിദ്യാഭ്യാസമേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുക, സാമൂഹിക നീതി പ്രചരിപ്പിക്കുക തുടങ്ങിയവ പ്രസാർ ഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ന്യൂഡൽഹിയാണ് പ്രസാർഭാരതിയുടെ ആ സ്ഥാനം.

Prasar Bharati
Prasar Bharati
ഏജൻസി അവലോകനം
രൂപപ്പെട്ടത് 23 November 1997
അധികാരപരിധി Republic of India
ആസ്ഥാനം New Delhi
മേധാവി/തലവൻമാർ Dr. A. Surya Prakash, Chairman
 
Shri. Shashi Shekhar Vempati, CEO
കീഴ് ഏജൻസികൾ All India Radio
(Radio Broadcasting Service)
 
Doordarshan
(Television Broadcasting Service)
വെബ്‌സൈറ്റ്
www.prasarbharati.gov.in

ഓൾ ഇന്ത്യ റേഡിയോ

തിരുത്തുക

ഓൾ ഇന്ത്യ റേഡിയോ ഇന്ത്യയിൽ ആദൃത്തെ റേഡിയോപ്രോഗ്രാം സംപ്രേഷണ ചെയ്തത് 1923-ൽ മുംബൈ റേഡിയൊ ക്ലബ്ബാണ്. 1927-ൽ സ്വകാര്യ ട്രാൻസിസ്റ്റർ വഴി മുംബൈയിലും, കൊൽക്കത്തയിലും റേഡിയൊ പ്രെക്ഷേപണം തുടങ്ങി. 1930-ൽ സർക്കാർ, ഈ ട്രാൻസിസ്റ്റെറുകൾ ഏറ്റെടുത്തു. 'ഇന്ത്യൻ ബ്രൊഡ്കാസ്റ്റിംഗ്‌ സർവ്വീസ് എന്ന പേരിൽ സർവ്വീസ് ആരംഭിച്ചു. 1936 ൽ റേഡിയൊ പ്രെക്ഷേപണത്തിനു ഓൾ ഇന്ത്യ റേഡിയോ എന്ന പേരു ലഭിച്ചു.നിലവിൽ 223 സംപ്രേഷണകേന്ദ്രങ്ങൾ ഉള്ള ബ്രിഹത്ത്‌ സംരംഭമാണു ഓൾ ഇന്ത്യാ റേഡിയൊ. ഇതിൽ, 143 മീഡിയം ഫ്രീക്യൻസി (MW), 54 ഹൈ ഫ്രീക്യൻസി (SW) 161 എഫ്‌.എം. എന്നിങ്ങനെയാണു സംപ്രേഷണകേന്ദൃങ്ങൾ. ഇന്ത്യയുടെ 91 ശതമാനത്തിലേറെ ഭാഗത്തും, ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം എത്തുന്നുണ്ട്. ജനസംഖ്യയുടെ 99 ശതമാനത്തിനും ഓൾ ഇന്ത്യ റേഡിയോ പരിപാടികൾ ലഭ്യമാണ്. ഇന്ത്യയിൽ 24 ഭാക്ഷകളിൽ ഓൾ ഇന്ത്യ റേഡിയോ സംപ്രേഷണം ഉണ്ട്.

ദൂരദർശൻ

തിരുത്തുക

1959 സെപ്റ്റംബർ-15ന് ഡൽഹിയിലാണ് ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണ ആരംഭിച്ചത്. ദൂരദർശനെ, ഓൾ ഇന്ത്യ റേഡിയോയിൽ ദിവസേനയുള്ള സംപ്രേഷൺ തുടങ്ങിയത് 1965 മുതലാണ്. 1976 സെപ്റ്റംബർ 15-ന് ദൂരദർശനെ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും വേർപെടുത്തി. ഇന്ത്യയിൽ, കളർ ടി.വി.സംപ്രേഷണ തുടങ്ങിയതും, ദേശീയ തലത്തിൽ ടി.വി പരിപാടികൾ തുടങ്ങിയതും 1982ലാണ്.1982 ആഗസ്ത് 15ലെ സ്വാതന്തൃദിന പരേഡാണ് ഇന്ത്യയിൽ ആദ്യമായി കളറിൽ സംസംപ്രേഷണ ചെയ്യപ്പെട്ടത്.1982ൽ നടന്ന നൃുഡൽഹി ഏഷൃൻ ഗെയിംസും കളറിലാണ് സംപ്രേഷണ ചെയ്തത്.നിലവിൽ 24 ചാനലുകളാണ് ദൂരദർശനുള്ളത്.ദൂരദർശന്റെ മെട്രൊ ചാനലുക്ൾ 1993 ജനുവരി 26നു തുടങ്ങി.ദൂരദർശന്റെ അന്തർദ്ദേശിയ ചാനലാണുഡി.ഡി. സ്പോർട്സ്.1999 മാർച്ച് 18നു തുടങ്ങി. സാംസാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനലാണുഡി.ഡി.ഭാരതി. 2002 ജനുവരി 26നിത് സംസംപ്രേഷണ ആരംഭിച്ചു.ദൂരദർശന്റെ 24 മണിക്കൂർ വാർത്താചാനലാണു ഡി.ഡി.നൃൂസ്.2002 നവംബർ 3നു പ്രവർത്തനം തുടങ്ങി.1986 മുതലാണു ദൂരദർശൻ വാണിജ്യടിസ്ഥാനത്തിൽ സംപ്രേഷണ ആരംഭിച്ചത്.

സത്യം, ശിവം, സുന്ദരം

തിരുത്തുക

ദൂരദർശന്റെ ആപ്തവാക്യമാണു സത്യം, ശിവം, സുന്ദരം.

കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രസാർ_ഭാരതി&oldid=3979851" എന്ന താളിൽനിന്ന് ശേഖരിച്ചത്