കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മൃഗശാല. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്[1]. പക്ഷിമൃഗാദികളെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അവയുടെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും സന്ദർശകരെ ആകർഷിക്കുന്നു.

തിരുവനന്തപുരം മൃഗശാല
തിരുവനന്തപുരം മൃഗശാലയിൽ കൃത്രിമമായ കാട്ടിൽ വളർത്തുന്ന സിംഹം
Date opened1857
സ്ഥാനംThiruvananthapuram, Kerala, India
നിർദ്ദേശാങ്കം8°30′42″N 76°57′18″E / 8.5117293°N 76.9550014°E / 8.5117293; 76.9550014
Land area55 ഏക്കർ (22 ഹെ)
Number of species82
MembershipsCZA
വെബ്സൈറ്റ്www.museumandzoo.kerala.gov.in

50 ഏക്കർ വിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 75 ഓളം ജീവജാതികൾ ഇവിടെയുണ്ട്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടത്തെ അന്തേവാസികൾ.[2].

വിദ്യാഭ്യാസ കേന്ദ്രം

തിരുത്തുക

വിദ്യാഭ്യാസ ബോധവത്കരണ പരിപാടികൾക്കായി ഒരു കേന്ദ്രവും മൃഗശാലയോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വന്യജീവി സംരക്ഷണത്തിൽ താത്പര്യമുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പഠനക്ലാസും മൃഗശാല സന്ദർശനവും ഉൾപ്പെടെയുള്ള പരിപാടികൾ വിദ്യാർത്ഥികൾക്കായി മൃഗശാല അധികൃതർ ഒരുക്കിയിട്ടുണ്ട്.

 
തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിലടച്ചിരിക്കുന്ന ഒരു കടുവ വെള്ളം കുടിക്കുന്നു

പ്രവേശനം

തിരുത്തുക

മൃഗശാലയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശനഫീസ്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച അവധിയാണ്.തിരുവനന്തപുരം മൃഗശാലയിലെ ഏക ജാഗ്വാർ ആയിരുന്ന സംഗീത ഓർമ്മയായി. [3]

ചിത്രശാല

തിരുത്തുക
  1. http://www.elephant.se/location2.php?location_id=637
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-07-26. Retrieved 2011-05-31.
  3. Thiruvananthapuram Zoo

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിരുവനന്തപുരം_മൃഗശാല&oldid=3912859" എന്ന താളിൽനിന്ന് ശേഖരിച്ചത്