മൂലേടം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം നഗരസഭാതിർത്തിയിൽപ്പെടുന്ന ഒരു ഗ്രാമമാണ്‌ മൂലേടം. ഇതിനെ മൂലവട്ടം എന്നും വിളിക്കാറുണ്ട്. കോട്ടയത്തുനിന്നും ഏകദേശം മൂന്നര കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കോട്ടയത്തുനിന്നും ചിങ്ങവനം വഴിക്ക് പോകുമ്പോൾ മണിപ്പുഴ എന്ന സ്ഥലത്ത് നിന്നും ഇടത്തേക്കുള്ള വഴി തിരിഞ്ഞ് ഇവിടെ എത്തിച്ചേരാം.

മൂലേടം റെയിൽവേ ക്രോസ് മുതൽ ദിവാൻ കവല വരെ ഉള്ള സ്ഥലം ആണ് മൂലേടം ആയി കണക്കാക്കുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ത്രിക്കയിൽ ശിവക്ഷേത്രവും, കുറ്റിക്കാട്ട് ദേവി ക്ഷേത്രവും, ഗോസ്പേൽ മിഷൻ പള്ളിയും ആണ്

"https://ml.wikipedia.org/w/index.php?title=മൂലേടം&oldid=1362742" എന്ന താളിൽനിന്ന് ശേഖരിച്ചത്