മുൾവാലൻ ചുണ്ടൻ കാട

(മുൾവാലൻ ചുണ്ടൻകാട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൾ വാലൻ ചുണ്ടൻകാടയെ ആംഗലത്തിൽ pin-tailed snipe, pintail snipe എന്നു പറയുന്നു. ശാസ്ത്രീയ നാമം Gallinago stenura എന്നാണ്. also known as the pintail snipe, ദേശാടാന പക്ഷിയാണ്.

മുൾവാലൻ ചുണ്ടൻ കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
G. stenura
Binomial name
Gallinago stenura
(Bonaparte, 1831)
Synonyms

Scolopax stenura Bonaparte, 1831

Gallinago stenura , pintail snipe പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പ്രജനനം

തിരുത്തുക

വടക്കൻറഷ്യയിൽ പ്രജനനം നടത്തുന്നു. തറയിൽ പെട്ടെന്നു കണ്ടു പിടിക്കാനാവാത്ത കൂടൂകളാണ് ഉണ്ടാക്കുന്നത്.

പ്രജനന കാലത്തല്ലാത്തപ്പോൾ തെക്കൻ ഏഷ്യയിൽ പാകിസ്താൻ മുതൽ ഇന്തോനേഷ്യവരെയുള്ള സ്ഥലങ്ങളിലേക്ക് ദേശാടനം നടത്തുന്നു തെക്കെഇന്ത്യ,ശ്രീലങ്ക, തെക്കേ ഏഷ്യയിലെ മിക്ക സ്ഥലങ്ങളിലേക്കും കുടിയേറ്റം നടത്തുന്നു.ഇവിടങ്ങളിൽ എല്ലതരം ജലാശയങ്ങളോടടുത്തും മുൾവാലൻ ചുണ്ടൻ‌കാടക്കൊപ്പം ഇവയെ കാണാം.

നിലത്താണ് ഇര തേടുന്നത്, പ്രാണികളും മണ്ണിരകളും ചെടികളുടെ ഭാഗങ്ങളും കഴിക്കാറുണ്ട്.

രൂപവിവരണം

തിരുത്തുക

വിശറിവാലൻ ചുണ്ടൻ കാടയോട് സാമ്യമുള്ള ഈ പ്ക്ഷിക്ക് 25-27 സെ.മീ നീളമുണ്ട്.നീളം കുറഞ്ഞ പച്ചകലർന്ന ചാര നിറമുള്ള കാലുകളാണ്. വളവില്ലാത്ത നീണ്ട കൊക്കാണ്.മുകൾ ഭാഗം തവിട്ടു നിറം.ഇള മഞ്ഞ വരകളുണ്ട്.മങ്ങിയ അടിവശം. കണ്ണിലൂടെ കടന്നു പോക്കുന്ന കറുത്ത വരയുണ്ട്.ഇത് ഈ പക്ഷിയുയ്യടെ പ്രത്യേകതയാണ്. പറക്കുമ്പോൾ കാലുകൾ ശരീരത്തേക്കാൾ നീണ്ടിരിക്കും.. വിശറിവാലൻ ചുണ്ടൻ കാടയുടെ ചിറകിന്റെ അത്രയും കൂർത്തതല്ല ഈ പക്ഷിയുടെ ചിറകുകൾ.ചിറകിന്റെ അറ്റത്ത് വിശറിവാലൻ ചുണ്ടൻ കാടയ്ക്കുള്ള വെളുത്ത അടയാളം ഇവയ്ക്കില്ല.വാൽ ചെറുതും.

[2]

  1. "Gallinago stenura". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മുൾവാലൻ_ചുണ്ടൻ_കാട&oldid=3649148" എന്ന താളിൽനിന്ന് ശേഖരിച്ചത്