മുൾമുരിക്ക്
കേരളത്തിൽ പരക്കെ കാണപ്പെടുന്ന മരമാണു് വെൺമുരിക്ക്, മുൾമുരിക്ക് എന്നെല്ലാം അറിയപ്പെടുന്ന മുരിക്കു് (Erythrina variegata).ചുറ്റും കട്ടിയുള്ള മുള്ളുകളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ് [1]മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. മുയലുകളുടെ ഇഷ്ടഭോജ്യമാണ് മുരിക്കില
മുരിക്ക് | |
---|---|
Tree in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. variegata
|
Binomial name | |
Erythrina variegata | |
Synonyms | |
|
വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ടു്. തിയ്യാട്ട ചമയത്തിനു് കിരീടങ്ങളും പൊയ്ക്കാലുകളും ഉണ്ടാക്കാൻ മുരിക്കിൻ തടി ഉപയോഗിക്കാറുണ്ട്.
വിതരണം
തിരുത്തുകകിഴക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ, വടക്കൻ ഓസ്ട്രേലിയ, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ, പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഫിജി വരെയുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2]
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
മുരിക്കിൻ പൂവ്
-
മുരിക്കിൻ പൂവ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-28. Retrieved 2010-04-24.
- ↑ Germplasm Resources Information Network: Erythrina variegata