മുൻവിധിഎന്നത് ഒരു കാര്യത്തെപ്പറ്റിയുള്ള യഥാർഥ വസ്തുത ഗ്രഹിക്കുന്നതിനുമുമ്പുതന്നെ ആ കാര്യത്തെപ്പറ്റി മുൻധാരണയോ അതെപ്പറ്റി ഒരു അഭിപ്രായമോ രൂപീകരിക്കുന്നതിനാണ്. ഈ വാക്ക് മിക്കപ്പോഴും മുമ്പു ലഭിച്ചതും പലപ്പോഴും മനുഷ്യരെപ്പറ്റിയോ ഒരു പ്രത്യേക വ്യക്തിയെപ്പറ്റിയോ അയാളുടെ അല്ലെങ്കിൽ അവരുടെ ലിംഗം, വിശ്വാസം, മൂല്യങ്ങൾ, സാമൂഹ്യസ്ഥിതി, പ്രായം, ശാരീരികവൈകല്യം, മതം, ലൈംഗികത, വംശം അല്ലെങ്കിൽ വംശീയത, ഭാഷ, പൗരത്വം, സൗന്ദര്യം, തൊഴിൽ, വിദ്യാഭ്യാസം, കുറ്റകൃത്യപ്രവണത, കായികതാല്പര്യം അല്ലെങ്കിൽ അതുപോലുള്ള വ്യക്തിപരമായ സ്വഭാവങ്ങൾ എന്നിവയെയോ അടിസ്ഥാനപ്പെടുത്തിയ പ്രതികൂലമായ വിധി കൽപ്പിക്കുന്നതിനെപ്പറ്റി പറയാൻ ഉപയോഗിച്ചുവരുന്നു. ഇക്കാര്യത്തിൽ, ഒരാൾ മറ്റൊരാളെ വിലയിരുത്തുമ്പോൾ രണ്ടാമത്തെയാൾ ഏതു സമുഹത്തിലെ അംഗമാണെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അയാളെപ്പറ്റി അനുകൂലമോ പ്രതികൂലമോ ആയ വിലയിരുത്തൽ നടത്തുന്നത്. [1]

മുൻവിധിയെ മറ്റൊരു രീതിയിലും നിർവ്വചിക്കാം. അടിസ്ഥാനമില്ലാത്ത വിശ്വാസം (അന്ധവിശ്വാസം) ഈ രീതിയിൽ മുൻവിധിയുടെ ഭാഗമായാണ് നിലനിൽക്കുന്നത്.[2] ഇതിൽ, യുക്തിപരമായ സ്വാധീനത്തെ ഉപരോധിക്കുന്ന ഏതുതരം അയുക്തനിലപാടും ഈ വാക്കുകൊണ്ടു സൂചിപ്പിക്കാം.[3] ഗോർഡൻ ആൽപോർട്ട് മുൻവിധിയെ താഴെപ്പറയുംപ്രകാരം നിർവ്വചിക്കുന്നു: "ഒരു വ്യക്തിയോടോ ഒരു വസ്തുവിനോടോ ഉള്ള അനുകൂലമോ പ്രതികൂലമോ ആയതുംയഥാർഥ അനുഭവം ലഭ്യമാകുന്നതിനു മുമ്പ്, യഥാർഥ അനുഭവത്തെ അടിസ്ഥാനപ്പെടാത്തതോ ആയ വികാരം ആണ് മുൻവിധി". [4]

ചരിത്രപരമായ പരിപ്രേക്ഷ്യം തിരുത്തുക

1920കളിൽ ആണ് മുൻവിധിയെപ്പറ്റി മനശ്ശാസ്ത്രഗവേഷണങ്ങൾ ആദ്യമായി തുടങ്ങിയത്. "വെളുത്തവരുടെ അധീശത്വം" സ്ഥാക്കുവാനുള്ള ന്യായം കണ്ടെത്തുവാനാണ് ഈ ഗവേഷണങ്ങൾ ആരംഭിച്ചത്. 1925ൽ വന്ന ഒരു ലേഖനത്തിൽ 73 ഇത്തരം "പഠനങ്ങൾ" നടന്നതായും അവ വെളുത്തവരുടെ അധീശത്വം തെളിയിക്കുന്നതായും എഴുതിയിരിക്കുന്നു.[5]

എന്നാൽ, 1930കളിലും 40കളിലും ഈ വീക്ഷണകോൺ മാറിവന്നു. സെമറ്റിക്ക് ചിന്താഗതികൾക്കെതിരായ പ്രവണത ഉയർന്നുവന്നതാണ് ഈ മാറ്റത്തിനു കാരണമായത്.

അവലംബം തിരുത്തുക

  1. Dovidio, J. F., & Gaertner. S. L. (2010). "Intergroup bias". In S. T. Fiske, D. T. Gilbert, & G. Lindzey (Eds.), The Handbook of Social Psychology (5th ed., Vol. 2). New York: Wiley.
  2. William James wrote: "A great many people think they are thinking when they are merely rearranging their prejudices." Quotable Quotes – Courtesy of The Freeman Institute
  3. Rosnow, Ralph L. (March 1972). "Poultry and Prejudice". Psychologist Today. 5 (10): 53–6.
  4. Allport, Gordon (1979). The Nature of Prejudice. Perseus Books Publishing. പുറം. 6. ISBN 0-201-00179-9.
  5. Garth, T. Rooster. (1930). "A review of race psychology". Psychological Bulletin. 27 (5): 329–56. doi:10.1037/h0075064.

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുൻവിധി&oldid=3775321" എന്ന താളിൽനിന്ന് ശേഖരിച്ചത്