മുള്ളുവിള, കൊല്ലം ജില്ല
കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുള്ളുവിള (English:Mulluvila). കൊല്ലം നഗരത്തിൽ നിന്നും 5 കി.മീ. അകലെ വടക്കുകിഴക്ക് ദിശയിലാണ് ഈ പ്രദേശം.സ്ഥലത്തിൻറെ നിർദ്ദേശാങ്കങ്ങൾ 8°53'7 N ഉം 76°38'12S ഉം ആണ്.[1]. മുമ്പ്
കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 25-ആമത്തെ വാർഡായിരുന്നു മുള്ളുവിള.[2]. 2015-ൽ നടന്ന വാർഡ് വിഭജനത്തെത്തുടർന്ന് മുള്ളുവിള വാർഡിനെ പാലത്തറ ഡിവിഷനിൽ ലയിപ്പിച്ചു.[3] കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള ഒരു വാർഡാണ് പാലത്തറ.മുള്ളുവിളയ്ക്കു ചുറ്റുമുള്ള മറ്റു പ്രദേശങ്ങളാണ് അയത്തിൽ, വടക്കേവിള, പള്ളിമുക്ക്, കൂനമ്പായിക്കുളം എന്നിവ.ഏറ്റവും അടുത്തുള്ള പ്രധാന നഗരങ്ങളാണ് കൊല്ലം, കൊട്ടിയം, തുടങ്ങിയവ.[4]
മുള്ളുവിള | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കോർപ്പറേഷൻ കൗൺസിൽ |
• കൗൺസിലർ | എസ്. ആർ. ബിന്ദു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) (2015 മുതൽ-തുടരുന്നു) |
(2011) | |
• ആകെ | 7,117 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലിഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691010, വടക്കേവിള. പി.ഓ. |
ടെലിഫോൺ കോഡ് | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
സാക്ഷരത - 93.70%
സ്ത്രീ-പുരുഷ അനുപാതം - 1042 |
ഭരണസംവിധാനം
തിരുത്തുകകൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
- സെൻട്രൽ സോൺ 1
- സെൻട്രൽ സോൺ 2
- കിളിക്കൊല്ലൂർ
- ശക്തികുളങ്ങര
- വടക്കേവിള
- ഇരവിപുരം
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പാലത്തറ (വാർഡ് നമ്പർ-32).മറ്റു വാർഡുകൾ താഴെ,
പാലത്തറ വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.ആർ. ബിന്ദു ( കോൺഗ്രസ് ) ആണ്. 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്.[5]
ജനജീവിതം
തിരുത്തുക2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7117 ആണ്.ആകെ വീടുകളുടെ എണ്ണം 1641 ആണ്.ഉയർന്ന സാക്ഷരത (93.70%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1042 അണ്.[6].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്.
വിദ്യാലയങ്ങൾ
തിരുത്തുകധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. ഇതിൽ സർക്കാർ സ്കൂളുകളും സ്വകാര്യ കോളേജുകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുന്നു.
ദേവിവിലാസം എൽ.പി.എസ്
തിരുത്തുകഇവിടുത്തെ പ്രധാന പ്രാഥമിക വിദ്യാലയമാണ്(Primary School) ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.സർക്കാർ അധീനതയിലുള്ള ഈ സ്കൂളിൽ ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെയുണ്ട്.ഈയടുത്ത സമയത്തായി എൽ.കെ.ജിയും യു.കെ.ജിയും നിലവിൽ വന്നു. മലയാളം/ഇംഗ്ലിഷ് മീഡിയം സ്കൂളാണിത്. വടക്കേവിള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ദേവി ക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് സ്കൂളിന് ദേവിവിലാസം എന്ന പേര് ലഭിച്ചത്.
വി.വി.വി.എച്ച്.എസ്.എസ്, അയത്തിൽ
തിരുത്തുകമുള്ളുവിളയിൽ നിന്നും 400 മീറ്റർ അകലെ വടക്കു ദിശയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് സ്കൂളിൻറെ യഥാർത്ഥ പേര്.അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസു വരെയും വി.എച്ച്.എസ്.ഇ. പന്ത്രണ്ടാം ക്ലാസുവരെയും ഉണ്ട്.
യൂനുസ് കോളേജ് ഓഫ് എഞ്ചിയനിയറിംഗ് ആൻഡ് ടെക്നോളജി
തിരുത്തുകമുള്ളുവിളയിൽ നിന്നും 150 മീറ്റർ അകലെ പടിഞ്ഞാറു ഭാഗത്തായി ഈ സ്വകാര്യ കോളേജ് സ്ഥിതിചെയ്യുന്നു.
ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
തിരുത്തുക1.6 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. [4]
ആരാധനാലയങ്ങൾ
തിരുത്തുകമുള്ളുവിളയ്ക്കു സമീപമുള്ള ക്ഷേത്രങ്ങൾ
- വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രം
- കൊച്ചുകൂനമ്പായിക്കുളം ക്ഷേത്രം
- പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
- തെക്കേക്കാവ് ക്ഷേത്രം
അടുത്തുള്ള മുസ്ലിം പള്ളികൾ
- കൊല്ലൂർവിള പള്ളി,പള്ളിമുക്ക്
സമീപമുള്ള മറ്റു സ്ഥലങ്ങൾ
തിരുത്തുക- കമ്മ്യൂണിറ്റി ഹാൾ, വടക്കേവിള
- ആര്യഭട്ട വായനശാല
- ഇക്ബാൽ ലൈബ്രറി, പള്ളിമുക്ക്
- അയത്തിൽ - 2.3 കി.മീ.
- പള്ളിമുക്ക് - 1.2 കി.മീ.
- കൊല്ലം റെയിൽവേസ്റ്റേഷൻ- 4.5 കി.മീ.
അവലംബം
തിരുത്തുക- ↑ വിക്കിമാപ്പിയ,Retrieved on 2015-03-29
- ↑ "കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-03-27". Archived from the original on 2014-09-10. Retrieved 2015-03-29.
- ↑ "കൊല്ലം നഗരസഭ: വികസന മുന്നേറ്റത്തിന്റെ തണലില് എല്ഡിഎഫ് നാലാമങ്കത്തിന്". ദേശാഭിമാനി. Retrieved 2015 നവംബർ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 ഗൂഗിൾ മാപ്സ്
- ↑ 'കോർപ്പറേഷനിൽ ഇവർ സാരഥികൾ'. മലയാള മനോരമ. 2015 നവംബർ 8. കൊല്ലം എഡിഷൻ. പേജ് 3.
- ↑ [ http://www.google.co.in/m?q=2011+census+kollam+corporation+palathara+ward (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation,retrieved on 2015-03-26 ]