മുന്നാഭായി എം.ബി.ബി.എസ്.
രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് വിധു വിനോദ് ചോപ്ര നിർമ്മിച്ച് 2003-ൽ പുറത്തിറങ്ങിയ ഹിന്ദി ഹാസ്യ ചലച്ചിത്രമാണ് മുന്നാഭായി എം.ബി.ബി.എസ്.(ഹിന്ദി: मुन्ना भाई एम.बी.बी.एस.).മുംബൈയിലെ ഒരു ഗുണ്ടയായ മുന്നാഭായി(സഞ്ജയ് ദത്ത്) തന്റെ ശിങ്കിടിയായ സർക്കീട്ടിന്റെ(അർഷാദ് വർഷി) സഹായത്തോടെ എം.ബി.ബി.എസ്. പഠിക്കാൻ കോളേജിൽ ചേരുകയും തുടർന്നു നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.സഞ്ജയ് ദത്ത്,അർഷാദ് വർഷി,ഗ്രേസി സിംഗ്,ബൊമൻ ഇറാനി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
മുന്നാഭായി എം.ബി.ബി.എസ്. | |
---|---|
സംവിധാനം | രാജ്കുമാർ ഹിറാനി |
നിർമ്മാണം | വിധു വിനോദ് ചോപ്ര |
കഥ | വിധു വിനോദ് ചോപ്ര രാജ്കുമാർ ഹിറാനി |
തിരക്കഥ | വിധു വിനോദ് ചോപ്ര രാജ്കുമാർ ഹിറാനി ലജാൻ ജോസഫ് ഉമ്മൻ |
അഭിനേതാക്കൾ | സഞ്ജയ് ദത്ത് അർഷാദ് വർഷി ജിമ്മി ഷെർഗിൽ സുനിൽ ദത്ത് ഗ്രേസി സിംഗ് ബൊമൻ ഇറാനി |
സംഗീതം | അനു മാലിക് |
ഛായാഗ്രഹണം | ബിനോദ് പ്രധാൻ |
ചിത്രസംയോജനം | പ്രദീപ് സർക്കാർ രാജ്കുമാർ ഹിറാനി |
വിതരണം | വിധു വിനോദ് പ്രൊഡക്ഷൻസ് എൻടെർടെയ്ന്മെന്റ് വൺ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ആകെ | ₹ 21.25 കോടി[1] |
2004ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയപുരസ്കാരം മുന്നാഭായി എം.ബി.ബി.എസിനു ലഭിച്ചു.
ഇതിവൃത്തം
തിരുത്തുകമുംബൈയിലെ ഒരു ഗുണ്ടയായ(ഭായി) മുന്നാഭായി(സഞ്ജയ് ദത്ത്) ഒരു ഡോക്ടറാണെന്നാണ് മുന്നയുടെ അച്ഛനായ ശ്രീ ഹരി പ്രസാദ് ശർമ്മയുടെ(സുനിൽ ദത്ത്) വിചാരം.അതിനാൽ തന്റെ പുത്രനു വിവാഹം കഴിക്കാൻ വേണ്ടി അവന്റെ ബാല്യകാല സുഹൃത്തായ ചിങ്കിയെ ആലോചിക്കാൻ ചിങ്കിയുടെ അച്ഛൻ ഡോ.ജെ.സി.അസ്താനയുടെ (ബൊമൻ ഇറാനി) വീട്ടിൽ പോകുന്നു.എന്നാൽ മുന്നയുടെ സത്യസ്ഥിതി അറിയാവുന്ന അസ്താന മുന്നയുടെ അച്ഛനെ അപമാനിക്കുന്നു.ഇതോടെ ഒരു ഡോക്ടറായി അസ്താനയോട് പ്രതികാരം ചെയ്യണമെന്നു തീരുമാനിക്കുന്ന മുന്ന സർക്കീട്ടിന്റെ(അർഷാദ് വർഷി) സഹായത്തോടെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തട്ടിപ്പു നടത്തി ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നു.അസ്താന മേധാവിയായിട്ടുള്ള കോളേജിലാണ് ആകസ്മികമായിട്ടാണെങ്കിലും മുന്ന ചേർന്നത്.തുടർന്നു നടക്കുന്ന രസകരമായിട്ടുള്ള സംഭവങ്ങൾക്കിടെ സുമൻ(ഗ്രേസി സിംഗ്) എന്ന ഡോക്ടറുമായി പ്രണയത്തിലാവുന്നു.സുമനും ചിങ്കിയുമൊന്നാണെന്ന് കഥാവസാനത്തിൽ മാത്രമേ മുന്നയ്ക്ക് മനസ്സിലാവുന്നുള്ളു.തന്റെ വ്യത്യസ്തമായ ശൈലിയിൽ രോഗികളെ സുഖപ്പെടുത്തുന്ന മുന്ന കോളേജിലെല്ലാവർക്കും പ്രിയങ്കരനാവുന്നു.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
സഞ്ജയ് ദത്ത് | മുരളീപ്രസാദ് ശർമ്മ അഥവാ മുന്നാഭായി |
സുനിൽ ദത്ത് | ശ്രീ ഹരി പ്രസാദ് ശർമ്മ (മുന്നയുടെ അച്ഛൻ) |
അർഷാദ് വർഷി | സർകേശ്വർ അഥവാ സർക്കീട്ട് |
ഗ്രേസി സിംഗ് | ഡോ.സുമൻ അസ്താന (ചിങ്കി) |
ബൊമൻ ഇറാനി | ഡോ.ജെ.സി.അസ്താന (ചിങ്കിയുടെ അച്ഛൻ) |
ജിമ്മി ഷെർഗിൽ | സഹീർ (അർബുദ രോഗി) |
അവലംബം
തിരുത്തുക- ↑ Box Office India. "Top Earners 2003". boxofficeindia.com. Archived from the original on 2012-05-25. Retrieved July 10, 2008.
*A runaway success: The box-office triumph of "Munnabhai MBBS" seems to have turned it into a cult classic Archived 2008-03-07 at the Wayback Machine. The Hindu.