അർഷാദ് വർഷി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അർഷാദ് വർഷി (ജനനം: ഏപ്രിൽ 19, 1968) തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി.[1] മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.

അർഷാദ് വർഷി
अरशद वारसी
ജനനം
അർഷാദ് വർഷി
മറ്റ് പേരുകൾസർക്യൂട്ട്
തൊഴിൽചലച്ചിത്രനടൻ, പിന്നണിഗായകൻ, ടി വി അവതാരകൻ
സജീവ കാലം1996 - present
ജീവിതപങ്കാളി(കൾ)മരിയ ഗോരെട്ടി

ജീവിതരേഖ

തിരുത്തുക

സിനിമയിൽ

തിരുത്തുക

അമിതാബ് ബച്ചന്റെ പ്രഥമ നിർമ്മാണ സംരംഭമായ തേരെ മേരെ സപ്നെ (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. മേനെ പ്യാര് ക്യോം കിയ (2005), സലാം നമസ്തെ (2005), ഗോൽമാൽ (2006), ലഗേ രഹോ മുന്നാഭായി (2006) തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.

കുടുംബം

തിരുത്തുക

അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു മരിയ ഗോരെട്ടി. ഓഗസ്റ്റ് 10, 2004ൽ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു പേര് സ്സീകെ വർഷി. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് സ്സെനി സ്സൊയി വർഷി.

അവാർഡുകൾ

തിരുത്തുക

ഗായകൻ എന്ന നിലയിൽ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-02. Retrieved 2008-10-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർഷാദ്_വർഷി&oldid=3624038" എന്ന താളിൽനിന്ന് ശേഖരിച്ചത്