മുടിക്കോട് ശിവക്ഷേത്രം: തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ-പാലക്കാട് റോഡിൽ (എൻ.എച്ച്.-544) തൃശ്ശൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരം വടക്കൂകിഴക്കുമാറി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്തായാണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, സിംഹോദരൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

പാണഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം

ഐതിഹ്യം

തിരുത്തുക

പരശുരാമ പ്രതിഷ്ഠിതമായ പുരാതന ശിവക്ഷേത്രം. [അവലംബം ആവശ്യമാണ്]

ചരിത്രം

തിരുത്തുക

ചേര രാജാക്കന്മാരുടെ കാലത്താണീവിടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. [അവലംബം ആവശ്യമാണ്]

ക്ഷേത്രത്തിലെത്തിചേരാൻ

തിരുത്തുക

തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം.

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“