ബപ്പിരിയൻ തെയ്യം
ഒരു മുസ്‌ലിം തെയ്യമാണ് ബപ്പിരിയൻ തെയ്യം. ആരിയപ്പൂങ്കന്നി എന്ന ദേവത എഴുന്നള്ളിയ യാനപാത്രത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയൻ. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നടത്തുന്ന തെയ്യമാണ് ഇത്.തുളുനാട്ടിൽ പേരെടുത്ത ഒരു അറബി വ്യാപാരിയാണ് ബബ്ബിരിയൻ. കടലിൽ വെച്ച് ശത്രുക്കളോട് ഏറ്റുമുട്ടി വീര മരണം വരിച്ച ബബ്ബിരിയനെ തെയ്യക്കോലമായി കാസർകോട്
ബപ്പിരിയൻ തെയ്യം | |
---|---|
പദവി | ഹിന്ദുമതം |
ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും മകളാണ് ആര്യപൂങ്കന്നി. അവൾ വളർന്ന് വലുതായപ്പോൾ ആടയാഭരണങ്ങളിൽ ഭ്രമം ഉണ്ടാകുകയും അവ തേടി കടൽ കടന്ന് യാത്ര നടത്താൻ തീരുമാനിക്കുകയും ചെയ്യ്തു. അവൾ തന്റെ ആറു സഹോദരങ്ങളെയും കൂട്ടി യാത്ര ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ കടൽയാത്രയിൽ ശക്തമായ കാറ്റിനെ തുടർന്ൻ ബോട്ട് തകർന്ന് എല്ലാവരും കടലിൽ പതിച്ചു.[1] തകർന്ന യാനത്തിന്റെ അവശിഷ്ടങ്ങളിൽ കയറി പിടിച്ചു ഏഴു ദിവസത്തോളം അവർ കടലിൽ ചിലവിട്ടു. എട്ടാം ദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവർ പരസ്പ്പരം മറ്റുള്ളവരിൽ നിന്ന് അകന്നകന്ന് പോയി.
കടൽക്കരയിൽ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലിൽ ഒരു ചെറു തോണിയിൽ പോകുന്ന ബപ്പിരിയനെ കാണാനിടയാവുന്നു. സഹായത്തിനായി അവൾ ബിപ്പിരിയനെ വിളിന്നു. എന്നാൽ അവളുടെ വിളിയെ അവഗണിച്ചു ബിപ്പിരിയൻ യാത്ര തുടരുന്നു. തുടർന്ന് അവൾ തന്റെ മാന്ത്രിക കഴിവുകൾ കാണിച്ചു അത്ഭുതപ്പെടുത്തി തന്റെ സഹോദരൻമാരെ തിരക്കാൻ വേണ്ടി ബിപ്പിരിയനെ കൂടെ കൂട്ടുന്നു.[2] എന്നാൽ ഒടുവിൽ വെണ്മലാറ്റിൻകരയിൽ വെച്ച് സഹോദരെ കണ്ടെത്തിയപ്പോൾ അവർ അവിടെ തന്നെ സ്ഥിരതാമസമാക്കുവാൻ തീരുമാനിച്ചിരിക്കുന്നു എന്നറിയുന്നു. ആര്യപൂങ്കന്നിയുടെ കൂടെ പോകാൻ തയ്യാറാകാത്തതിനെത്തുടർന്ന് ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാർ തീരത്ത് കൂരൻ കുന്നിലെത്തുന്നു. തുടർന്ന് അവിടെ തളിപ്പറമ്പ് കൈതക്കീൽ അമ്പലത്തിൽ പ്രതിഷ്ഠ നേടുന്നു. ഇതാണ് ഈ തോറ്റതിന്റെ ഇതിവൃത്തം. [3], കണ്ണൂർ ജില്ലകളിൽ ചില ഇടങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.
ബബ്ബിരിയൻ കാവുകൾ
തിരുത്തുക- അണ്ടലൂർക്കാവ് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ ബപ്പിരിയൻ ദൈവക്കോലമുണ്ട്.
- സത്തിനപുരം ബബ്ബിരിയൻ കാവ്, മഞ്ചേശ്വരം
അവലംബം
തിരുത്തുക- ↑ "മലബാറിലെ 'ബപ്പിരിയൻ' തെയ്യത്തെക്കുറിച്ച്". Samayam Malayalam. The times of India. Retrieved 26 February 2023.
- ↑ സന്തോഷ്, യു പി. "ബപ്പിരിയൻ തെയ്യം". www.janmabhumi.in. Janmabhumi. Retrieved 2023-02-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-26. Retrieved 2011-12-01.