മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്

ഇന്ത്യൻ നഗരമായ മുംബൈയെ അതിന്റെ ഉപഗ്രഹ നഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ (13.5 മൈൽ) നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. ഈ പാലത്തിന്റെ ഔദ്യോഗികനാമം ശ്രീ അടൽ ബിഹാരി വാജ്പേയി ട്രാൻസ് ഹാർബർ ലിങ്ക് എന്നാണ്. ഇതു കൂടാതെ ശിവ്‌രി-നവ്‌ഷേവ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പേരിലും അടൽ സേതു എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലവും ലോകത്തിലെ ഏറ്റവും നീളം കൂടിയ 12-ാമത്തെ കടൽപ്പാലവുമാണിത്. പാലത്തിൻ്റെ നിർമ്മാണം 2018 ഏപ്രിലിൽ ആരംഭിച്ചു, 2024 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.[3][4] ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽ നിന്നും ആരംഭിച്ച് ഖാരാപുരി ദ്വീപിന്റെ വടക്ക് താനെ ക്രീക്ക് കടന്ന് പാലം നവ ഷേവായ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിൽ അവസാനിക്കും. കിഴക്ക് മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയുമായും പടിഞ്ഞാറ് നിർദ്ദിഷ്ട വെസ്റ്റേൺ ഫ്രീവേയുമായും റോഡ് ബന്ധിപ്പിക്കും. 27 മീറ്റർ വീതിയിൽ ആറുവരിപ്പാതയുള്ള ഒരു ഹൈവേ ആയിരിക്കും ഇത്.[5][6][7] രണ്ട് അടിയന്തര എക്സിറ്റ് പാതകൾ, എഡ്ജ് സ്ട്രിപ്പ്, ക്രാഷ് ബാരിയർ എന്നിവയും ഉണ്ടായിരിക്കും.[8][9][10] പദ്ധതിക്ക് 14,262 കോടി രൂപ (2.0 ബില്യൺ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി എംഎംആർഡിഎ 2017 നവംബറിൽ കരാർ നൽകി. നാലര വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. ദിവസവും ഏകദേശം 70,000 വാഹനങ്ങളുടെ ഗതാഗതം ഒരുക്കാൻ ഈ പാതക്ക് കശ്ഴിയുമെന്ന് എംആർഡിഎ കണക്കാക്കുന്നു.[11]

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, അനിമേഷൻ ചിത്രം
Coordinates18°58′52″N 72°55′01″E / 18.9811°N 72.9169°E / 18.9811; 72.9169
Carriesമോട്ടോർ വാഹനങ്ങൾ
Crossesതാനെ ഉൾക്കടൽ
Localeമുംബൈ, മഹാരാഷ്ട്ര
മറ്റു പേര്(കൾ)ശിവ്‌രി- നവ ഷേവാ ട്രാൻസ് ഹാർബർ ലിങ്ക്
ഉടമമുംബൈ മെട്രോപൊളീറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റി
Preceded byവാശി പാലം
സവിശേഷതകൾ
Materialകോൺക്രീറ്റ്,
മൊത്തം നീളം21.8 കിലോമീറ്റർ (13.5 മൈ)
വീതി27 മീറ്റർ (89 അടി)
ഉയരം25 മീറ്റർ (82 അടി)
Longest span180 മീറ്റർ (590 അടി)[1]
No. of lanes6
Design life100+ years
ചരിത്രം
Engineering design byconsortium formed by AECOM Asia Co Ltd, Padeco India Pvt. Ltd, Dar Al-Handsah and TY Lin International as the general consultant
നിർമ്മിച്ചത്
നിർമ്മാണം ആരംഭം24 ഏപ്രിൽ 2018
നിർമ്മാണ ചെലവ്14,262 കോടി (US$2.2 billion)
തുറക്കുന്നത്2024[2]
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് is located in Mumbai
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
Location in Mumbai
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് is located in Maharashtra
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (Maharashtra)

നിർമ്മാണം

തിരുത്തുക

മൂന്ന് പാക്കേജുകളായാണ് ഈ കടൽപാലത്തിന്റെ നിർമ്മാണം ആസൂത്രണം ചെയ്തത്.

പാക്കേജ് നീളം വിവരണം കരാറുകാർ ചിലവ്
1 10.38 km താനെ ക്രീക്കിനു കുറുകെ ശിവ്‌രി ഇന്റർചേഞ്ച് ഉൾപ്പെടുന്ന ഭാഗം ലാർസൺ ആൻഡ് ടൂബ്രോ, ഐ.എച്ച്.ഐ കോർപ്പറേഷൻ 7,637.3 കോടി (US$1.2 billion)
2 7.807 km താനെ ക്രീക്കിനു കുറുകെ ശിവാജി നഗർ ഇന്റർചേഞ്ച് ഉൾപ്പെടുന്ന ഭാഗം ടാറ്റാ പ്രൊജക്റ്റ്സ് ലിമിറ്റഡ്, ദേവൂ ഇ&സി 5,612.61 കോടി (US$880 million)
3 3.613 km സ്റ്റേറ്റ് ഹൈവേ 52, സ്റ്റേറ്റ് ഹൈവേ 54, നാഷണൽ ഹൈവേ 4B എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന പാതകൾ ലാർസൺ ആൻഡ് ടൂബ്രോ 1,013.79 കോടി (US$160 million)

ഇവ കൂടാതെ നാലാമത്തെ പാക്കേജായി ഈ പാതയിലെ ടോൾ സംവിധാനങ്ങളും ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങളും പ്രാവർത്തങ്കമാകും.[12]

ടോൾ നിരക്ക്

തിരുത്തുക
 
ട്രാൻസ് ഹാർബർ ലിങ്ക്, നിർമ്മാണത്തിൽ. ശിവ്‌രി കോട്ടയിൽ നിന്നുള്ള്ല ദൃശ്യം

ഈ പാലത്തിലൂടെയുള്ള ഗതാഗതത്തിന് 2045 വരെ ടോൾ പിരിവ് ഉണ്ടാകുമെന്ന് എംഎംആർഡിഎ വ്യക്തമാക്കിയിട്ടുണ്ട്. 2016-ൽ നിർദ്ദേശിക്കപ്പെട്ടതുപ്രകാരമുള്ള ടോൾ നിരക്ക് താഴെ പറയുന്ന വിധമാണ്.

വാഹനം ടോൾ നിരക്ക്
കാറുകൾ ₹175
ലഘു വാണിജ്യ വാഹനങ്ങൾ ₹265
ബസുകൾ, ട്രക്കുകൾ ₹525
മൾട്ടി ആക്സിൽ വാഹനങ്ങൾ ₹790

പദ്ധതിക്ക് ധനസഹായം നൽകുന്നതിൽ പ്രമുഖ ഏജൻസിയായ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA)[13] ടോൾ നിരക്ക് ഉയർത്തണമെന്ന് നിർദ്ദേശിക്കുകയുണ്ടായി.

  1. Nair, Aishwarya (16 May 2018). "Longest steel span for MTHL". The Asian Age. Retrieved 27 April 2019.
  2. "Mumbai trans-harbour link: MMRDA to collect toll for Rs 22,000-crore project". 22 February 2019.
  3. "Atal Setu: PM Modi Inaugurates India's Longest Sea Bridge In Maharashtra". Zee News (in ഇംഗ്ലീഷ്). 12 January 2024. Retrieved 12 January 2024.
  4. "മാതൃഭൂമി, 17 സെപ്റ്റംബർ 2017". Archived from the original on 2021-05-09. Retrieved 2021-01-08.
  5. [1] Archived 29 February 2012 at the Wayback Machine.
  6. "Trans Harbour Link switches tracks to Metro". The Indian Express. 2011-01-20. Retrieved 2013-07-21.
  7. "YouTube". Retrieved 2013-07-21 – via YouTube.
  8. "Mumbai Trans Harbour Link expected to be built by 2021; Will it make your travel easier?". Moneycontrol. Retrieved 26 November 2017.
  9. "The Pioneer". The Pioneer. India. Retrieved 2013-07-21.
  10. "Tv9 Gujarat - Trans Harbour link in Mumbai would be ready in 2017". 2012-02-18. Retrieved 2013-07-21 – via YouTube.
  11. "Mumbai may have to pay toll for 23 years to cruise on MTHL". dna. 4 February 2018. Retrieved 15 October 2018.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-10. Retrieved 2021-01-08.
  13. https://www.jica.go.jp/india/english/office/topics/press200327_06.html