മുംബൈയുടെ ഒരു നഗരപ്രാന്തപ്രദേശമായ ശിവ്‌രിയിൽ ഉള്ള ഒരു കോട്ടയാണ് ശിവ്‌രി കോട്ട (മറാഠി: शिवडी किल्ला). 1680 ൽ ബ്രിട്ടീഷുകാർ മുംബൈ തുറമുഖത്തെ നിരീക്ഷിക്കുവാനായി പണികഴിപ്പിച്ച ഈ കോട്ട ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു[1].

ശിവ്‌രി കോട്ട
शिवडी किल्ला
ശിവ്‌രി കോട്ട
Map
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംശിവ്‌രി, മുംബൈ
പദ്ധതി അവസാനിച്ച ദിവസം1680
ഇടപാടുകാരൻബ്രിട്ടീഷ്
ഉടമസ്ഥതപുരാവസ്തു വകുപ്പ്

ചരിത്രം

തിരുത്തുക

പതിനെട്ടാം നൂറ്റാണ്ട് വരെ മുംബൈയുടെ സ്ഥാനത്ത് പല ചെറു ദ്വീപുകളായിരുന്നു. ഇതിൽ പരേൽ ദ്വീപിന്റെ ഭാഗമായിരുന്നു ഈ കോട്ട. 1661-ൽ പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെയിലെ മാഹിം ഉൾപ്പെടെയുള്ള ഏഴ് ദ്വീപുകൾ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. മുഗളന്മാരുമായി സന്ധിയിലായിരുന്ന ആഫ്രിക്കൻ വംശജരായ സിദ്ദികൾ പല തവണ മുംബൈ ആക്രമിച്ചു. അവരെ ചെറുക്കുവാനായി പണിത കോട്ടകളിലൊന്നാണ് ഈ കോട്ട. ഒരു സുബേദാറുടെ കീഴിൽ 50 ശിപായിമാർ ഈ കോട്ടയിലെ ക്യാമ്പിലുണ്ടായിരുന്നു. എട്ട് മുതൽ പത്ത് പീരങ്കികളുമുണ്ടായിരുന്നു.

1689 ൽ സിദ്ദി ജനറലായ യാദി സകത്തിന്റെ നേതൃത്വത്തിൽ 20,000 സൈനികരുടെ സൈന്യം മുംബൈ ആക്രമിച്ചു. അവർ ആദ്യം ശിവ്‌രി കോട്ടയും[2] മസഗാവ് കോട്ടയും തുടർന്ന് മാഹിം പട്ടണവും കീഴടക്കി. 1768-ൽ ബ്രിട്ടീഷുകാർ ഇത് പുതുക്കിപ്പണിയുകയുണ്ടായി. 1772 ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോർച്ചുഗീസ് ആക്രമണത്തിനെതിരേയുള്ള പ്രതിരോധത്തിൽ ശിവ്‌രി കോട്ടയും പങ്കെടുത്തിരുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുംബൈ പോർട്ട് ട്രസ്റ്റ് ഇതിനെ ഒരു സംഭരണശാലയായി ഉപയോഗിച്ചിരുന്നു. പിന്നീട് ഈ കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുത്തു[2].

നിർമ്മിതി

തിരുത്തുക

പ്രധാനമായും ഈ കോട്ട പ്രതിരോധത്തിനായി നിർമിച്ചതാണ്. ചുറ്റിലും ഉള്ള ഉയർന്ന കൽഭിത്തികൾ കൂടാതെ സംരക്ഷണത്തിനായി അകത്ത് വലയം പോലെ ഒരു മതിൽക്കെട്ട് കൂടിയുണ്ട്. 60 മീറ്റർ (197 അടി) ഉയരമുള്ള ഒരു കുന്നിൻ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കൽ നിർമ്മിതമായ പ്രവേശന കവാടം ഒരു മുറ്റത്തേക്കു നയിക്കുന്നു. പ്രധാന കവാടത്തിൽ നിന്ന് നേരിട്ടുള്ള ആക്രമണം തടയുന്നതിനായി അകത്തെ പ്രവേശന കവാടങ്ങൾ ലംബമായി പണിതിരിക്കുന്നു.[3]

  1. "Fortifying Mumbai Tourism". Hindustan Times. HT Media Ltd. 16 January 2006. p. 2. {{cite news}}: |access-date= requires |url= (help)
  2. 2.0 2.1 http://indianexpress.com/article/cities/mumbai/revisiting-the-forgotten-forts-part-3-govt-to-develop-mughal-era-british-fort-in-south-mumbai/
  3. "Sewri Fort". Mumbai Mirror. Times Group. 7 November 2007. Archived from the original on 2007-10-24. Retrieved 20 September 2008.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിവ്‌രി_കോട്ട&oldid=4022914" എന്ന താളിൽനിന്ന് ശേഖരിച്ചത്