മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 8.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Palakkad Small Hydro Company Ltd സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി.[1][2] പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മീൻവല്ലത്തു ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംമീൻവല്ലം,പാലക്കാട് ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°55′17.976″N 76°35′21.6816″E / 10.92166000°N 76.589356000°E / 10.92166000; 76.589356000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2014 ഓഗസ്റ്റ് 29
ഉടമസ്ഥതPalakkad Small Hydro Company Ltd, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant
Installed capacity3 MW (2 x 1.5 MW – Pelton Type)
Website
Kerala State Electricity Board, Palakkad Small Hydro Company Ltd
പ്രതിവർഷം 8.37 ദശലക്ഷം യൂണിറ്റ്

നിർമ്മാണം

തിരുത്തുക

പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ എന്ന ഗവേഷണ കേന്ദ്രമാണ് മീൻവല്ലം വെള്ളച്ചാട്ടത്തെ പരിസ്ഥിതി നശീകരണമില്ലാതെ പ്രാദേശികമായി ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയുടെ സാദ്ധ്യതകൾ ആദ്യമായി പഠിച്ചത്. ഇവരുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതബോർഡ് വിശദപഠനങ്ങൾ നടത്തി പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി സ്ഥാപിക്കുകയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഉള്ള Palakkad Small Hydro Company Ltd കമ്പനി ആണ് ഇത് നിർമ്മിച്ചത്. പദ്ധതി നിലവിൽ വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി ഗ്രിഡിലേക്ക് വിൽക്കുന്ന ആദ്യത്തെ ജില്ലാ പഞ്ചായത്ത് എന്ന നേട്ടം പാലക്കാട് ജില്ലാ പഞ്ചായത്ത് കൈവരിച്ചു.[3][4]

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) മീൻവല്ലം പവർ ഹൗസ്

2) മീൻവല്ലം തടയണ

വൈദ്യുതി ഉത്പാദനം

തിരുത്തുക

മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിൽ മീൻവല്ലം വെള്ളച്ചാട്ടത്തിനു മുകളിൽ ഒരു ചെറിയ തടയണ നിർമിച്ചു. പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 8.37 MU ആണ്. 2014 ഓഗസ്റ്റ് 29 ന് പദ്ധതി കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 1.5 MW 29.08.2014
യൂണിറ്റ് 2 1.5 MW 29.08.2014

കൂടുതൽ കാണുക

തിരുത്തുക


  1. "MEENVALLOM SMALL HYDRO ELECTRIC PROJECT-". www.kseb.in.
  2. "Meenvallom Power House-". www.expert-eyes.org.
  3. "MEENVALLOM SMALL HYDRO ELECTRIC PROJECT-". www. pshcl.in. Archived from the original on 2016-09-18. Retrieved 2018-11-28.
  4. "MEENVALLOM SMALL HYDRO ELECTRIC PROJECT-". www. 172.104.63.125/index.php.[പ്രവർത്തിക്കാത്ത കണ്ണി]