ഇന്ത്യയിലും, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, ഫിലിപ്പീൻസ്, തായ്‌ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, കമ്പോഡിയ, മലേഷ്യ, സിംഗപ്പൂർ, തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടു വരുന്നതും വംശനാശഭീഷണി നിലനിൽക്കുന്നതുമായ ഒരു പക്ഷിയാണ് വലിയ മീൻപരുന്ത്[2] [3][4][5] (ആംഗലേയം :Grey-headed Fish Eagle). ഇതിന്റെ ശാസ്ത്രീയനാമം Ichthyophaga ichthyaetus എന്നുമാണ്[6].

വലിയ മീൻപരുന്ത്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. ichthyaetus
Binomial name
Haliaeetus ichthyaetus
(Horsfield, 1821)
Synonyms
  • Ichthyophaga ichthyaetus

പ്രത്യേകതകൾ

തിരുത്തുക

തലയിലേയും കഴുത്തിലേയും തൂവലുകൾ ചാരനിറത്തിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ ശരീരത്തിന് മുകൾ ഭാഗത്തുള്ള തൂവലുകൾ തവിട്ടു നിറത്തിലും; ചിറകുകളിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും ആണുള്ളത്. നെഞ്ച് ഇളം തവിട്ട് നിറത്തിലും വയർ, വാൽ, കാലുകൾ എന്നിവ വെളുത്ത തൂവലുകളാലും മൂടപ്പെട്ടിരിക്കുന്നു. കൂടാതെ വാലിന് അഗ്രത്തായി വീതിയിൽ കറുത്ത പട്ടയുടെ ആകൃതിയിലും തൂവലുകൾ ഉണ്ട്.

ശരീരഘടന

തിരുത്തുക
  • നീളം  : 61 സെ.മീ. - 75 സെ.മീ.
  • ചിറക് (ആൺ)  : 42 സെ.മീ. - 45.5 സെ.മീ.
  • ‌ ചിറക് (പെൺ)  : 45.5 സെ.മീ. - 51.8 സെ.മീ
  • ഭാരം (ആൺ)  : 1.6 കി.ഗ്രാം.
  • ഭാരം (പെൺ)  : 2.3 കി.ഗ്രാം. - 3.7 കി.ഗ്രാം[7]
 
മീൻ പരുന്ത്‌

മീൻ മുഖ്യ ഭക്ഷണമായുള്ള ഈ പക്ഷികൾ ഇര തേടുന്നത് ശുദ്ധജലതടാകങ്ങളുടെ സമീപത്തും, വനത്തിനുള്ളിലൂടെ പതിയെ ഒഴുകുന്ന പുഴകളുടെ സമീപത്തുമുള്ള ഉയരമുള്ള മരങ്ങളിലുമാണ്.[8].

നദീതീരങ്ങളിലെ ഉയരമുള്ള ചില്ലകളിൽ ബലമുള്ള ചുള്ളിക്കമ്പുകൾ കൊണ്ട് തീർക്കുന്ന കൂടുകളിൽ; സെപ്തംബർ മുതൽ ഡിസംബർ വരെയാണ് ഈ വർഗ്ഗത്തിലെ പക്ഷികളുടെ മുട്ടയിടീൽ കാലം. ഒരു പ്രാവശ്യം രണ്ട് മുട്ടകൾവരെ ഇടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് തൂവലുകൾ ആകുന്നതിന് 6 മുതൽ 7 ആഴ്ചവരെ സമയമെടുക്കും.[9]

  1. BirdLife International (2012). "Ichthyophaga ichthyaetus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. ബേർഡ് ലൈഫ് എന്ന സൈറ്റിൽ നിന്നും.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-22. Retrieved 2011-03-10.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-16. Retrieved 2011-03-10.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-10.


ഇതും കാണുക

തിരുത്തുക
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
"https://ml.wikipedia.org/w/index.php?title=മീൻപരുന്ത്&oldid=3807235" എന്ന താളിൽനിന്ന് ശേഖരിച്ചത്