മിന്നൽക്കൊടിയിറങ്ങി
ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിലെ ഒരു പദമാണ് മിന്നൽക്കൊടിയിറങ്ങി.
ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
രാഗം: ദ്വിജാവന്തി
താളം: ചെമ്പട
കഥാപാത്രങ്ങൾ: തോഴി(മാർ),ദമയന്തി, ഹംസം
ചരണം
തിരുത്തുകമിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?
അർത്ഥം
തിരുത്തുക(ആകാശത്തു നോക്കി) മിന്നൽക്കൊടി മന്നിലേക്കിറങ്ങി വരികയാണോ? ചന്ദ്രമണ്ഡലം ഭൂമിയിലേക്കു പോരികയാണോ? സ്വർണനിറമുള്ള ഒരു അരയന്നം പറന്നു വന്നതാണോ? കണ്ണുകൾക്ക് ഈ കാഴ്ച അമൃതപ്രവാഹമാകുന്നുവോ?