ഗുലുമാൽ - ദി എസ്കേപ്

മലയാള ചലച്ചിത്രം
(ഗുലുമാൽ-ദ എസ്കേപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് ഗുലുമാൽ - ദി എസ്കേപ്. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സലീംകുമാർ, ദേവൻ, മണിയൻപിള്ള രാജു, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളായി അണിനിരക്കുന്നു. പുതുമുഖതാരം മിത്രാകുര്യനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഗുലുമാൽ: ദ എസ്കേപ്പ്
സിനിമാ പോസ്റ്റർ
സംവിധാനംവി.കെ പ്രകാശ്
നിർമ്മാണംവി.കെ പ്രകാശ്
രചനെവെ. വി. രാജേഷ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ജയസൂര്യ
സുരാജ് വെഞ്ഞാറമ്മൂട്
ജഗതി ശ്രീകുമാർ
സലീം കുമാർ
മിത്ര കുര്യൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അണിയറ പ്രവർത്തകർ

തിരുത്തുക

ചിത്രത്തിന്റെ രചന വൈ.വി രാജേഷ് ആണ്. ഗാനങ്ങൾ സൈമൺ, ഛായാഗ്രഹണം ഫാത്തിമാ ഫൗസി . എഡിറ്റിങ്ങ് രമേശ് നാരായണൻ. എക്സിക്യൂട്ടീവ് - അജി മേടയിൽ

കഥാസംഗ്രഹം

തിരുത്തുക

ചില തട്ടിപ്പുകളുമായി ജീവിക്കുന്നയാളാണ് ജിജോ. ജിജോ ഇതേ ജോലി ചെയ്യുന്ന രവി വർമ്മ എന്നയാളുമായി പരിചയപ്പെടുന്നു. തുടർന്ന് രണ്ടുപേരും ചേർന്ന് ചില വമ്പൻ തട്ടിപ്പുകൾ പ്ലാൻ ചെയ്യുന്നു. ബോസ് എന്ന കള്ളന്റെ ഉപദേശം ഇതിനായി അവർ സ്വീകരിക്കുന്നു. അങ്ങനെ ഒരു എൻ.ആർ.ഐക്കരനെ പുതിയ ചില പദ്ധതികളുമായി സമീപിക്കുന്നു. മിത്രാകുര്യൻ ഇതിൽ ജെറിയുടെ സഹോദരിയായി വേഷം ചെയ്യുന്നു. ജെറി, രവി എന്നിവരെ ജയസൂര്യയും,കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
അഭിനയിക്കുന്നയാൾ വേഷം
കുഞ്ചാക്കോ ബോബൻ രവി വർമ്മ
ജയസൂര്യ ജെറി
ജഗതി ശ്രീകുമാർ
സലീം കുമാർ
സുരാജ് വെഞ്ഞാറമ്മൂട് ശംഭു
മിത്ര കുര്യൻ സെയ്റ
"https://ml.wikipedia.org/w/index.php?title=ഗുലുമാൽ_-_ദി_എസ്കേപ്&oldid=2587650" എന്ന താളിൽനിന്ന് ശേഖരിച്ചത്