മിഗ്വൽ നയ്ദോർഫ്
ഒരു അർജന്റീനിയൻ ചെസ്സ് ഗ്രാന്റ്മാസ്റ്ററായിരുന്നു മിഗ്വൽ നയ്ദോർഫ് (ജനനം: ഏപ്രിൽ 15, 1910 മരണം: ജൂലായ് 4, 1997).[1] പോളണ്ടിൽ ജനിച്ച ജൂത വംശജനായ നയ്ദോർഫ് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അർജന്റീനയിൽ അഭയം തേടുകയായിരുന്നു. നയ്ദോർഫ് ജന്മനാടായ പോളണ്ടിനെ 4 ചെസ്സ് ഒളിമ്പ്യാഡുകളിൽ പ്രതിനിധീകരിയ്ക്കുകയുണ്ടായി.[1] 1939 മുതൽ 1947 വരെയുള്ള കാലയളവിൽ ഏറ്റവും മികച്ച വിജയങ്ങൾ നയ്ദോർഫ് കൈവരിയ്ക്കുകയുണ്ടായി.
മിഗ്വൽ നയ്ദോർഫ് Miguel Najdorf | |
---|---|
മുഴുവൻ പേര് | Mendel (Mieczysław) Najdorf |
രാജ്യം | അർജന്റീന |
ജനനം | Grodzisk Mazowiecki, വാഴ്‌സ, പോളണ്ട് | ഏപ്രിൽ 15, 1910
മരണം | ജൂലൈ 4, 1997 Málaga, സ്പെയിൻ | (പ്രായം 87)
സ്ഥാനം | Grandmaster |
ഉയർന്ന റേറ്റിങ് | 2540 (ജൂലൈ 1972) |
സംഭാവനകൾ
തിരുത്തുകസിസിലിയൻ ഡിഫൻസിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓപ്പണിങ്ങ് രീതിയ്ക്ക് ഇദ്ദേഹത്തിന്റെ പേർ നൽകപ്പെട്ടിട്ടുണ്ട് - നയ്ദോർഫ് വേരിയേഷൻ. 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മിഗ്വൽ നയ്ദോർഫ് player profile at ChessGames.com
അവലംബം
തിരുത്തുകMiguel Najdorf എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.