മാൾവ സൽത്തനത്ത്
മധ്യകാലഘട്ടത്തിന്റെ അവസാനകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു ഇസ്ലാമിക സാമ്രാജ്യമായിരുന്നു മാൾവ സൽത്തനത്ത് ( പേർഷ്യൻ: سلطنتِ مالوہ) ( ഉർദു : مالوہ سلطنت). ഇന്നത്തെ മധ്യപ്രദേശും തെക്കുകിഴക്കൻ രാജസ്ഥാനും ഉൾപ്പെട്ടിരുന്ന മാൾവ പ്രദേശത്ത് 1392 മുതൽ 1562 വരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു.
മാൾവ സൽത്തനത്ത് مالوہ سلطنت Mālwā Sālṭanāt | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1392–1561/2 | |||||||||||
![]() Malwa Sultanate in the 1525, with Gondwana tribes as their tributary. | |||||||||||
തലസ്ഥാനം | Dhar (only initially) Mandu | ||||||||||
മതം | Sunni Islam | ||||||||||
ഭരണസമ്പ്രദായം | Sultanate | ||||||||||
Sultan | |||||||||||
• 1392 - 1406 | Dilawar Khan (first) | ||||||||||
• 1555 - 1562 | Baz Bahadur (last) | ||||||||||
History | |||||||||||
• Established | 1392 | ||||||||||
• Disestablished | 1561/2 | ||||||||||
| |||||||||||
Today part of | India |
ചരിത്രംതിരുത്തുക
1392 ൽ ദില്ലി സൽത്തനത്തിലെ ഗവർണറായിരുന്ന ദിലാവർ ഖാൻ ഗുരിയാണ് മാൽവ സൽത്തനത്ത് സ്ഥാപിച്ചത്. എന്നാൽ യഥാർത്ഥത്തിൽ 1401 വരെ ഇതിന് രാജകീയ പദവി ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ധാർ ആയിരുന്നു പുതിയ രാജ്യത്തിന്റെ തലസ്ഥാനം. എന്നാൽ താമസിയാതെ ഇത് മാണ്ടുവിലേക്ക് മാറ്റുകയും ഷാദിയാബാദ് (സന്തോഷത്തിന്റെ നഗരം) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ദിലാവർ ഖാൻ ഗുരിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ആൽപ് ഖാൻ പദവി ഏറ്റെടുത്തു. ദിലാവർ ഖാൻ ഗുരി സ്ഥാപിച്ച ഗുരിദ് രാജവംശത്തിന് വിരാമമിട്ട് മഹ്മൂദ് ഷാ ഒന്നാമൻ 1436 മെയ് 16 ന് രാജാവായി പ്രഖ്യാപിച്ചു. അദ്ദേഹം സ്ഥാപിച്ച ഖാൽജി രാജവംശം 1531 വരെ മാൽവ ഭരിച്ചു. മഹ്മൂദ് ഖൽജി ഒന്നാമന്റെ മൂത്തമകൻ ഗിയാസ്-ഉദ്-ദിൻ അദ്ദേഹത്തിന്റെ പിൻഗാമിയായി. ഗിയാസ്-ഉദ്-ദിന്റെ അവസാന നാളുകൾ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും തമ്മിൽ സിംഹാസനത്തിനായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടു. അതിൽ നസീർ-ഉദ്-ദിൻ അലാവുദ്ദീനെതിരെ വിജയിക്കുകയും 1500 ഒക്ടോബർ 22 ന് അധികാരമേൽക്കുകയും ചെയ്തു, അവസാന ഭരണാധികാരി മഹ്മൂദ് ഷാ രണ്ടാമൻ 1531 മെയ് 25 ന് ഗുജറാത്തിലെ സുൽത്താനായ ബഹാദൂർ ഷായ്‌ക്ക് കീഴടങ്ങി. [1]
1531 - 1537 കാലഘട്ടത്തിൽ രാജ്യം ബഹദൂർ ഷായുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും മുഗൾ ചക്രവർത്തി ഹുമയൂൺ 1535-36 കാലഘട്ടത്തിൽ പിടിച്ചെടുത്ത് ഭരിച്ചു. 1537 ൽ ഖൽജി രാജവംശത്തിലെ ഭരണാധികാരികളുടെ മുൻ ഉദ്യോഗസ്ഥനായിരുന്ന ഖാദിർ ഷാ പഴയ രാജ്യത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിച്ചു. എന്നാൽ 1542 ൽ ഷേർ ഷാ സൂരി അദ്ദേഹത്തെ പരാജയപ്പെടുത്തി രാജ്യം കീഴടക്കുകയും ഷുജാത്ത് ഖാനെ ഗവർണറായി നിയമിക്കുകയും ചെയ്തു.
1561-ൽ, ആദം ഖാൻന്റെയും പീർ മുഹമ്മദ് ഖാന്റെയും നേതൃത്വത്തിലുള്ള അക്ബറിന്റെ മുഗൾ സൈന്യം മാൽവ ആക്രമിച്ചു. 1561 മാർച്ച് 29 ന് സരംഗ്പുർയുദ്ധത്തിൽ ബാസ് ബഹദൂറിനെ പരാജയപ്പെടുത്തുകയും, മുഗളന്മാർ മാൾവ കൈയ്യടക്കുകയും ചെയ്തു. മുഗൾ സാമ്രാജ്യത്തിലെ മാൽവ സുബ (പ്രവിശ്യ) ആയി ഇത് മാറി. അബ്ദുല്ല ഖാൻ ആയിരിന്നു ഉജ്ജൈൻ തലസ്ഥാനമായ പ്രവിശ്യയുടെ ആദ്യത്തെ ഗവർണർ.
കലയും വാസ്തുവിദ്യയുംതിരുത്തുക
മാൽവ പെയിന്റിംഗ്തിരുത്തുക
ശ്രദ്ധേയമായ നിരവധി ചിത്രീകരിച്ച കയ്യെഴുത്തുപ്രതികൾ സൽത്തനത്തിന്റെ കാലഘട്ടത്തിൽ തയ്യാറാക്കിയിരുന്നു. മഹ്മൂദ് ഷാ ഒന്നാമന്റെ ഭരണകാലത്ത് കൽപ്പന സൂത്രത്തിന്റെ (1439) (ഇപ്പോൾ ദില്ലിയിലെ ദേശീയ മ്യൂസിയത്തിൽ) ഒരു ചിത്രീകരിച്ച കൈയെഴുത്തുപ്രതി മണ്ടുവിൽ തയ്യാറാക്കി [2] എന്നാൽ ഏറ്റവും ശ്രദ്ധേയമായത് നിമാത് നാമയുടെ (കലയെക്കുറിച്ചുള്ള ഒരു കൃതി) ഒരു കൈയെഴുത്തുപ്രതിയാണ്.
മാൽവ വാസ്തുവിദ്യതിരുത്തുക
സൽത്തനത്ത് കാലഘട്ടത്തിൽ നിർമ്മിച്ച സ്മാരകങ്ങൾ ഏതാണ്ട് മണ്ടു നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കമൽ മൗല മസ്ജിദ് (സി .1400), ലാൽ മസ്ജിദ് (1405), ദിലാവർ ഖാന്റെ മസ്ജിദ് (സി .1405), മണ്ടുവിലെ മാലിക് മുഗികളുടെ മസ്ജിദ് (1452) എന്നിവയാണ് അവയിൽ പ്രധാനം. [3]
ഭരണാധികാരികൾതിരുത്തുക
ഗുരിദ് / ഗോറിഡ് രാജവംശം (1401–36)തിരുത്തുക
- ദിലാവർ ഖാൻ 1401–1406
- ഹുസം-ഉദ്-ദിൻ ഹോഷാങ് ഷാ 1406–1435
- താജ്-ഉദ്-ദിൻ മുഹമ്മദ് ഷാ I 1435–1436
ഖാൽജി രാജവംശം (1436–1531)തിരുത്തുക
- അല-ഉദ്-ദിൻ മഹ്മൂദ് ഷാ I 1436–1469
- ഗിയാസ്-ഉദ്-ദിൻ ഷാ 1469–1500
- നാസിർ-ഉദ്-ദിൻ ഷാ 1500–1510
- ഷിഹാബ്-ഉദ്-ദിൻ മഹ്മൂദ് ഷാ II 1510–1531
ഇടക്കാല ഭരണംതിരുത്തുക
- ബഹദൂർ ഷാ (ഗുജറാത്തിലെ സുൽത്താൻ) 1531–1537
- ഹുമയൂൺ (മുഗൾ ചക്രവർത്തി) 1535–1540
പിൽക്കാല ഭരണാധികാരികൾതിരുത്തുക
- ഖാദിർ ഷാ 1540–1542
- ഷുജാത്ത് ഖാൻ (ഷേർ ഷാ സൂരിയുടെ ഗവർണർ) 1542–1555
- ബാസ് ബഹാദൂർ 1555–1561
ഇതും കാണുകതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
അവലംബങ്ങൾതിരുത്തുക
- ↑ Majumdar, R.C. (ed.) (2006). The Delhi Sultanate, Mumbai: Bharatiya Vidya Bhavan, pp.173-86
- ↑ Khare, M.D. (ed.) (1981). Malwa through the Ages, Bhopal: the Directorate of Archaeology & Museums, Government of M.P., pp.193-5
- ↑ Majumdar, R.C. (ed.) (2006). The Delhi Sultanate, Mumbai:Bharatiya Vidya Bhavan, pp.702-9