മാർലിൻ ഡീട്രിച്ച്

അമേരിക്കന്‍ ചലചിത്ര നടന്‍

മാർലിൻ ഡീട്രിച്ച് IPA: [maɐˈleːnə ˈdiːtrɪç]; (ഡിസംബർ 27, 1901മെയ് 6, 1992) ജെർമ്മനിയിൽ ജനിച്ച ഒരു നടിയും ഗായികയും രസികയും ആയിരുന്നു.

മാർലിൻ ഡീട്രിച്ച്
ഡീട്രിച്ച് ആൽഫ്രെഡ് ഹിച്ച്‌കോക്കിന്റെ സ്റ്റേജ് ഫ്രൈറ്റ് എന്ന ചലച്ചിത്രത്തിൽ
ജനനം
മേരി മഗ്ദലീൻ ഡീട്രിച്ച്
സജീവ കാലം1919 - 1984
ജീവിതപങ്കാളി(കൾ)റഡോൾഫ് സീബർ (1924-1976)

ഒരു കാബറെ ഗായികയായി തുടങ്ങി, പിന്നീട് പിന്നണി ഗായികയും 1920-കളിൽ ബർ‌ലിൻ, 1930-കളിൽ ഹോളിവുഡ് എന്നിവിടങ്ങളിൽ പ്രശസ്തയായ ചലച്ചിത്ര നടിയും ആയ മെർലിൻ 1940-കളിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധമുന്നണിയിലെ പോരാളികളെ രസിപ്പിച്ചു. പിന്നീട് 1950കൾ മുതൽ 1970-കൾ വരെ ഒരു അന്താരാഷ്ട്ര രംഗ-പ്രദർശന കലാകാരിയും ആയിരുന്നു മാർലിൻ. ഈ നീണ്ട കാലയളവിൽ പതിവായി സ്വയം പുതിയവേഷങ്ങളിൽ ഉടച്ചുവാർത്ത മാർലിൻ ഇരുപതാം നൂറ്റാണ്ടിന്റെ വിനോദസല്ലാപ ചിഹ്നങ്ങളിൽ പ്രശസ്തയാണ്. എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാർലിൻ ഡീട്രിച്ചിന് 9-ആം സ്ഥാനം ആണ് നൽകിയിരിക്കുന്നത്.

കുട്ടിക്കാലം

തിരുത്തുക
 
മാരിലിന്റെയും ആൽഫ്രഡ് ലിയോണിന്റെയും ജന്മസ്ഥലം. "റോട് ഇൻസെൽ" എന്ന സ്ഥലത്ത്
 
ജനിച്ച വീട്

മേരി മഗ്ദലീൻ ഡീട്രിച്ച് എന്നായിരുന്നു മാർലിന്റെ ജനനസമയത്തെ പേര്. ജർമനിയിലെ ബർലിനിൽ ഷോൺബെർഗ് എന്ന സ്ഥലത്തായിരുന്നു ഇവർ ജനിച്ചത്. രണ്ടു പെണ്മക്കളിൽ ഇളയവളായിരുന്ന് മാർലിൻ. ലൂയിസ് എറിക്ക് ഓട്ടോ ഡീട്രിച്ച്, വിൽഹെൽമ എലിസബത്ത് ജോസഫൈൻ എന്നിവരായിരുന്നു മാതാപിതാക്കൾ. ഇവർ 1898 ഡിസംബറിലായിരുന്നു വിവാഹം കഴിച്ചത്. ഡീട്രിച്ചിന്റെ അമ്മയുടേ കുടുംബത്തിന് ക്ലോക്ക് നിർമ്മിക്കുന്ന കമ്പനിയുണ്ടായിരുന്നു. പിതാവ് പോലീസിലെ ലെഫ്റ്റനന്റായിരുന്നു. 1907-ൽ പിതാവ് മരിച്ചു.[1] ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന എഡ്വാർഡ് ഫോൺ ലോഷ് വിൽഹെൽമിനയെ1916-ൽ വിവാഹം കഴിച്ചുവെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിൽ പറ്റിയ പരിക്കുകൾ കാരണം പെട്ടെന്നു തന്നെ മരണമടഞ്ഞു.[2] ഇദ്ദേഹം ഡീട്രിച്ച് കുട്ടികളെ ദത്തെടുക്കാതിരുന്നതിനാൽ ഇവരുടെ പേര് ഡീട്രിച്ച് എന്നുതന്നെ തുടർന്നു. കുടുംബത്തിൽ ഡീട്രിച്ചിനെ ലെന എന്നായിരുന്നു വിളിച്ചിരുന്നത്. 11 വയസ്സുള്ളപ്പോൾ ഡീട്രിച്ച് തന്റെ പേരിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർത്ത് "മാർലീൻ" എന്നാക്ക.

1907–1917 കാലത്ത് ഡീട്രിച്ച് പെൺകുട്ടികൾക്കായുള്ള ആഗസ്റ്റേ-വിക്ടോറിയ സ്കൂളിൽ പഠിച്ചു.[3] അടുത്തവർഷം വിക്ടോറിയ ലൂയിസെ ഷൂളെ എന്ന വിദ്യാലയത്തിൽ നിന്നും ബിരുദം നേടി.[4] പിന്നീട് മാർലിൻ വയലിൻ പഠിച്ചു.[5]വയലിനിസ്റ്റാകണമെന്ന് മാർലിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈത്തണ്ടയ്ക്ക് പറ്റിയ പരിക്കുമൂലം ഈ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു.[6]1922-ൽ നിശ്ശബ്ദസിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ വയലിനിസ്റ്റായി ജോലി ലഭിച്ചുവെങ്കിലും നാലാഴ്ച്ചകൾക്കുശേഷം മാർലിനെ ജോലിയിൽ നിന്ന് പുറത്താക്കി.[7]

ആദ്യകാലം

തിരുത്തുക

1923-ൽ ആയിരുന്നു മാർലിൻ ഡീട്രിച്ച് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. 1929 വരെ ധാരാളം ചലച്ചിത്രങ്ങളിൽ മാർലിൻ അഭിനയിച്ചെങ്കിലും ഒന്നും പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടില്ല. 1929-ൽ അഭിനയിച്ച മാർലിൻ ഡീട്രിച്ചിന്റെ ചിത്രമായ ദ് ബ്ലൂ ഏഞ്ജൽ (1930). (നീല മാലാഖ) എന്ന ചിത്രം അവരുടെ ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായി. ലോല-ലോല എന്ന കാബറെ നർത്തകിയെ ആണ് മാർലിൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതുവരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്റെ വീഴ്ചയ്ക്ക് ഈ കഥാപാത്രം കാരണമാവുന്നു. യു.എഫ്.എ നിർമ്മിച്ച ഈ ചിതം സംവിധാനം ചെയ്തത് ജോസഫ് വോൺ സ്ട്രേൺബർഗ്ഗ് ആണ്. ഡീട്രിച്ചിനെ കണ്ടെത്തി എന്ന് പിന്നീട് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഡീട്രിച്ചിന്റെ ഏറ്റവും പ്രശസ്തമായ ഗാനമായ "ഫാളിങ്ങ് ഇൻ ലവ് എഗെയിൻ" എന്ന ഗാനം ഈ ചലച്ചിത്രത്തിലാണ്.

പുകമൂടിയതും ലോകത്തെക്കൊണ്ട് ക്ഷീണിച്ചതുമായ ശബ്ദമായിരുന്നു ഡീട്രിച്ചിന്റേത്. ഈ ശബ്ദമാധുരി തന്റെ പല ചലച്ചിത്രങ്ങളിലും പിന്നീട് തന്റെ ലോക പ്രദർശന പര്യടനങ്ങളിലും ഡീട്രിച്ച് വളരെ ഭലപ്രദമായി വിനിയോഗിച്ചു. കെന്നെത്ത് ടൈനാൻ വിർജിലിന്റെ ശബ്ദത്തെ "മൂന്നാം തലം" (തേഡ് ഡൈമെൻഷൻ) എന്ന് വിശേഷിപ്പിച്ചു. ഏണസ്റ്റ് ഹെമിങ്‌വേയുടെ അഭിപ്രായത്തിൽ "ഡീട്രിച്ചിന് തന്റെ ശബ്ദമല്ലാതെ മറ്റൊന്നുമില്ലായിരുന്നെങ്കിൽ, അതുകൊണ്ട് അവർക്ക് നിങ്ങളുടെ ഹൃദയത്തെ പിളർക്കാൻ സാധിക്കും".[8]

  1. Bach, Steven. Marlene Dietrich: Life and Legend. University of Minnesota Press, 2011, p. 19
  2. Born as Maria Magdalena, not Marie Magdalene, according to Dietrich's biography by her daughter, Maria Riva titled Marlene Dietrich, ISBN 0-394-58692-1; however Dietrich's bio by Charlotte Chandler, Marlene, 2011, ISBN 978-1-4391-8835-4, cites "Marie Magdalene" as her birth name, on page 12
  3. Bach 1992, p. 20.
  4. Bach 1992, p. 26.
  5. Bach 1992, p. 32.
  6. Bach 1992, p. 39.
  7. Bach 1992, p. 42.
  8. "Ernest Hemingway's Letters to Actress Marlene Dietrich to be Made Available for the First Time by JFK Library". Archived from the original on 2007-06-30. Retrieved 2007-05-18.

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർലിൻ_ഡീട്രിച്ച്&oldid=3980910" എന്ന താളിൽനിന്ന് ശേഖരിച്ചത്