കാബറെ
മദാലസ നൃത്തമാണ് കാബറെ. ഫ്രാൻസിലാണ് ഇതിന്റെ ആരംഭം. ആഫ്രിക്കൻ - അമേരിക്കൻ ആദിവാസികളുടെ `ബെല്ലി' ,നൃത്തത്തിൽ നിന്നു രൂപം കൊണ്ടു. പിന്നീട് യൂറോപ്പൊട്ടാകെ പ്രചരിച്ചു. ഹോട്ടലുകളിലും നിശാശാലകളിലും പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഹാളുകളിൽ അര വെളിച്ചത്തിൽ നടത്തപ്പെടുന്നു. ഡ്രം, ബോംഗോസ്, കോംഗോ ഡ്രം, കെറ്റിൽ ഡ്രം, ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളുടെ മേളത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവർ കാണികളെ പ്രലോഭിപ്പിക്കും. ഏതാണ്ട് അർദ്ധനഗ്നരായി നൃത്തം തുടങ്ങി ക്രമേണ പൂർണ്ണനഗ്നരാകുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട് . ഇന്ത്യയിലും കാബറെ പ്രചരിച്ചിട്ടുണ്ട് .