മാൻഡൻ അമേരിക്കൻ ഇന്ത്യൻ ജനത
വടക്കൻ ഡെക്കോട്ടയിൽ നിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ (റെഡ് ഇന്ത്യൻ) വർഗ്ഗക്കാരാണ് മാൻഡൻ ഇന്ത്യൻസ്. പകുതിയിലധികം മാൻഡൻ ഇന്ത്യൻസും അവരുടെ റിസർവേഷൻറെയുള്ളിലും ബാക്കിയുള്ളവർ ഐക്യനാടുകളുടെ ചുറ്റുപാടുമുള്ള വിവിധ മേഖലകളിലും കാനഡയിലുമായി വസിക്കുന്നു.
Total population | |
---|---|
1,171 (2010)[1] | |
Regions with significant populations | |
United States ( North Dakota) | |
Languages | |
Mandan, Hidatsa, English | |
Religion | |
Mandan | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Hidatsa, Arikara |
ചരിത്രപരമായി മാൻഡൻ ഇന്ത്യൻസ് മിസൌറി നദിയ്ക്കും അതിൻറെ പോഷനദികളായ ഹാർട്ട് നദിയ്ക്കും ക്നൈഫ് നദിയ്ക്കും സമാന്തരമായിക്കിടക്കുന്ന പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. ഈ പ്രദേശങ്ങൾ ഇന്നത്തെ വടക്ക്, തെക്ക് ഡെക്കോട്ടയിലുൾപ്പെട്ടിരിക്കുന്നു. ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിച്ച് കാർഷികവൃത്തിയിലധിഷ്ടിതമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. മാൻഡൻ വർഗ്ഗക്കാർ സിയുവാന‍്‍ (Siouan) ഭാക്ഷയായിരുന്നു സംസാരിച്ചിരുന്നത്.
ജനസംഖ്യ
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടിൽ മാൻഡൻ വർഗ്ഗക്കാരുടെ എണ്ണം ഏകദേശം 3,600 ആയിരുന്നതായി കണക്കാക്കുന്നു.[3] 1836 ൽ 1,600 ആയിരുന്ന അവരുടെ സംഖ്യ 1838 ആയപ്പോഴെയ്ക്കും വെറും 125 ആയി മാറിയിരുന്നു. 1990 കളിൽ മൂന്ന് ഉപവർഗ്ഗങ്ങളിലായി 6,000 ജനങ്ങളുണ്ടെന്നു കണ്ടെത്തി.[3] 2010 ലെ സെൻസസിൽ മാൻഡൻ വംശപരമ്പരയിൽപ്പെട്ട 1,171 പേരുള്ളതായി കണ്ടെത്തി. ഇവരിൽ യഥാർത്ഥ വംശപരമ്പരയിലുള്ളവർ 365 ഉം 806 പേർ ഭാഗികമായി മാൻഡൻ വംശത്തിൽപ്പെട്ടവരുമായിരുന്നു.
അവലംബം
തിരുത്തുക- ↑ "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). www.census.gov. Retrieved 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ Ewers, John C.: "Early White Influence Upon Plains Indian Painting: George Catlin and Karl Bodmer Among the Mandans, 1832-34". Indian Life on the Upper Missouri. Norman and London, 1988, pp. 98-109, quote p. 106.
- ↑ 3.0 3.1 Pritzker 335