മുംബൈയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ വടക്കുകിഴക്കായി മാഹുലിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് മാഹുലി കോട്ട. താനെ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്.

മാഹുലി കോട്ട
മാഹുലി, മഹാരാഷ്ട്ര
മാഹുലി കോട്ട
തരം കോട്ട
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by അഹമ്മദ്‌നഗർ സുൽത്താനത്ത്, പോർച്ചുഗീസ്, മറാഠാ, ഈസ്റ്റ് ഇന്ത്യ കമ്പനി
Open to
the public
അതെ
Condition നാശോന്മുഖം
Site history
നിർമ്മിച്ചത് മുഗൾ
Materials കരിങ്കല്ല്
Height 858 മീ (2,815 അടി) ASL
മഹാദർവാജ
മഹാദർവാജക്ക് സമീപമുള്ള ശരഭത്തിന്റെ ശിൽപ്പം

പ്രത്യേകതകൾ

തിരുത്തുക

ട്രക്കിങ്ങിനും റോക്ക് ക്ലൈംബിംഗിനും താല്പര്യമുള്ളവർ സമുദ്രനിരപ്പിൽ നിന്ന് 2815 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാഹുലി കോട്ട സന്ദർശിക്കാറുണ്ട്.[1] വസീർ, വിഷ്ണു എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊടുമുടികളുടെ സാമീപ്യവും ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടെ മുകളിലായി മേൽക്കൂരയോ ചുറ്റുമതിലോ ഇല്ലാത്ത ഒരു ചെറിയ ശിവക്ഷേത്രവും പുറമേ, മുകളിൽ ഒരു ചെറിയ ജലസംഭരണിയും ഉണ്ട്. ഇവിടെയുള്ള മൂന്ന് ഗുഹകളിൽ വലുത് ചിലപ്പോൾ സഞ്ചാരികൾ രാത്രി തങ്ങുന്നതിനായി ഉപയോഗിക്കാറുണ്ട്. മാഹുലി കോട്ടയിൽ 'മഹാദർവാജ' എന്നറിയപ്പെടുന്ന ഒരു കമാനമുണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ കമാനത്തിൻ്റെ താഴികക്കുടം ഇപ്പോൾ തകർന്ന നിലയിലാണ്.[2]

താനെ ജില്ലയിൽ ഷഹാപ്പൂർ താലൂക്കിലാണ് മാഹുലി കോട്ട സ്ഥിതി ചെയ്യുന്നത്.[3] മാഹുലിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അസൻഗാവ് ആണ്. ഇവിടെ നിന്നും മാഹുലി ഗ്രാമത്തിലേക്ക് 7 കിലോമീറ്റർ ദൂരമുണ്ട്.

ചരിത്രം

തിരുത്തുക

1635-36-ൽ ഷഹാജി ഭോസ്‌ലെ - മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ പിതാവ് - ജിജാബായിക്കും ശിവാജിക്കുമൊപ്പം മാഹുലിയിലേക്ക് താമസം മാറി. മുഗൾ സൈനിക നേതാവായ ഖാൻ ജമാൻ മാഹുലി കോട്ട ആക്രമിച്ചപ്പോൾ, ഷാഹാജി പോർച്ചുഗീസുകാരോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും അവർ വിസമ്മതിച്ചു. തുടർന്ന് ഷാഹാജി കീഴടങ്ങുകയും ചെയ്തു.

പിൽക്കാലത്ത്, 1658 ജനുവരി 8 ന്, ശിവാജി മുഗളരിൽ നിന്ന് ഈ കോട്ട പിടിച്ചെടുത്തു. എന്നാൽ 1661 ൽ ഇത് നഷ്ടപ്പെട്ടു. പിന്നീട് വീണ്ടും അത് തിരികെ നേടി. 1665-ലെ പുരന്ദർ ഉടമ്പടി അനുസരിച്ച് മറാഠകൾക്ക് ഈ കോട്ടകൾ തിരികെ നൽകേണ്ടതായി വന്നു. മുഗൾ സർദാർ മനോഹർദാസ് ഗൗഡായിരുന്നു ഈ കാലഘട്ടത്തിൽ മാഹുലി കോട്ടയുടെ അധിപൻ. അദ്ദേഹം ഈ കോട്ടയിൽ നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി. 1670 ഫെബ്രുവരിയിൽ ശിവാജി മഹുലിയെ കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ആയിരക്കണക്കിന് മറാഠാ പോരാളികൾ ഈ യുദ്ധത്തിൽ മുഗളരാൽ കൊല്ലപ്പെട്ടു. ഇതിൽ മിക്കവരും സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവർ തന്നെയായിരുന്നു. ഈ പോരാട്ടത്തിൽ കൊല്ലപ്പെട്ട തന്റെ കദം സർദാറിനെ ശിവാജി "നമ്മുടെ തങ്കം" എന്നു വിശേഷിപ്പിച്ചു. അദ്ദേഹം ഈ കുടുംബത്തിന് സോനാരെ എന്ന കുടുംബപ്പേര് നൽകി.

പോരാട്ടത്തിൽ വിജയിച്ചുവെങ്കിലും മനോഹർദാസ് ഗൗഡ് വൈകാതെ തൻ്റെ സ്ഥാനം ഉപേക്ഷിച്ചു. കോട്ടയുടെ ചുമതല അൽവീർദി ബേഗിനു നൽകി. 1670 ജൂൺ 16 ന് മോർപന്ത് ത്രയംബക് പിംഗ്ലെ മാഹുലി കീഴടക്കി. മാഹുലി, ഭണ്ഡാർഗഡ്, പളസ്ഗഡ് എന്നിവ മറാഠാ സാമ്രാജ്യത്തിന്റെ ഭാഗമായി. 1817 വരെ ഈ കോട്ട മറാഠാ സാമ്രാജ്യത്തിന്റെ ഉടമസ്ഥതയിലായിരുന്നു. അതിനു ശേഷം മാഹുലി ബ്രിട്ടീഷ് രാജിന്റെ നിയന്ത്രണത്തിലായി.

പുനരുദ്ധാരണം

തിരുത്തുക

തൻസ വന്യജീവി സങ്കേതത്തിൻ്റെ പരിധിയിലാണ് മാഹുലി കോട്ട വരുന്ന പ്രദേശം ഉൾപ്പെടുന്നത്. ഉത്തരവാദിത്തമുള്ള ഇക്കോടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംയുക്ത വന പരിപാലന ഭരണകൂടത്തിന് കീഴിൽ അടുത്തിടെ 'മാഹുലി ഗഡ് ഇക്കോ ഡെവലപ്‌മെൻ്റ് കമ്മിറ്റി' രൂപീകരിച്ചു. ഇത് ആവാസവ്യവസ്ഥയുടെ വികസനവും സംരക്ഷണവും അതോടൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും കൈകാര്യം ചെയ്യും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്ത് മാഹുലി കോട്ട പുനഃസ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കോടൂറിസവും കോട്ട പുനരുദ്ധാരണ പദ്ധതിയും 2015-ൽ തയ്യാറാക്കപ്പെട്ടു. നാഗ്പൂർ ഫോറസ്റ്റ് ആസ്ഥാനം ഇതിന് അംഗീകാരവും നൽകി.

  1. https://www.hindustantimes.com/cities/mumbai-news/trekker-who-fell-300-feet-down-valley-near-mahuli-fort-rescued-after-22-hours-101715281250959.html
  2. "List of the protected monuments of Mumbai Circle district-wise" (PDF). Archived from the original on 6 June 2013.{{cite web}}: CS1 maint: unfit URL (link)
  3. https://timesofindia.indiatimes.com/city/thane/youth-injured-while-trekking-at-mauli-fort-in-thane/articleshow/109997749.cms

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാഹുലി_കോട്ട&oldid=4117905" എന്ന താളിൽനിന്ന് ശേഖരിച്ചത്