എസ്. കൊന്നനാട്ട്
എസ്. കൊന്നനാട്ട് എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന കലാസംവിധായകനായിരുന്നു. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2003ൽ പി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത ‘സൗദാമിനി’എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്.[1] 500 ൽ അധികം മലയാള ചിത്രങ്ങൾക്ക് അദ്ദേഹം കലാസംവിധാനം ചെയ്തിട്ടുണ്ട്.[2]
എസ്. കൊന്നനാട്ട് | |
---|---|
![]() | |
ജനനം | 1925 |
മരണം | 2013 ജൂൺ 16 |
അന്ത്യ വിശ്രമം | പോരൂർ, ചെന്നൈ തമിഴ്നാട്, ![]() |
മറ്റ് പേരുകൾ | സ്വാമിനാഥൻ |
തൊഴിൽ | ചലച്ചിത്ര കലാസംവിധായകൻ ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1961 - 2003 |
ജീവിതപങ്കാളി(കൾ) | കനകം |
കുട്ടികൾ | ശ്രീകാന്ത് വിചിത്ര |
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ മാമുക്കോയയും അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച മാമുക്കോയ 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത മുടിയനായ പുത്രൻ (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ ചെന്നൈ പോരൂരിലുള്ള സ്വവസതിയിൽ അന്തരിച്ചു. [3]