ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളിലൊന്നാണ് മഹിള. 1922 ൽ ചെങ്ങന്നൂരിൽ നിന്നു ബി. ഭഗീരഥിയമ്മ പ്രസാധകയായി പുറത്തിറക്കിയ ‘മഹിള’ സ്ത്രീപക്ഷ പ്രാമുഖ്യമുള്ള തായിരുന്നു. ഏതാണ്ട് 20 വർഷം പുറത്തിറങ്ങിയ മഹിള, സ്ത്രീ ഉന്നമനത്തിനായി നിലകൊള്ളുകയും ശക്തമായി വാദിക്കുകയും ചെയ്തു. അക്കാലത്തെ മലയാള മാസികകളിൽ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരണം തുടർന്നതും മഹിളയാണ്.

മഹിള
ഗണംവനിതാ മാസിക
രാജ്യം ഇന്ത്യ
ഭാഷമലയാളം,

ചെങ്ങന്നൂർ മഹിളാലയത്തിന്റെ ആഭിമുഖ്യത്തിൽ 1921 ജനുവരിയിൽ ആരംഭിച്ച മഹിള ഇരുപത് വർഷത്തോളം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്തെ എ.ആർ.വി പ്രസ്സിലും പിന്നീട് തിരുവല്ല നാഷണൽ പ്രിന്റിംഗ് പ്രസിലുമായിരുന്നു അച്ചടി. മഹാറാണി സേതു പാർവ്വതിഭായിയുടെ പ്രോത്സാഹനത്തിലായിരുന്നു പ്രസിദ്ധീകരണം. ബി. ഭഗീരഥിയമ്മയോടൊപ്പം പിന്നീട് പി. ശ്രീധരൻ പിള്ളയും പ്രസാധനത്തിൽ പങ്കാളിയായി. സർദാർ കെ.എം. പണിക്കർ, പന്തളം കേരള വർമ്മ, ഉള്ളൂർ, പുത്തേഴത്ത് രാമൻ മേനോൻ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, ബി. കല്യാണിയമ്മ തുടങ്ങി നിരവധി പ്രസിദ്ധരായിരുന്നു മഹിളയുടെ എഴുത്തുകാർ. [1]

  1. https://www.manoramaonline.com/women/women-news/2018/03/09/news-paper-for-women.html

പുറം കണ്ണികൾ

തിരുത്തുക
  • 10 ജൂലൈ 1926 ലക്കം
"https://ml.wikipedia.org/w/index.php?title=മഹിള_(ആനുകാലികം)&oldid=3520763" എന്ന താളിൽനിന്ന് ശേഖരിച്ചത്