മഹാരാജ് മാനനഷ്ടക്കേസ്
ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ 1862-ൽ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലിബൽ കേസ്. പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച്[1] വാർത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും[2] ലേഖനമെഴുതിയ കർസൻ ദാസ് മുൾജിക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് ആണ് കേസ് നൽകിയത്. കർസൻ ദാസ് മുൾജി തന്റെ പത്രമായ സത്യപ്രകാശിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ വല്ലഭാചാര്യരെയും, പുഷ്ടിമാർഗ് വിഭാഗത്തെയും അപകീർത്തിപ്പെടുത്തി എന്നായിരുന്നു കേസിന്റെ ഉള്ളടക്കം. അൻപതിനായിരം രൂപയാണ് നഷ്ടപരിഹാരമായി മഹാരാജ് ആവശ്യപ്പെട്ടത്.
ചരൺസേവ പോലുള്ള വിവാദപരമായ പരമ്പരാഗത സാമൂഹിക സമ്പ്രദായങ്ങൾക്കെതിരായ കർസൻ ദാസിന്റെ സംഭാവനകൾ ഇതോടെ ശ്രദ്ധിക്കപ്പെടുകയും ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്തു[3][4][5][6].
പശ്ചാത്തലം
തിരുത്തുകസത്യപ്രകാശ് എന്ന പത്രത്തിൽ ഹിന്ദുവോനോ അസ്‌ലി ധർമ അനേ അത്യാർ നാ പഖന്തി മതോ (ഹിന്ദുക്കളുടെ യഥാർത്ഥ മതവും നിലവിലെ കപടവും വ്യാജവുമായ വാദങ്ങളും) എന്ന പേരിലായി എഴുതപ്പെട്ട ലേഖനപരമ്പര തങ്ങളുടെ മാനനഷ്ടത്തിന് കാരണമായി എന്ന് വാദിച്ച് യദുനാഥ് ബ്രിജ്രതൻജി മഹാരാജ് എന്ന മഠാധിപതിയാണ് കോടതിയെ സമീപിച്ചത്. ലേഖനമെഴുതിയ പരിഷ്കർത്താവും പത്രപ്രവർത്തകനുമായ കർസൻ ദാസ് മുൾജിക്കെതിരായാണ് കേസ് വന്നത്. വല്ലഭ സമ്പ്രദായം, പുഷ്ടിമാർഗ്ഗ് എന്നൊക്കെ അറിയപ്പെട്ട ആചാരങ്ങളുടെ മറവിൽ നടന്നുവന്ന ലൈംഗികചൂഷണങ്ങൾക്കെതിരായിരുന്നു ലേഖനങ്ങൾ. അനുയായികൾക്കിടയിലെ വനിതകളെയും പെൺകുട്ടികളേയും മഠാധിപതി ചൂഷണം ചെയ്യുകയും ഭക്തിയുടെ പ്രകടനമായി തങ്ങളുടെ ഭാര്യമാരെ അദ്ദേഹത്തിനായി സമർപ്പിക്കണമെന്നുമായിരുന്നു ആചാരം എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം[7][8].
പതിനാറാം നൂറ്റാണ്ടിൽ വല്ലഭാചാര്യർ സ്ഥാപിച്ച പുഷ്ടിമാർഗ്ഗ് വിഭാഗം ശ്രീകൃഷ്ണനെയാണ് പരമോന്നത ദൈവമായി ആരാധിച്ചുവന്നത്. വല്ലഭാചാര്യയുടെ പിൻഗാമികളായ മഹാരാജ് എന്ന പദവിയുള്ള മഠാധിപതിയാണ് പരമ്പരാഗതമായി ഇവരുടെ നേതൃത്വം വഹിക്കുന്നത്. വല്ലഭാചാര്യർക്കും പിൻഗാമികൾക്കും അർദ്ധദിവ്യത്വം ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഭക്തർക്ക് ശ്രീകൃഷ്ണന്റെ സാന്നിധ്യം നൽകാൻ ഇവർക്ക് സാധിക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്[9][10].
ഗുജറാത്ത്, കത്തിയവാഡ്, കച്ച്, മധ്യേന്ത്യ എന്നിവിടങ്ങളിലെ കച്ചവടക്കാർ, ധനവിനിമയക്കാർ, കൃഷിക്കാർ ഉൾപ്പെടെയുള്ള പുഷ്ടിമാർഗ്ഗ് അനുയായികൾ ഭാട്ടിയ, ലോഹാന, ബനിയ ജാതികളിൽ നിന്നുള്ളവരായിരുന്നു[11]. പടിഞ്ഞാറൻ ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ ബോംബെയിലേക്ക് കുടിയേറിയ[12] പുഷ്ടിമാർഗ്ഗ് അനുയായികൾ വളരെ പെട്ടെന്നുതന്നെ വ്യാപാരമേഖലയിൽ വിഖ്യാതരായി മാറി[13].
അവലംബം
തിരുത്തുക- ↑ Shodhan, A. (1997). "Women in the Maharaj libel case: a re-examination". Indian Journal of Gender Studies. 4 (2): 123–39. doi:10.1177/097152159700400201. PMID 12321343.
- ↑ Thakkar, Usha (4 January 1997). "Puppets on the Periphery-Women and Social Reform in 19th Century Gujarati Society". Economic and Political Weekly. 32 (1–2). Mumbai: 46–52. ISSN 0012-9976. Archived from the original on 2018-12-01. Retrieved 2021-11-20.(subscription required)
- ↑ "More controversy brews after stay order on movie 'Maharaj'".
- ↑ "'Maharaj' review: A royal slog".
- ↑ "Maharaj movie review: Junaid Khan and his debut are both strictly passable".
- ↑ "As 'Maharaj' is stayed, issue of freedom of expression raised in 1862 libel case returns to life".
- ↑ Shodhan, A. (1997). "Women in the Maharaj libel case: a re-examination". Indian Journal of Gender Studies. 4 (2): 123–39. doi:10.1177/097152159700400201. PMID 12321343.
- ↑ Patel, Dhawal; Goswami, Maitri; Sharma, Utkarsha; Shirodariya, Umang; Bhatt, Ami; Mehrishi, Pratyush; Goswami, Sharad (2021-04-21). Doctrines of Pushtibhaktimarga: A True representation of the views of Sri Vallabhacharya: In the context of Maharaj Libel Case (in ഹിന്ദി). Shree Vallabhacharya Trust, Mandvi - Kutch. ISBN 978-93-82786-37-5.
- ↑ Barz, Richard (2018). "Vallabha Sampradāya/Puṣṭimārga". In Jacobsen, Knut A.; Basu, Helene; Malinar, Angelika; Narayanan, Vasudha (eds.). Brill's Encyclopedia of Hinduism Online. Brill.
- ↑ Saha 2004, പുറം. 255.
- ↑ Thakkar 1997, പുറം. 48.
- ↑ Saha 2004, പുറം. 269.
- ↑ Saha 2004, പുറം. 258-279.