കർസൻ ദാസ് മുൾജി
പത്തൊൻപതാം നൂറ്റാണ്ടിൽ ഗുജറാത്തിലെ ഒരു എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു ഇന്ത്യൻ ലൂദർ എന്ന വിശേഷിപ്പിക്കപ്പെട്ട[2] കർസൻ ദാസ് മുൾജി (25 ജൂലൈ 1832 – 28 ഓഗസ്റ്റ് 1871/1875)[1]. 1911-ലെ ബ്രിട്ടാനിക്ക വിജ്ഞാനകോശപ്രകാരം അദ്ദേഹത്തിന്റെ മരണം 1875-ലാണ്. 1874-ൽ കത്തിയവാറിലെ ഒരു സംസ്ഥാനത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടു എന്ന രേഖകൾ ഇതിനെ സാധൂകരിക്കുന്നതായി കാണപ്പെടുന്നു.
കർസൻ ദാസ് മുൾജി | |
---|---|
ജനനം | ഗുജറാത്തിലെ മഹുവ | 25 ജൂലൈ 1832
മരണം | 28 ഓഗസ്റ്റ് 1871[1] | (പ്രായം 39)
ജീവിതരേഖ
തിരുത്തുകകച്ചവടക്കാരായ കാപൽ ജാതിയിലെ ഒരു കുടുംബത്തിലാണ് കർസൻ ദാസ് ജനിക്കുന്നത്. വിധവാവിവാഹത്തെ അനുകൂലിക്കുന്ന നിലപാടുകളുടെ പേരിൽ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സ്കൂൾ അധ്യാപകനായി തന്റെ ഉദ്യോഗമാരംഭിച്ചു. ഗുജറാത്തി ഭാഷയിൽ സത്യപ്രകാശ് എന്ന വാരിക അദ്ദേഹം ആരംഭിച്ചു. അധികാരികളുടെയും പുരോഹിതന്മാരുടെയും അധാർമ്മികതകളെ കടന്നാക്രമിച്ചുവന്ന അദ്ദേഹത്തിന്റെ എഴുത്തുകൾ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. 1862-ൽ അദ്ദേഹത്തിനെതിരായ പ്രസിദ്ധമായ മഹാരാജ അപകീർത്തിക്കേസിൽ കർസൻ ദാസ് വിജയം നേടി.[1] പരുത്തിക്കച്ചവടവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലേക്ക് നടത്തിയ സന്ദർശനം ഫലപ്രദമാവാതിരുന്നതിനെ തുടർന്ന് ജാതിഭ്രഷ്ടനാക്കപ്പെട്ട (കടൽ കടന്ന് യാത്ര ചെയ്തതിന്) അദ്ദേഹം ഒരു പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായി അല്പകാലം പ്രവർത്തിച്ചു[1]. 1875-ൽ മുൾജി അന്തരിച്ചു. 1871-ലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്[3][4].
ഉത്തം കപോൽ കർസൻ ദാസ് മുൾജി ചരിത്ര (1877) എന്നപേരിൽ ഗുജറാത്തി ഭാഷയിൽ ജീവചരിത്രം എഴുതപ്പെട്ടിട്ടുണ്ട്. 1935-ൽ എഴുതപ്പെട്ട കർസൻ ദാസ് മുൾജി-എ ബയോഗ്രഫിക്കൽ സ്റ്റഡി എന്ന ഗ്രന്ഥവും ഇദ്ദേഹത്തെ കുറിച്ച് നിലവിലുണ്ട്[5]. 2024-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ മഹാരാജ് എന്ന ചലചിത്രം, കർസൻ ദാസിന്റെ ജീവിതത്തെ അവലംബിച്ചുള്ളതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 18 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 960. .
- ↑ Kumar, Anu (9 September 2017). "The Long History of Priestly Debauchery". Economic and Political Weekly. 52 (36). Mumbai: 79–80. eISSN 2349-8846. ISSN 0012-9976. JSTOR 26697565.(subscription required)
- ↑ Scott, J. Barton (2015-03-01). "Luther in the Tropics: Karsandas Mulji and the Colonial "Reformation" of Hinduism". Journal of the American Academy of Religion. 83 (1): 181–209. doi:10.1093/jaarel/lfu114. ISSN 0002-7189.
- ↑ Murali Ranganathan, ed. (1 February 2009). Govind Narayan's Mumbai: An Urban Biography from 1863. London: Anthem Press. p. 344. ISBN 978-0-85728-689-5.