മലിഷ്യസ് സോഫ്റ്റ്വെയർ റിമൂവബിൾ ടൂൾ

മൈക്രോസോഫ്റ്റ് വിൻഡോസ് മലിഷ്യസ് സോഫ്റ്റ്വെയർ റിമൂവൽ ടൂൾ (MSRT) എന്നത് വിനാശകാരികളായ സോഫ്റ്റ്വെയർ നീക്കം ചെയ്യാനുള്ള സൗജന്യ( ഫ്രീവെയർ) സംവിധാനമാണ്. ഇത് സെക്കൻഡ്-ഒപ്പീനിയൻ മാൽവെയർ സ്കാനർ, എന്ന വിഭാഗത്തിൽ പെടുന്നു. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് അപ്ഡേറ്റ്ഡൗൺലോഡ് ചെയ്യുകയും ഓരോ മാസവും വിൻഡോസ് കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. മുൻകൂറായി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയറിൽ നിന്ന് സ്വതന്ത്രമായാണ് ഇത് പ്രവർത്തിക്കുന്നത്. 2005 ജനുവരി 13-ന് ആദ്യം പുറത്തിറങ്ങി,[2] എംഎസ്ആർടി(MSRT) മാൽവെയറിനെതിരെ തത്സമയ പരിരക്ഷ നൽകുന്നില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപദ്രവകാരികളായ മലിഷ്യസ് സോഫ്റ്റ്വയർ ഉണ്ടോ എന്ന് തിരഞ്ഞുനോക്കുകയും, അതിനെ കണ്ടെത്തിയാൽ അതിൽ നിന്ന് മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്ന മൈക്രോസോഫ്റ്റിൽ നിന്നുള്ള ഒരു കമ്പ്യൂട്ടർ ടൂളാണിത്. നിങ്ങൾക്ക് ഇത് എല്ലാ മാസവും ഉപയോഗിക്കാം, അല്ലെങ്കിൽ മൈക്രോസോഫ്റ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.[3][1][4]

മലിഷ്യസ് സോഫ്റ്റ്വെയർ റിമൂവബിൾ ടൂൾ
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്13 ജനുവരി 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-01-13)
Stable release
5.118 / 10 ഒക്ടോബർ 2023; 12 മാസങ്ങൾക്ക് മുമ്പ് (2023-10-10)[1]
ഓപ്പറേറ്റിങ് സിസ്റ്റംWindows 7 and later
വലുപ്പം57.7 MB
ലഭ്യമായ ഭാഷകൾEnglish, Portuguese, Arabic, Chinese, Czech, Danish, Dutch, Finnish, French, German, Greek, Hebrew, Hungarian, Italian, Japanese, Korean, Norwegian, Polish, Portuguese, Russian, Spanish, Swedish and Turkish
തരംOn-demand scanner
അനുമതിപത്രംFreeware
വെബ്‌സൈറ്റ്support.microsoft.com/en-us/help/890830/

2005 ജനുവരി 13 മുതൽ, മൈക്രോസോഫ്റ്റ് വിൻഡോസ് അപ്‌ഡേറ്റ് വഴി എല്ലാ മാസവും എല്ലാ രണ്ടാമത്തെ ചൊവ്വാഴ്ചയും (സാധാരണയായി "ചൊവ്വാഴ്ചതോറുമുള്ള പാച്ച്" എന്ന് വിളിക്കുന്നു) അപ്‌ഡേറ്റ് ചെയ്‌ത സോഫ്റ്റ്വയർ പുറത്തിറക്കുന്നു[2], ആ സമയത്ത് അത് പശ്ചാത്തലത്തിൽ ഒരു തവണ യാന്ത്രികമായി പ്രവർത്തിക്കുകയും മലിഷ്യസ് സോഫ്‌റ്റ്‌വെയർ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഈ ടൂൾ ഒരു സ്റ്റാൻഡ്എലോൺ ഡൗൺലോഡായും ലഭ്യമാണ്.[1]

വിൻഡോസ് 2000-നുള്ള പിന്തുണ 2010 ജൂലൈ 13-ന് അവസാനിച്ചതിനാൽ, വിൻഡോസ് 2000 ഉപയോക്താക്കൾക്ക് വിൻഡോസ് അപ്‌ഡേറ്റ് വഴി ടൂൾ വിതരണം ചെയ്യുന്നത് മൈക്രോസോഫ്റ്റ് നിർത്തി. വിൻഡോസ് 2000-ൽ പ്രവർത്തിക്കാൻ കഴിയുന്ന ടൂളിന്റെ അവസാന പതിപ്പ് 4.20 ആയിരുന്നു, ഇത് 2013 മെയ് 14-ന് പുറത്തിറങ്ങി. 2013 ജൂൺ 11-ന് പുറത്തിറങ്ങിയ പതിപ്പ് 5.1-ൽ തുടങ്ങി, വിൻഡോസ് 2000-നുള്ള പിന്തുണ പൂർണ്ണമായും ഉപേക്ഷിച്ചു. വിൻഡോസ് എക്സ്പിയ്ക്കുള്ള പിന്തുണ 2014 ഏപ്രിൽ 8-ന് അവസാനിച്ചെങ്കിലും, മാൽവെയർ നീക്കംചെയ്യൽ ഉപകരണത്തിന്റെ വിൻഡോസ് എക്സ്പി പതിപ്പിനായുള്ള അപ്‌ഡേറ്റുകൾ 2016 ഓഗസ്റ്റ് വരെ നൽകും; അതിന്റെ പതിപ്പ് 5.39 ആണ്. വിൻഡോസ് വിസ്തയിൽ ലഭ്യമായ എംഎസ്ആർടി(MSRT)-യുടെ ഏറ്റവും പുതിയ പതിപ്പ് 5.47 ആണ്, 2017 ഏപ്രിൽ 11-ന് പുറത്തിറങ്ങി.

2020-ൽ വിൻഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പൊതുവായ പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചെങ്കിലും, വിൻഡോസ് 7 ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് വിൻഡോസ് അപ്‌ഡേറ്റ് ഡെലിവറി മെക്കാനിസം വഴി അപ്‌ഡേറ്റുകൾ ഇപ്പോഴും നൽകുന്നു.[5]

ഓപ്പറേഷൻ

തിരുത്തുക

സ്റ്റാർട്ട് മെനുവിൽ എംഎസ്ആർടി ഒരു ഷോർട്ട്കട്ട് ഇൻസ്റ്റാൾ ചെയ്യുന്നില്ല. അതിനാൽ, ഉപയോക്താക്കൾ %windir%\system32\mrt.exe സ്വമേധയാ എക്സിക്യൂട്ട് ചെയ്യണം. ടൂൾ അതിന്റെ ഫലങ്ങൾ %windir%\debug\mrt.log-ൽ സ്ഥിതി ചെയ്യുന്ന ഒരു ലോഗ് ഫയലിൽ രേഖപ്പെടുത്തുന്നു.[3]

ഇത്തരത്തിൽ കണ്ടെത്തിയ ഏതെങ്കിലും ഇൻഫെക്ഷനെക്കുറിച്ചുള്ള അനോമൈസ്ഡ് ഡാറ്റ ഈ ടൂൾ മൈക്രോസോഫ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യുന്നു.[3]എംഎസ്ആർടിയുടെ യൂള(EULA) ഈ റിപ്പോർട്ടിംഗിനെപറ്റി വെളിപ്പെടുത്തുകയും അത് എങ്ങനെ പ്രവർത്തനരഹിതമാക്കാമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.[6]

2006 ജൂണിലെ മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ, 2005 ജനുവരിയിൽ[2]പുറത്തിറങ്ങിയതിന് ശേഷം 5.7 ദശലക്ഷം 270 ദശലക്ഷം യുണീക് വിൻഡോസ് കമ്പ്യൂട്ടറുകളിൽ നിന്ന് 16 ദശലക്ഷം മാൽവെയറുകൾ ഈ ഉപകരണം നീക്കം ചെയ്തതായി കമ്പനി അവകാശപ്പെട്ടു. ശരാശരി നിലവാരത്തിലുള്ള ഈ ഉപകരണം അത് പ്രവർത്തിക്കുന്ന ഓരോ 311 കമ്പ്യൂട്ടറുകളിലും ഒന്നിൽ നിന്ന് മാൽവെയർ നീക്കം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2009 മെയ് 19-ന്, 8,59,842 മെഷീനുകളിൽ നിന്ന് പാസ്‌വേഡ് മോഷ്ടിക്കാൻ ശ്രമിക്കുന്ന ത്രെട്ടുകളെ ഈ സോഫ്റ്റ്‌വെയർ നീക്കം ചെയ്തതായി മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു.[7]

2013 ഓഗസ്റ്റിൽ, മാൽവെയർ നീക്കംചെയ്യുന്ന ഈ ഉപകരണം, സെഫ്നിറ്റ് ബോട്ട്‌നെറ്റിന്റെ വ്യാപനം അവസാനിപ്പിക്കാൻ ടോർ ക്ലയന്റിന്റെ പഴയതും ദുർബലവുമായ പതിപ്പുകൾ ഇല്ലാതാക്കി (ഇത് ഹോസ്റ്റ് ഉടമയുടെ അനുമതിയില്ലാതെ ബിറ്റ്കോയിനുകൾക്കായി ഖനനം ചെയ്യുകയും പിന്നീട് ക്ലിക്ക് തട്ടിപ്പിൽ ഏർപ്പെടുകയും ചെയ്തു). ഒക്ടോബറോടെ, ഏകദേശം രണ്ട് ദശലക്ഷം കമ്പ്യൂട്ടറുകളെ ഇൻഫെക്ഷനിൽ നിന്ന് രക്ഷിച്ചു[8][9][10],എന്നാൽ ഇത് കണക്കാക്കിയ മൊത്തം തുകയുടെ പകുതി മാത്രമായിരുന്നു. ശേഷിക്കുന്ന ഇൻഫെക്റ്റ്ഡ് മെഷീനുകൾ ഓട്ടോമാറ്റിക്ക് വിൻഡോസ് അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടാകില്ല അല്ലെങ്കിൽ സ്വമേധയാ അവ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല.[9]

  1. 1.0 1.1 1.2 "Windows Malicious Software Removal Tool 64-bit". microsoft.com. Microsoft. Retrieved 2023-03-23.
  2. 2.0 2.1 2.2 "Windows Malicious Software Removal Tool: Progress Made, Trends Observed". Microsoft. Retrieved 10 March 2010. Microsoft delivered the first version of the MSRT on January 13, 2005 in 24 languages to users of Windows 2000, Windows XP, and Windows Server 2003 computers.
  3. 3.0 3.1 3.2 "Remove specific prevalent malware with Windows Malicious Software Removal Tool (KB890830)". Support. Microsoft. 8 December 2009.
  4. Savill, John (2005). "What's the Microsoft Windows Malicious Software Removal Tool?". Windows IT Pro. Archived from the original on 2017-05-11.
  5. "Remove specific prevalent malware with Windows Malicious Software Removal Tool (KB890830)". support.microsoft.com. Retrieved 2021-11-07.
  6. "Deployment of the Microsoft Windows Malicious Software Removal Tool in an enterprise environment". Support. Microsoft. 8 December 2009. Retrieved 22 December 2009. Q3. How can I disable the infection-reporting component of the tool so that the report is not sent back to Microsoft? A3. An administrator can choose to disable the infection-reporting component of the tool by adding the following registry key value to computers [~snip~]
  7. Protalinski, Emil (22 May 2009). "Microsoft cleans password stealer tools from 859,842 PCs". Ars Technica. Condé Nast.
  8. McHugh, Molly (2014-01-17). "Microsoft's secret battle against the Tor botnet". The Daily Dot. Retrieved 2014-02-10.
  9. 9.0 9.1 Stevenson, Alastair (26 September 2013). "Microsoft uncovers Sefnit Trojan return after Groupon click-fraud scam - IT News from". V3.co.uk. Archived from the original on 7 August 2014.
  10. "Tackling the Sefnit botnet Tor hazard". Microsoft Malware Protection Center Threat Research & Response Blog. Microsoft. 9 January 2014. Archived from the original on 8 March 2016.