കല്ലുവാഴ
വാഴ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് കല്ലുവാഴ (ശാസ്ത്രനാമം: Ensete superbum - എൻസെറ്റ സൂപ്പർബം). മ്യൂസേസീ കുടുംബത്തിൽപ്പെട്ട ഈ സസ്യം കാട്ടുവാഴ, മലവാഴ എന്നിങ്ങനെയും അറിയപ്പെടുന്നു.
കല്ലുവാഴ Ensete superbum | |
---|---|
Ensete superbum at the United States Botanic Garden | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. superbum
|
Binomial name | |
Ensete superbum Roxb. (1814)[1]
| |
Synonyms | |
|
വിവരണം
തിരുത്തുകഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളരുന്നു[2]. സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതൽ 12 വർഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനൽക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയിൽ പുതുമയോടെ ഇലകൾ കിളിർക്കുന്നു. കുലച്ചാൽ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂർവമായാണ് കല്ലുവാഴ കാണപ്പെടുന്നത്[3]. അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്.
ഔഷധ ഉപയോഗം
തിരുത്തുകആർത്തവസംബന്ധമായ രോഗങ്ങൾ, വൃക്ക-മൂത്രാശയ രോഗങ്ങൾ (mix the powder with boiled milk), തീപ്പൊള്ളൽ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
ചിത്രശാല
തിരുത്തുക-
കല്ലുവാഴയുടെ കൊടപ്പൻ
-
കല്ലുവാഴ കുലച്ചത്
-
കല്ലുവാഴ പൂ -ഒരു ദൃശ്യം
-
ഒരു പൂത്ത കല്ലുവാഴ
-
ഒരു കല്ലുവാഴ ദൃശ്യം
-
കല്ലുവാഴ
അവലംബം
തിരുത്തുക- ↑ Roxburgh, W. (1814) Hortus Bengalensis 19: 19
- ↑ Rock Banana
- ↑ Ensete superbum
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Images of Ensete superbum Archived 2008-06-21 at the Wayback Machine.
- Ensete superbum on Biodiversity Of India wiki.