മലയാളീ ഹൗസ്
സൂര്യ ടി.വിയിൽ 2013 മെയ് 15 മുതൽ പ്രക്ഷേപണമാരംഭിച്ച ഒരു റിയാലിറ്റി ഷോ ആണ് മലയാളീ ഹൗസ്. അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിൻറെയും അതിന്റെ ഇന്ത്യൻ രൂപമായ ബിഗ് ബോസിന്റെയും അതേ രൂപത്തിലും, ഭാവത്തിലുമാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്.
മലയാളീ ഹൗസ് | |
---|---|
സൃഷ്ടിച്ചത് | സൂര്യ ടി.വി. |
അവതരണം | രേവതി |
രാജ്യം | ഇന്ത്യ |
സീസണുകളുടെ എണ്ണം | 1 |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | കേരളം |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സൂര്യ ടി.വി. |
ഒറിജിനൽ റിലീസ് | first_aired 2013 |
ഫൈനലിൽ എത്തിയവർ | |
---|---|
|
പുറത്തായവർ | |
---|---|
|
വീട്
തിരുത്തുകഹൈദരാബാദിലെ ജെമിനി സ്റ്റുഡിയോയിൽ പ്രത്യേകം സജ്ജീകരിച്ച ഇടത്തിലാണ് റിയാലിറ്റി ഷോ അരങ്ങേറുന്നത്. കേരള മാത്രകയിൽ സജ്ജീകരിച്ച വീട്ടിൽ മുപ്പതോളം ക്യാമറകൾ ഉണ്ട്.
പങ്കെടുക്കുന്നവർ
തിരുത്തുകവിവിധ മേഖലകളിൽ പ്രസിദ്ധരായ മലയാളികളാണ് ഈ ഗെയിം ഷോയിൽ പങ്കെടുക്കുന്നത്.[1]
മേഖല | വ്യക്തി | പ്രായം |
---|---|---|
രാഷ്ട്രീയം | സിന്ധു ജോയ് | 37 |
ഗാനാലാപനം | ചിത്ര അയ്യർ | 41 |
ഹരിശങ്കർ കലവൂർ | 34 | |
ഷെറിൻ വർഗീസ് | 39 | |
അവതരണം | രാഹുൽ ഈശ്വർ | 30 |
ബൗദ്ധികം | ജി.എസ്. പ്രദീപ് | 41 |
ചലച്ചിത്ര സംവിധാനം | സോജൻ ജോസഫ് | 37 |
ഫാഷൻ | ഡാലു കൃഷ്ണദാസ് | 30 |
അഭിനയം | നീന കുറുപ്പ് | 40 |
സ്നേഹ നമ്പ്യാർ | 28 | |
ബിന്ദു വരാപ്പുഴ | 43 | |
നാരായണൻകുട്ടി | 48 | |
സന്തോഷ് പണ്ഡിറ്റ് | 40 | |
മോഡലിങ് | റോസിൻ ജോളി | 24 |
സന്ദീപ് മേനോൻ | 25 | |
ഡോ. ആഷ ഗോപിനാഥൻ | 30 | |
തിങ്കൾ ബാൽ | 25 | |
അക്ഷിത | 26 |
വിമർശനങ്ങൾ
തിരുത്തുകമലയാളി ഹൌസ് റിയാലിറ്റി ഷോയ്ക്ക് ആരംഭം മുതലേ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു, പ്രധാനമായും മലയാളത്തിലെ പത്ര ടെലിവിഷൻ മേഖലയിൽ നിന്നായിരുന്നു വിമർശനങ്ങൾ. ഇടക്ക് അവതാരകയായ രേവതി തൽസ്ഥാനത് നിന്നും മാറുകയാണെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു