മലയാംകുന്ന്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അന്നമനട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് മലയാംകുന്ന്. പുരാതനകാലത്ത് മലയന്മാർ എന്നാ ഒരു പ്രത്യേക വംശജർ ഈ സ്ഥലത്ത് വസിച്ചിരുന്നു. അതു കൊണ്ടാണ് ഇതിന് മലയാംകുന്ന് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. അതിനുള്ള തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്(നന്നങ്ങാടികൾ,പാത്രങ്ങൾ,ആയുധങ്ങൾ)നാലു വശങ്ങളും വയലുകളാൽ ച്ചുട്ടപെട്ടാണ് കിടക്കുന്നത് എന്നിവ. നാനാ ജാതി മതസ്ഥർ ഇവിടെ സൗഹാർദ്ദത്തോടെ അധിവസിക്കുന്നു. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗം. മാളയിൽ നിന്ന് 5കിലോമീറ്റർ ദൂരം ആണ് ഇവിടെക്ക് ഉള്ളത്. മേലഡൂർ ആണ് അടുത്തുള്ള പ്രധാന സ്ഥലം. അന്നപൂർണ്ണേശ്വരി ക്ഷേത്രമാണ് പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയം. കോട്ടക്കൽ പള്ളി ഇവിടെ നിന്ന് 1കി.മീ. ദൂരമാണുള്ളത്. ആലത്തൂർ ഹനുമാൻ സന്നിധി, ചക്കാംപരമ്പ് ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങൾ വളരെ അടുത്താണ്. ടിപ്പുസുൽത്താന്റെ കോട്ട എന്നറിയപ്പെടുന്ന കോട്ടമുറി മലയാംകുന്നിന്റെ അടുത്ത പ്രദാന പെട്ട ഒരു സ്ഥലമാണ്.
സമീപ പ്രദേശങ്ങൾ
തിരുത്തുക- മാള
- കോട്ടമുറി
- വലിയപറമ്പ്
- മേലടൂർ
- കുഴൂർ
- പൊയ്യ
- അന്നമനട
- വെണ്ണൂർ
- ആലത്തൂർ
- ചക്കാംപരമ്പ്
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
തിരുത്തുക- മലയംകുന്നു അന്നപൂർണ്ണേശ്വരി
- മാള പള്ളി
- മാള ജുമാ മസ്ജിത്
- കുഴൂർ ശ്രീ മുരുഗ ക്ഷേത്രം
- കീഴടൂർ ദുർഗ്ഗാ ക്ഷേത്രം
- മേലടൂർ പള്ളി
- ചക്കംപരമ്പ് ക്ഷേത്രം
- ആലത്തൂർ ഹനുമാൻ ക്ഷേത്രം
- അന്നമനട പള്ളി
- അന്നമനട മഹാദേവ ക്ഷേത്രം
- പാമ്പുമേക്കാട് മന
- അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം
വിദ്യാലയങ്ങൾ
തിരുത്തുക- മേലടൂർ ഗവണ്മെന്റ് സ്കൂൾ
- സ്നേഹഗിരി സ്കൂൾ
- മാള ഹൈ സ്കൂൾ
- കോട്ടക്കൽ കോളേജ്
- മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജ്
- സോകരോസോ സ്കൂൾ
- കാർമൽ കോളേജ്
- മാള സ്കൂൾ
- BED കോളേജ്